നമ്മുടെ ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിട്ട് ആറ് ദശാബ്ദങ്ങള്‍ കഴിയുന്നു...
സോവറിന്‍ സോഷ്യലിസ്റ്റ് സെക്യൂലര്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ...
സോവറിന്‍...
ഒരളവ് വരെ അംഗീകരിച്ച് കൊടുക്കാം... പക്ഷേ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അമേരിക്കയുടെ മറ്റൊരു കോളനി ആയി ഭാരതം മാറുന്നത് കാണാനുള്ള നിര്‍ഭാഗ്യം ചിലപ്പോള്‍ നമ്മുടെ തലമുറയ്ക്ക് തന്നെ സിദ്ധിച്ചേക്കാം...
സോഷ്യലിസ്റ്റ് ...
മനോഹരമായ ഭാവന... എന്തായാലും അത് ഭരണഘടനയിലെങ്കിലും ഉണ്ടല്ലോ... എങ്കിലും മറ്റ് പല ലോക രാഷ്ട്രങ്ങളോടും താരതമ്യപ്പെടുത്തിയാല്‍ നാം ഭാഗ്യം ചെയ്തവരാണ്...
സെക്യൂലര്‍...
ഏറെ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത പദം... 'ഗവണ്മന്റിന്റെ ഭരണസംബന്ധമായ കാര്യങ്ങളില്‍ മതങ്ങള്‍ക്ക് യാതൊരു വിധ സ്വാധീനവും ഇല്ലാത്ത സംവിധാനം' എന്നതിനെ എത്ര സൗകര്യപൂര്‍വ്വം വളച്ചൊടിച്ച് ഇന്നത്തെ നിലയില്‍ എത്തിച്ചിരിക്കുന്നു ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതമേധാവികളും... ഒരു സെക്യൂലര്‍ രാഷ്ട്രത്തിന് ഏറ്റവും അവശ്യമായ ഒരു ഏകീകൃത സിവില്‍ കോഡ് എന്നെങ്കിലും ഭാരതത്തിന് കൊണ്ടുവരുവാന്‍ സാധിക്കുമോ...? വിവിധ മതസമൂഹങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കും പിടിവാശികള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത ഒരു നിയമനിര്‍മ്മാണ സഭ നമുക്ക് സ്വപ്നം കാണാന്‍ കഴിയുമോ...?
ഡെമോക്രാറ്റിക്ക്...
സമ്മതിക്കുന്നു... അത് മാത്രമാണ് ഒരാശ്വാസം... പക്ഷേ നിയമ സഭകളിലും പാര്‍ലമെന്റിലും വരെ ഗുണ്ടകള്‍ക്കും കുറ്റവാളികള്‍ക്കും സ്ഥാനമാനങ്ങള്‍ വഹിക്കാമെന്ന നിലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ആശാസ്യമാണോ...?
എങ്കിലും നാനാത്വത്തിലെ ഏകത്വവുമായി ഭാരതം മുന്നേറുന്നു... മുന്നേറട്ടെ... ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ് സെക്യൂലര്‍ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്ന ലക്ഷ്യത്തിലേക്ക് ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക് ആശിക്കാം...
എല്ലാവര്ക്കും എന്റെ റിപ്പബ്ലിക്ക് ദിനാശംസകള്‍...