Tuesday, January 26, 2010

ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍

നമ്മുടെ ഭാരതത്തിന്‌ സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിട്ട്‌ ആറ്‌ ദശാബ്ദങ്ങള്‍ കഴിയുന്നു...

സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇന്ത്യ...

സോവറിന്‍...

ഒരളവ്‌ വരെ അംഗീകരിച്ച്‌ കൊടുക്കാം... പക്ഷേ ഈ നിലയ്ക്ക്‌ മുന്നോട്ട്‌ പോയാല്‍ അമേരിക്കയുടെ മറ്റൊരു കോളനി ആയി ഭാരതം മാറുന്നത്‌ കാണാനുള്ള നിര്‍ഭാഗ്യം ചിലപ്പോള്‍ നമ്മുടെ തലമുറയ്ക്ക്‌ തന്നെ സിദ്ധിച്ചേക്കാം...

സോഷ്യലിസ്റ്റ്‌ ...

മനോഹരമായ ഭാവന... എന്തായാലും അത്‌ ഭരണഘടനയിലെങ്കിലും ഉണ്ടല്ലോ... എങ്കിലും മറ്റ്‌ പല ലോക രാഷ്ട്രങ്ങളോടും താരതമ്യപ്പെടുത്തിയാല്‍ നാം ഭാഗ്യം ചെയ്തവരാണ്‌...

സെക്യൂലര്‍...

ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത പദം... 'ഗവണ്മന്റിന്റെ ഭരണസംബന്ധമായ കാര്യങ്ങളില്‍ മതങ്ങള്‍ക്ക്‌ യാതൊരു വിധ സ്വാധീനവും ഇല്ലാത്ത സംവിധാനം' എന്നതിനെ എത്ര സൗകര്യപൂര്‍വ്വം വളച്ചൊടിച്ച്‌ ഇന്നത്തെ നിലയില്‍ എത്തിച്ചിരിക്കുന്നു ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതമേധാവികളും... ഒരു സെക്യൂലര്‍ രാഷ്ട്രത്തിന്‌ ഏറ്റവും അവശ്യമായ ഒരു ഏകീകൃത സിവില്‍ കോഡ്‌ എന്നെങ്കിലും ഭാരതത്തിന്‌ കൊണ്ടുവരുവാന്‍ സാധിക്കുമോ...? വിവിധ മതസമൂഹങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കും പിടിവാശികള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത ഒരു നിയമനിര്‍മ്മാണ സഭ നമുക്ക്‌ സ്വപ്നം കാണാന്‍ കഴിയുമോ...?

ഡെമോക്രാറ്റിക്ക്‌...

സമ്മതിക്കുന്നു... അത്‌ മാത്രമാണ്‌ ഒരാശ്വാസം... പക്ഷേ നിയമ സഭകളിലും പാര്‍ലമെന്റിലും വരെ ഗുണ്ടകള്‍ക്കും കുറ്റവാളികള്‍ക്കും സ്ഥാനമാനങ്ങള്‍ വഹിക്കാമെന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌ ആശാസ്യമാണോ...?

എങ്കിലും നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുന്നു... മുന്നേറട്ടെ... ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം...

എല്ലാവര്‍ക്കും എന്റെ റിപ്പബ്ലിക്ക്‌ ദിനാശംസകള്‍...

21 comments:

  1. ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം...

    ReplyDelete
  2. നമുക്ക് ആശിയ്ക്കാനല്ലേ കഴിയൂ...

    എന്റെയും റിപ്പബ്ലിക് ദിനാശംസകള്‍!

    ReplyDelete
  3. മലയോളം ആശിക്കാം, കുന്നോളം നടന്നാലോ?

    ReplyDelete
  4. ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം..
    റിപ്പബ്ലിക് ദിനാശംസകള്‍!!

    ReplyDelete
  5. "പക്ഷേ ഈ നിലയ്ക്ക്‌ മുന്നോട്ട്‌ പോയാല്‍ അമേരിക്കയുടെ മറ്റൊരു കോളനി ആയി ഭാരതം മാറുന്നത്‌ കാണാനുള്ള നിര്‍ഭാഗ്യം ചിലപ്പോള്‍ നമ്മുടെ തലമുറയ്ക്ക്‌ തന്നെ സിദ്ധിച്ചേക്കാം"

    ഞാന്‍ ഇതിനോട് ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു...ഇനിയങ്ങോട്ട് അമേരിക്കയുടെ നിലനില്‍പ്പ്‌ തന്നെ ഇന്ത്യയുടെയും, ചൈനയുടെയും കൈയിലാ...

    ReplyDelete
  6. വളരെ പ്രസക്തമായ ചിന്ത.

    റിപ്പബ്ലിക് ദിനം കഴിഞ്ഞു, എന്നാലും ആശംസകള്‍.

    വന്ദേ മാതരം.

    ReplyDelete
  7. നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുകയാണ് ഭാരതം ഇപ്പോൾ....!
    അതെ ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം...
    നല്ല ചിന്തകൾ ഭായി.

    ReplyDelete
  8. മിലേ സ്വരു മേരാ തുമാരാ.....
    ആശംസകള്‍.:)

    ReplyDelete
  9. വളരെ നല്ല ചിന്തകള്‍. പക്ഷേ, ഇതൊക്കെ പറയാമെന്നല്ലാതെ, പതിക്കുന്നത്‌ മുഴുവന്‍ ബധിരകര്‍ണ്ണങ്ങളിലല്ലേ... എന്ത്‌ ഗുണം...?

    ReplyDelete
  10. നമുക്ക്‌ ആശിക്കാം...

    റിപ്പബ്ലിക് ദിനാശംസകള്‍

    ReplyDelete
  11. ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

    ReplyDelete
  12. സോഷ്യലിസ്റ്റ് എന്ന വാക്ക് ഭരണഘടനയിൽ നിന്ന് എടുത്ത് കളയണമെന്ന് പറഞ്ഞ് ഇമ്മിണി വലിയൊരു വക്കീലായ നരിമാൻ കേസ് കൊടുത്തിട്ടില്ലേ സുപ്രീം കോടതിയിൽ?
    വിധി വരുന്നത് വരെ സമയമുണ്ടാവുമായിരിയ്ക്കും.

    നമുക്ക് ആശിയ്ക്കാം.

    ReplyDelete
  13. എന്റെ പിന്തുണകള്‍! കൊല്ലം ഇത്ര കഴിഞ്ഞിട്ടും നമുക്ക് ബ്രിട്ടീഷുകാരന്‍ എഴുതി വച്ച എല്ലാ നിയമങ്ങളെയും മാറ്റിയെഴുതി, ഇന്ത്യയുടെ സ്വന്തം നിയമങ്ങള്‍ ഉണ്ടാകാനായില്ല. മതത്തിനപ്പുറം ജനത്തെ ഒന്നായിക്കാണാന്‍ നിയമത്തിനും ഇപ്പോഴും കഴിയുന്നില്ല.

    ReplyDelete
  14. :)
    ഇങ്ങനെയൊക്കെ ആശിക്കുന്നതില്‍ ആര്‍ക്കും ചേതം ഇല്ലെല്ലോ ..അത് കൊണ്ട് നമുക്ക് ആശിക്കാം.

    ReplyDelete
  15. സോവറിൻ... ഒരു പരിധിവരേയ്ക്കുമുണ്ട്‌! അമേരിക്കയുടെ കോളനിയാവും എന്ന്‌ പേടിക്കേണ്ട! അതാത്‌ കാലത്തെ ശക്തരായ രാജ്യങ്ങളുടെ സ്വാധിനമുണ്ടാകും.

    സോഷ്യലിസ്റ്റ്... മുതലാളിത്തത്തിന്റെ സമ്പത്തിന്റെ മുകളിൽ സോഷ്യലിസം പണിയണം, അല്ലാതെ കമ്മ്യുണിസ്റ്റ് രിതികളിലൂടെ സോഷ്യലിസ്ം പൂത്തുലയുകയില്ല.

    സെക്യുലർ.... ഏറ്റവുമധികം വ്യഭിചരിക്കപ്പെട്ട വാക്ക്‌. മത മൗലിക വാദികൾകനുസരിച്ച്‌ എല്ലാം നിയമവും സ്രിഷ്ടിക്കുന്നു.

    ഡമൊക്രാറ്റിക്.... ഒറ്റനോട്ടത്തിൽ ജനാധിപത്യമുണ്ട്‌. രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല, പിന്നെങ്ങിനെ രാജ്യത്ത്‌ ജനാധിപത്യമുണ്ടാകും?

    ReplyDelete
  16. എവിടേയാ?ചിരി പോസ്റ്റുകൾ കാണാനേയില്ലല്ലോ!!! :-)

    ReplyDelete
  17. കൃഷ്ണേട്ടന്റെ പുതിയൊരു എക്സ്‌പെഡിഷന്റെ വിവരം കിട്ടിയിട്ടുണ്ട്‌ ഭായി... ഉടന്‍ വരുന്നുണ്ട്‌...

    ReplyDelete
  18. ചാണ്ടിക്കുഞ്ഞ് പറഞ്ഞപോലെ ഒബാമക്കൊക്കെ ഇപ്പോൾ സത്യത്തിൽ ഭാരതത്തെ പേടിയായി തുടങ്ങിയില്ലേ.. ആ നിലക്ക് നമുക്ക് പ്രത്യാശിക്കാം..

    ReplyDelete
  19. നമ്മളൊക്കെ ഇവിടെ ഇങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് മഹാഭാഗ്യമല്ലെ വിനുവേട്ടാ.

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...