Friday, June 11, 2010

കൃഷ്ണേട്ടനും മദ്യക്കോളയും

"കൃഷ്ണേട്ടാ, മ്മ്‌ക്കൊരു ട്രിപ്പ്‌ പോയാലോ...?"

"എവടെയ്ക്കാണ്ടാ...? അന്ന് നിങ്ങളെല്ലാം കൂടി എന്നെ ഊട്ടീല്‌ കൊണ്ട്‌ പോയത്‌ മാതിരി ആവ്‌വോ...?" കൃഷ്ണേട്ടന്‍ കത്രികയുടെ താളം നിറുത്തിയില്ല.

അതേ... ഇത്‌ നമ്മുടെ പഴയ കൃഷ്ണേട്ടന്‍ തന്നെ. നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തിലുടെ ട്രോളിയില്‍ പാഞ്ഞ്‌ വന്ന കൃഷ്ണേട്ടന്‍. അഥവാ എം.എസ്‌.കെ. കോലഴി എന്ന വ്യത്യസ്ഥനാമൊരു ബാര്‍ബര്‍.

കൃഷ്ണേട്ടനെ വിനോദയാത്രയ്ക്ക്‌ ക്ഷണിക്കുന്നത്‌ മറ്റാരുമല്ല, ജോണ്‍സണ്‍. അടാട്ട്‌ പഞ്ചായത്തിലെ കേബിള്‍ ടി.വി കണക്ഷന്റെ ഹോള്‍സെയില്‍ ആന്‍ഡ്‌ റീട്ടെയില്‍ ഡിസ്ട്രിബ്യൂട്ടര്‍. ഞങ്ങളുടെ നാട്ടുകാര്‍ ഏഷ്യാനെറ്റും സൂര്യയും കൈരളിയും പിന്നീടങ്ങോട്ട്‌ വന്ന ഒരുവിധം എല്ലാ ചാനലുകളും കാണാന്‍ തുടങ്ങിയതിന്‌ നന്ദി പറയേണ്ടത്‌ ഈ ജോണ്‍സണോടാണ്‌. കൂടാതെ, ചാനലുകളിലെ കാഴ്ച മതിയാകാത്തവര്‍ക്കായി ഒരു വീഡിയോ ലൈബ്രറി കൂടി നടത്തിപ്പോരുന്ന ഒരു ആജാനുബാഹു. കണ്ടാല്‍ നമ്മുടെ സിനിമാനടന്‍ മേഘനാദന്‍ ലുക്ക്‌.

"അതൊക്കെ പറയാം... കൃഷ്ണേട്ടന്‍ വരണ്‌ണ്ടാ ഇല്ല്യേ? അത്‌ പറ..."

"വര്‌ണോണ്ട്‌ കൊഴപ്പൊന്നൂല്ല്യാ... പക്ഷേ, എനിയ്ക്കൊരു തുള്ളി കിട്ടണം... അത്‌ നിര്‍ബന്ധാ... ഒരു തുള്ളി മതി..."

അങ്ങനെയാണ്‌. എവിടെ വരാനും കൃഷ്ണേട്ടന്‍ റെഡിയാണ്‌. ഒറ്റ കണ്ടീഷനേയുള്ളൂ. ഒരു തുള്ളി വേണം... പക്ഷേ, ഈ തുള്ളി എന്ന് പറയുന്നത്‌ എന്താണെന്ന് ഒരിക്കല്‍ കൂടെ പോയവര്‍ക്കേ അറിയൂ. ഗ്ലാസ്‌ ഒന്നിന്‌ വെള്ളം ഒരു തുള്ളി!

"ഹൈ... തുള്ളി ഇല്ല്യാത്ത ട്രിപ്പാ...? എന്തൂട്ടാ കൃഷ്ണേട്ടാ ഈ പറേണേ...? അന്ന്‌ ഊട്ടീല്‌ പോയപ്പോ തുള്ളി അടിയ്ക്കാണ്ടാ നിങ്ങള്‌ അവിട്‌ന്ന് തെറിച്ചത്‌...?"

"ങ്‌ഹും, അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ നീയെന്നെ... എങ്ങ്‌ടാ ഞാന്‍ വരണ്ടേന്ന്‌ പറ നീ..."

"എസ്റ്റേറ്റിലിക്കൊന്ന് പോണം കൃഷ്ണേട്ടാ... കൊറച്ച്‌ റബ്ബറ്‌ ഷീറ്റ്‌ണ്ട്‌ കൊണ്ട്‌രാന്‍..."

കേബിളും കാസറ്റും സി.ഡിയും ഒക്കെ ഒരു സൈഡ്‌ ബിസിനസ്‌ മാത്രമാണ്‌ ജോണ്‍സണ്‌. ജീവിയ്ക്കണമെങ്കില്‍ അത്‌ മാത്രം പോരല്ലോ. അങ്ങനെയാണ്‌ കൊല്ലങ്കോടിനപ്പുറം തമിഴ്‌നാട്‌ അതിര്‍ത്തിയ്ക്കടുത്ത്‌ അഞ്ചേക്കര്‍ റബ്ബര്‍ തോട്ടം ചുളുവിലയ്ക്ക്‌ ഒത്തപ്പോള്‍ വാങ്ങിയത്‌. പണിക്കാരന്‍ പറ്റിച്ചതിന്റെ ബാക്കി ഷീറ്റ്‌ കൊണ്ടുവരാനാണ്‌ മാസത്തില്‍ ഒരിക്കല്‍ ജോണ്‍സണ്‍ ഏലിയാസ്‌ മേഘനാദന്റെ ട്രിപ്പ്‌.

"കൃഷ്ണേട്ടാ, കുഴി റെഡി..." കൈക്കോട്ടുമായി വേലായി ബാര്‍ബര്‍ഷോപ്പിന്റെ മുന്നില്‍ വന്ന് വിളിച്ചു പറഞ്ഞു.

"കുഴിയാ...? ആരെ കുഴിച്ചിടാനാ കൃഷ്ണേട്ടാ...?" ജോണ്‍സണ്‍ പിരി വെട്ടി.

കൃഷ്ണേട്ടന്റെ കത്രികത്താളം ഒരു നിമിഷം നിലച്ചു. പിന്നെ രൂക്ഷമായി ജോണ്‍സനെ ഒന്ന് നോക്കി. എങ്കിലും, ജോണ്‍സണ്‍ ഓഫര്‍ ചെയ്തിരിക്കുന്ന "തുള്ളി"യുടെ ഓര്‍മ്മയില്‍ കൃഷ്ണേട്ടന്റെ പ്രഷര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവന്നു.

"എന്തൂട്ട്‌ പറയാനാ, ജോണ്‍സാ... മ്മ്‌ടെ പഞ്ചായത്തിനല്ലേ രണ്ടാം വട്ടോം മാതൃകാ പഞ്ചായത്തിന്‌ള്ള അവാര്‍ഡ്‌ കിട്ടീത്‌... പഴേ മാതിര്യൊന്നും പറ്റില്ല്യാന്നാ പ്രസിഡന്റ്‌ പറേണേ... ഞാനീ വെട്ടിയെറക്കണ മുടിയൊക്കെ ആഴത്തില്‍ കുഴിച്ചുമൂടണത്രേ..."

"ദിപ്പൊ വരാട്ടാ..." കസേരയില്‍ മൂടിപ്പുതച്ചിരിക്കുന്നയാളോട്‌ പറഞ്ഞിട്ട്‌ കൃഷ്ണേട്ടന്‍ ബാര്‍ബര്‍ഷോപ്പിന്‌ പിറകിലെ പുരയിടത്തിലേക്ക്‌ നടന്നു. ജോണ്‍സനും വേലായിയും പിറകേയും.

"എന്തൂട്ടാണ്ടാത്‌...? ഈ ഒരടി താഴ്ചള്ള കുഴി കുത്താനാ നെന്നെ ഞാന്‍ ഏല്‍പ്പിച്ചെ? ഇനീം താഴണം... വേഷം കെട്ട്‌ എട്‌ക്ക്‌ര്‌തോ ന്റട്‌ത്ത്‌..."

കൃഷ്ണേട്ടനും ജോണ്‍സണും തിരിച്ച്‌ നടന്നു.

"ഡാ ജോണ്‍സാ, മ്മ്‌ക്ക്‌ ചൊവ്വാഴ്ച്യായാലോ ട്രിപ്പ്‌?.. അന്നാവുമ്പോ കട മൊടക്കാണേനും.."

"ചൊവ്വേങ്കി ചൊവ്വ... രാവിലെ ഏഴ്‌ മണിക്ക്‌ കെണറിന്റവിടെ നിന്നാ മതി... ഞാന്‍ വണ്ട്യായിട്ട്‌ വരാം..."

"ആര്‌രെ വണ്ട്യാ...?"

"മ്മ്‌ടെ തേജന്റെ സുമോ പറഞ്ഞിട്ട്‌ണ്ട്‌... അപ്പോള്‍ ശരി... പറഞ്ഞ പോലെ..." ജോണ്‍സണ്‍ തന്റെ സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ യാത്രയായി.

കൃഷ്ണേട്ടന്‍, കസേരയില്‍ പുതച്ചിരിക്കുന്ന ആളുടെ തല ഷെയ്‌പ്പാക്കിയെടുത്തു.

"കൃഷ്ണേട്ടാ, കുഴി പറഞ്ഞ താഴ്ച്യായീണ്ട്‌ട്ടാ..." വേലായി വീണ്ടുമെത്തി.

"ഇത്ര പെട്ടെന്നാ...?"

സംഭവം ശരിയാണ്‌... എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും...


* * * * * * * * * * * * * * * * * * * * * * * * *


ചൊവ്വാഴ്ച രാവിലെ തന്നെ തേജന്‍ സുമോയുമായി സാറ്റലൈറ്റ്‌ കണ്‍ട്രോള്‍ റൂമിലെത്തി. ബക്കാര്‍ഡി, ഗോല്‍ക്കുണ്ട, ഓ.സി.ആര്‍, കൊക്കോകോള കുപ്പികള്‍, ഈസ്റ്റേണ്‍ അച്ചാര്‍, കൊക്കുവട, മുറുക്ക്‌, ഗ്ലാസുകള്‍, പിഞ്ഞാണങ്ങള്‍ തുടങ്ങി കൊല്ലങ്കോട്‌ യാത്രയ്ക്കുള്ള സകല സാധനങ്ങളുമായി ജോണ്‍സണ്‍ റെഡി.

"കെണറിന്റെ അവിട്‌ന്ന് കൃഷ്ണേട്ടനേം പൊക്കണംട്രാ തേജാ..."

"ഏത്‌ ... എം.എസ്‌.കെ കോലഴിയാ...?"

കിണറിന്റെയവിടുന്ന് കയറിയ കൃഷ്ണേട്ടന്റെ നോട്ടം ആദ്യമെത്തിയത്‌ സീറ്റിനു പിറകിലേക്കായിരുന്നു. പുഴക്കല്‍ പാടത്ത്‌ കൂടി വണ്ടി കുതിക്കുമ്പോള്‍ ആദ്യത്തെ ചോദ്യം എത്തി.

"അല്ല, ഗഡ്യോളേ... എപ്പഴാ തൊടങ്ങണ്ടേ...?"

"ന്റെ കൃഷ്ണേട്ടാ, ഇത്ര രാവിലന്ന്യാ...? ആലത്തൂരെങ്കിലും എത്തട്ടെ..."

"നിര്‍ത്തിയിട്ട വണ്ടീലിര്‌ന്ന് കഴിക്കാന്‍ പാടില്യാന്നാ നെയമം... വണ്ടി ഓടുമ്പോ പ്രശ്നംല്ല്യാ..." അല്ലെങ്കിലും നിയമ വശങ്ങളൊക്കെ പണ്ടേ നല്ല പിടിപാടാണ്‌ കൃഷ്ണേട്ടന്‌.

മണ്ണുത്തി കഴിഞ്ഞതോടെ കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു. "ഡാ, ജോണ്‍സാ... നീയാ കുപ്പി പൊട്ടിച്ചേ..."

അങ്ങനെ ഓടുന്ന വണ്ടിയില്‍ നിയമം ലംഘിക്കാതെ കൃഷ്ണേട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബക്കാര്‍ഡിയും കോളയും കൂടി മിക്സ്‌ ചെയ്ത്‌ ക്രമേണ ആലത്തൂര്‍, നെന്മാറ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളും കടന്ന് പോകുമ്പോഴെല്ലാം നിയമം ലംഘിക്കാതിരിക്കാന്‍ കൃഷ്ണേട്ടന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഏകദേശം പത്ത്‌ പത്തരയോടെ ടാറ്റാ സുമോ കൊല്ലങ്കോട്‌ - പൊള്ളാച്ചി റോഡില്‍ നിന്ന് അല്‍പ്പം ഉള്ളിലേക്ക്‌ മാറിയുള്ള റബ്ബര്‍ എസ്റ്റേറ്റിലേക്ക്‌ പ്രവേശിച്ചു.

"ഇനി എറങ്ങാട്ടാ കൃഷ്ണേട്ടാ..." ഒരു വിധം ഫിറ്റ്‌ ആയി മയങ്ങിത്തുടങ്ങിയിരുന്ന കൃഷ്ണേട്ടനെ ജോണ്‍സണ്‍ തട്ടി വിളിച്ചു.

"ങ്‌ഹാ... എത്ത്യാ... കൊള്ളാല്ലടാ നെന്റെ എസ്റ്റേറ്റ്‌... ഇനി വേണം വിസ്തരിച്ചൊന്ന് മോന്താന്‍..."

അപ്പോള്‍ ഇത്‌ വരെ മോന്തിയതൊന്നും ഒന്നും ആയിട്ടില്ല ആശാന്‌. ബക്കാര്‍ഡിയുടെ കുപ്പി ഒരു വിധം കാലി ആയിരിക്കുന്നു.

ജോണ്‍സന്റെ എസ്റ്റേറ്റ്‌ കാവല്‍ക്കാരന്‍ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. "ഇന്നേയ്ക്ക്‌ വരുവീങ്കേന്ന് ശൊല്ലവേയില്ലിയേ..." നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വരുന്നതിനു മുമ്പേ എട്ട്‌ പത്ത്‌ ഷീറ്റും കൂടി മുക്കാമായിരുന്നു എന്നായിരിക്കും അവന്‍ മനസ്സില്‍ വിചാരിച്ചത്‌.

"കൃഷ്ണേട്ടാ, ഒരു കാര്യം ചെയ്യ്‌, തേജന്റെ കൂടെ ഇവിടെ ഇരിക്ക്‌... ഞാന്‍ ഇവന്റെ കൂടെ പോയി ഷീറ്റിന്റെ കണക്കൊക്കെ നോക്കീട്ട്‌ വരാം... ഞാനും കൂടി വന്നിട്ട്‌ മതീട്ടാ അടുത്ത കുപ്പി..."

"ഹേയ്‌... ഞാന്‍ തൊട്‌ണില്യാ ഇനി... നീ വന്നിട്ട്‌ ഒരു തുള്ളീം കൂടി മതി..." കൃഷ്ണേട്ടന്‍ റബ്ബര്‍ മരത്തണലിലേക്ക്‌ ചാഞ്ഞു. മണ്ണുത്തി മുതല്‍ തുടങ്ങിയ പൂശല്ലേ, എങ്ങനെ സൈഡാവാതിരിക്കും.

അര മണിക്കൂര്‍ കഴിഞ്ഞ്‌ റബ്ബര്‍ ഷീറ്റുകളുമായി ജോണ്‍സനും കാവല്‍ക്കാരനും എത്തി. എല്ലാം വണ്ടിക്കുള്ളില്‍ കയറ്റിയതിന്‌ ശേഷം ജോണ്‍സണ്‍ റെഡിയായി. "അപ്പോള്‍ തൊടങ്ങാല്ലേ തേജാ...?"

ബാക്കിയുള്ള കുപ്പികളും ടച്ചിങ്ങ്‌സും എല്ലാം കൂടി മരച്ചുവട്ടില്‍ വച്ചിട്ട്‌ ജോണ്‍സണ്‍ കൃഷ്ണേട്ടനെ വിളിച്ചുണര്‍ത്തി.

"ഞാന്‍ റെഡി... ഞാന്‍ റെഡി..." പുതിയ കുപ്പി തുറന്ന് കൃഷ്ണേട്ടന്‍ ഗ്ലാസിലേക്ക്‌ പകര്‍ന്നു. പകുതി നിറഞ്ഞ ഗ്ലാസിലേക്ക്‌ പിന്നെ കോളയുടെ കുപ്പി കമഴ്ത്തി. എന്നിട്ട്‌ ഒറ്റ വലി...!

"എന്തൂട്ട്‌ ഡാഷാണ്ടാ ഇത്‌... പണ്ടാറടങ്ങാന്‍...?" കൃഷ്ണേട്ടന്റെ കണ്ണുകള്‍ തുറിച്ചു. സാധനം പോയ വഴിയൊക്കെ കത്തിപ്പോയ വെപ്രാളത്തില്‍ കൃഷ്ണേട്ടന്‍ നെഞ്ഞത്ത്‌ കൈ വച്ചു.

"അയ്യോ കൃഷ്ണേട്ടാ, ആ കോളക്കുപ്പീലെ സാധനാ എടുത്ത്‌ മിക്സ്‌ ചെയ്തേ? രാവിലെ ഗോല്‍ക്കണ്ടക്കുപ്പീന്റെ വക്ക്‌ പൊട്ടീപ്പോ ഞാനതാ കോളക്കുപ്പീലാ ഒഴിച്ചു വച്ചത്‌. നിങ്ങളതെടുത്ത്‌ മിക്സ്‌ ചെയ്യുംന്ന് ഞാന്‍ വിചാരിച്ചാ...?"

കൃഷ്ണേട്ടന്‍ വായില്‍ നിന്ന് സരസ്വതി പ്രവഹിച്ചു തുടങ്ങി. രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞില്ല, എണ്ണം പറഞ്ഞ ഒരു കൊടുവാള്‍ എടുത്ത്‌ നീട്ടിയൊരലക്ക്‌... അതോടെ അല്‍പ്പം സമാധാനം...

"ഡാ തേജാ, കൊറച്ച്‌ വെള്ളം താടാ, മോറൊന്ന് കഴുകട്രാ..."

തേജന്‍ ഒഴിച്ചു കൊടുത്ത വെള്ളം കൊണ്ട്‌ മുഖം കഴുകി തുടച്ച്‌ കണ്ണ്‌ തുറന്ന് നോക്കിയ കൃഷ്ണേട്ടന്‍ കണ്ടത്‌ എസ്റ്റേറ്റിന്റെ അതിരിലുള്ള പനയുടെ മുകളില്‍ നിന്ന് കള്ള്‌ ചെത്തി ഇറങ്ങി വരുന്ന ചെറുപ്പക്കാരനെയാണ്‌.

പിന്നെ ഒട്ടും താമസിച്ചില്ല... അടുത്ത്‌ കണ്ട കാലി ഗ്ലാസ്‌ എടുത്ത്‌ നീട്ടിയിട്ട്‌ കൃഷ്ണേട്ടന്‍ പറഞ്ഞു...

"മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

66 comments:

 1. നീണ്ട ഒരു ഇടവേളയ്ക്ക്‌ ശേഷം ഒരു പോസ്റ്റ്‌. കഥാപാത്രം നമ്മുടെ എം.എസ്‌.കെ കോലഴി എന്ന കൃഷ്ണേട്ടന്‍ തന്നെ...

  ReplyDelete
 2. "ബക്കാര്‍ഡി, ഗോല്‍ക്കുണ്ട, ഓ.സി.ആര്‍, കൊക്കോകോള കുപ്പികള്‍, ഈസ്റ്റേണ്‍ അച്ചാര്‍, കൊക്കുവട, മുറുക്ക്‌, ഗ്ലാസുകള്‍, പിഞ്ഞാണങ്ങള്‍..."

  ഇതുവരെ ഒരു കള്ളുകുപ്പി പോലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത അണ്ണന്‍ ഇതൊക്കെ എവിടെ നിന്ന് പഠിച്ചെടുത്തു??

  വായന കഴിഞ്ഞപ്പോള്‍ 'രണ്ടെണ്ണം' അടിച്ച ഒരു ഫീലിംഗ്... കൃഷ്ണേട്ടന്റെ കപ്പാസിറ്റി അപാരം... :)

  ReplyDelete
 3. ഗഡിയേ ,ഗഥ ഗൊള്ളാട്ടൊ !
  തുള്ളിക്കൊരു കുടം വേണമല്ലേ
  പാവം കൃഷ്ണേട്ടന്‍ ആ പാവത്താന് ഈ കഥയൊന്നും അറിയാതെ വല്ലേടം ചുരുണ്ട്കൂടി
  കിടക്ക്വാവും!!

  " ഈ തുള്ളി എന്ന് പറയുന്നത്‌ എന്താണെന്ന് ഒരിക്കല്‍ കൂടെ പോയവര്‍ക്കേ അറിയൂ. ഗ്ലാസ്‌ ഒന്നിന്‌ വെള്ളം ഒരു തുള്ളി!"

  ReplyDelete
 4. "നിര്‍ത്തിയിട്ട വണ്ടീലിര്‌ന്ന് കഴിക്കാന്‍ പാടില്യാന്നാ നെയമം... വണ്ടി ഓടുമ്പോ പ്രശ്നംല്ല്യാ..."

  അല്ലെങ്കിലും ഇത്തരം കാര്യങ്ങളിലൊക്കെ നിയമങ്ങൾ തെറ്റിക്കരുത്. നന്നായിട്ടുണ്ട് എഴുത്ത്

  ReplyDelete
 5. നല്ല രസകരമായി എഴുതിയിട്ടുണ്ട്,ആശംസകള്‍...

  ReplyDelete
 6. Manoharamayaa oru vaalpayattu. Ivarellaam noottandinte thaarangal thanne. MSK Kolazhi sindabad. Vinuvetta thrissurvisheshangalil ini break varuthandattaa

  Raman

  ReplyDelete
 7. MSK Kolazhi, Late Mr.Neelanjose, Kochumani, Aniyettan (Sadya), Keelusaak, Ujala Kannan (CITU Union), Mulapoli Kuttan ivarellaam noottandinte thaarangal thane. Ivarkku pingaamikal ivar maathram. Pakaram vekkaan karukkal illatha chathuranka kalathile Rajakkanmaar.

  ReplyDelete
 8. കോലഴി ആളു കൊള്ളാം...
  വെള്ളത്തിൽ വിരിഞ്ഞു നിൽക്കുന്ന ചെന്താമര!

  ReplyDelete
 9. നന്നായി .. ഇടയ്ക്കിടെ പോസ്ടിടുന്നത് നല്ലതാ ...നല്ല പോസ്റ്റ്‌

  ReplyDelete
 10. പട്ട ഷാപ്പിൽ ജോലി ചെയ്യേണ്ട കൃഷ്ണേട്ടന് അരാ ബാർബർ ഷാപ്പിൽ പണി വാങി കൊടുത്തത്...? :)

  ReplyDelete
 11. മോന്താൻ പിന്നെ കൃഷ്ണേട്ടണേയാരും ട്യൂഷ്യൻ കൊടുക്കണ്ടല്ലോ അല്ലേ...

  വീണ്ടും വ്യത്യസ്ഥന്നായ നമ്മെടെ നാട്ടുകാരണെ അവതരിപ്പിച്ച് ഉജ്ജ്വലമാക്കിയതിൽ അഭിനന്ദനങ്ങൾ...ഭായി

  എടക്ക് ഇതുപോലെ കൃഷ്ണേട്ടന്മാരെ കൊണ്ടുവന്നുള്ള ഇത്തരം വെടിക്കെട്ടുകൾ പൊട്ടിക്കണം... കേട്ടൊ വിനുവേട്ടാ.

  ReplyDelete
 12. എനിക്കിഷ്ടവ... ഇത്തരം കൃഷ്നെട്ടന്മാരെ...
  സംഭവം പാമ്പാനേലും വിശ്വസിക്കാം. സ്നേഹം കാണിക്കണേ സത്യാവും..

  ReplyDelete
 13. എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും...

  ഹ..ഹ..ഹ

  ഇത് ക്ലാസ്സ്!!
  കൃഷ്ണേട്ടന്‍ ഈ പോസ്റ്റ് കാണേണ്ട :)

  ReplyDelete
 14. മദ്യ മഹാതിരഥന്‍ കൃഷ്ണേട്ടന്‌ ലാല്‍ സലാം........ കൃഷ്ണേട്ടന്‍ സിന്ദാബാദ്‌.......

  ReplyDelete
 15. ശരിക്കും നമ്മളൊക്കെ സാധാരണ കണ്ട് പോകറുള്ള ഒരു കൃഷ്ണേട്ടനെ അതേപടി പകര്‍ത്തി വെച്ചിരിക്കുന്നു.
  എഴുത്ത് ഇഷ്ടായി.

  ReplyDelete
 16. അനൂപ്‌ ... നന്ദി ആദ്യ സന്ദര്‍ശനത്തിന്‌...

  ജിമ്മി... ഇപ്പോള്‍ മനസ്സിലായില്ലേ, കള്ള്‌ കഥ എഴുതണമെങ്കില്‍ കള്ള്‌ കുടിക്കണ്ട എന്ന്... കമന്റ്‌ തകര്‍ത്തൂട്ടോ...

  ഒരു നുറുങ്ങ്‌... കൃഷ്ണേട്ടനെ ഞാനെടുത്ത്‌ ഇന്റര്‍നെറ്റിലിട്ട്‌ പെരുമാറുന്ന കാര്യം പുള്ളിയ്ക്കറിയാം... അടുത്ത അവധിക്കാലത്ത്‌ വീണ്ടും ഒന്ന് സന്ദര്‍ശിക്കണം ആശാനെ...

  ReplyDelete
 17. vinuvETTA, dhairyamAyi kathhayezhuthikkOLu. nammaL thr^SSUrukARkk nammaLe pati ethRa kathhayezhuthiyAlum, ini ath kaLiyAkkunnathAyAlum "hentammE!" enna fIlimg uLavAkkunnathAyAlum, ishTappeTum. allAthe uTakkinonnum varilla. ini athhavA kR^shNETTan uTakkAn vannAl, enthA cheyyaNTath ennu kliyaRalle?
  (pandaaram, malayaalam work avunnilla)

  ReplyDelete
 18. മനോരാജ്‌... തൃശൂര്‍ വിശേഷങ്ങളില്‍ ആദ്യമായിട്ടല്ലേ കാല്‍ കുത്തുന്നത്‌...? നന്ദി.

  കൃഷ്ണകുമാര്‍... വീണ്ടും വരണംട്ടാ...

  രാമന്‍... സത്യമാണ്‌... നീലന്‍ ജോസ്‌... പാവം കിണറ്റില്‍ വീണ്‌ മരിച്ചുവല്ലേ? പിന്നെ മുളപൊളി കുട്ടന്‍... സ്കൂളിന്റെ ഓട്‌ ഇളക്കി പണയം വയ്ക്കാന്‍ ചെന്ന കക്ഷി... എഴുതണം ഇവരുടെയെല്ലാം കഥകള്‍...

  ജയന്‍ ഡോക്ടറേ... ആളൊരു സംഭവം തന്നെയാ...

  ReplyDelete
 19. "അല്ലെങ്കിലും നിയമ വശങ്ങളൊക്കെ പണ്ടേ നല്ല പിടിപാടാണ്‌ കൃഷ്ണേട്ടന്‌."

  വിനുവേട്ടാ.. കൃഷ്ണേട്ടന്‍ പെടയാണല്ലോ. ഈ മനുഷ്യനെ ഒന്ന് പരിചയപ്പെടാന്‍ പറ്റ്വോ? അലക്കീട്ടാ...
  വായിച്ചു കഴിഞ്ഞപ്പോള്‍ പിന്നേം പിന്നേം ഉണ്ടാവുന്നു വിചാരിച്ചു. ഒരു ഒന്നരവിട്ട പോലെ ;‌)

  ReplyDelete
 20. എറക്കാടാ... സ്റ്റോം വാണിങ്ങിന്റെ തിരക്കില്‍ തൃശൂര്‍ വിശേഷങ്ങള്‍ എഴുതാന്‍ പലപ്പോഴും മൂഡും സമയവും കിട്ടുന്നില്ല... അതാണ്‌ പ്രശ്നം...

  ഭായ്‌... ഭായ്‌ പറഞ്ഞത്‌ അടുത്ത പ്രാവശ്യം കൃഷ്ണേട്ടനെ കാണുമ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്‌ ... കൃഷ്ണേട്ടന്‍ എന്ത്‌ തന്നാലും അത്‌ അങ്ങനെ തന്നെ ഞാന്‍ ഭായിയെ ഏല്‍പ്പിക്കുന്നതായിരിക്കും ട്ടോ...

  ബിലാത്തിഭായ്‌... സന്തോഷം... കൃഷ്ണേട്ടനെ വിട്ടിട്ട്‌ ഇനി പുതിയ കഥാപാത്രങ്ങളെ തേടിയിറങ്ങണം...

  കണ്ണനുണ്ണി... ഗ്രാമത്തിലെ പാമ്പുകള്‍ക്ക്‌ മാത്രമേ ഈ സ്നേഹം ഉണ്ടാവൂന്നാ തോന്നുന്നത്‌...

  ReplyDelete
 21. അരുണ്‍ഭായ്‌... ആ കുഴി കണ്ടിട്ട്‌ അന്ന് കൃഷ്ണേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ എഴുതാന്‍ പറ്റില്ല... ഹ ഹ ഹ...

  കൊല്ലേരി... കൃഷ്ണേട്ടന്‍ സ്വത്വബോധവും വര്‍ഗബോധവും ഉള്ളവനാ... കളിക്കാന്‍ വരണ്ട... വിവരമറിയും...

  പട്ടേപ്പാടം റാംജി... വളരെ സന്തോഷം ട്ടോ...

  ചിതല്‍... അതല്ലേ നമ്മള്‍ തൃശൂര്‍ക്കാരുടെ വിശാലമനസ്കത... വരമൊഴിയില്‍ എഴുതി പെയ്‌സ്റ്റ്‌ ചെയ്താല്‍ പോരായിരുന്നോ?

  നന്ദന്‍ജി... ഞാന്‍ അടുത്ത വരവിന്‌ നാട്ടില്‍ വരുമ്പോള്‍ പറയാം... കൃഷ്ണേട്ടന്‍ കഥകളുടെ പേറ്റന്റ്‌ എടുത്തിട്ടേ ഞാന്‍ എന്തായാലും ആശാനെ പരിചയപ്പെടുത്തുന്നുള്ളൂ... ഹി ഹി ഹി ...

  ReplyDelete
 22. വിനുവേട്ടാ,
  നന്നായിരിക്കുന്നു കൃഷ്ണേട്ടന്‍ സീരീസിലെ ലേറ്റസ്റ്റ്!
  (സിനിമേലെ കൃഷ്ണന്‍ കുട്ടി നായരെ ഓര്‍ത്തുപോയി. പാവം, മരിച്ച് പോയില്ലോ? ഇനി ആരാ നമ്മൂടെ കൃഷ്ണന്‍ കുട്ട്യേട്ടനെ സ്ക്രീ‍നില്‍ അവതരിപ്പിക്കുക?)

  ReplyDelete
 23. lovely Thrissur slang..and as usual the lovely writing style of vinuvettan...

  ReplyDelete
 24. ഞാന്‍ കരുതിയാതെ ഉള്ളൂ,
  കുറേക്കാലമായല്ലോ ഒരു പോസ്റ്റ്‌ കണ്ടിട്ടെന്ന് ,
  എന്തായാലും രസായിട്ടോ ഈ തൃശൂര്‍ വിശേഷങ്ങള്‍..

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. "ഇന്നേയ്ക്ക്‌ വരുവീങ്കേന്ന് ശൊല്ലവേയില്ലിയേ..." നേരത്തെ അറിയിച്ചിരുന്നെങ്കില്‍ വരുന്നതിനു മുമ്പേ എട്ട്‌ പത്ത്‌ ഷീറ്റും കൂടി മുക്കാമായിരുന്നു എന്നായിരിക്കും അവന്‍ മനസ്സില്‍ വിചാരിച്ചത്‌."

  ഹ..ഹ.. കൊള്ളാം വിനുവേട്ടാ.

  ReplyDelete
 27. എന്നാലും കൃഷ്ണേട്ടന്‍ മഹാ സംഭവം തന്നെ !!!

  ReplyDelete
 28. കൈതമുള്ള്‌ ചേട്ടാ... സന്തോഷം കൃഷ്ണേട്ടന്റെ ഈ പരാക്രമം ഇഷ്ടമായി എന്നറിഞ്ഞതില്‍...

  കാട്ടുകുറിഞ്ഞി... നന്ദി കമന്റിന്‌... തൃശൂര്‍ ശൈലി ഒക്കെ മറന്നു തുടങ്ങി...

  ലച്ചു... തൃശൂര്‍ വിശേഷങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...

  മിനി ടീച്ചറേ... നന്ദി...

  വശംവദന്‍... സന്തോഷം... പുതിയ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ...

  സന്ദീപ്‌ ... അത്‌ പിന്നെ പറയാനുണ്ടോ?...

  ReplyDelete
 29. എന്നാ‍ലും കൃഷ്ണേട്ടന്‍ നിയമം തെറ്റിക്കാതെ പാമ്പായിയതില്‍ സന്തോഷായിട്ടാ‍ാ...

  ReplyDelete
 30. ഹല്ല പിന്നെ!


  നല്ല എഴുത്ത്!

  ReplyDelete
 31. അതെ, നല്ല എഴുത്ത്.
  ഗൗരവം വിടാത്ത നർമ്മവും.
  നന്നായിട്ടുണ്ട്.

  ReplyDelete
 32. കൃഷ്ണേട്ടന്‍ എന്റെ ഒരു ബന്ധുവാണോ...സ്വഭാവം കൊണ്ട് ചോദിച്ചു പോയതാ...തൃശ്ശൂര്‍ ഭാഷ കലക്കി വിനുവേട്ടാ...

  ReplyDelete
 33. കൃഷ്ണേട്ടന്റെ കഥകള്‍ കൊള്ളാം. ഇനി കുറച്ച്‌ നാളത്തേക്ക്‌ കൃഷ്ണേട്ടനെ വിട്ട്‌ വേറെ ആരെയെങ്കിലും പിടി. ഇഷ്ടം പോലെ ഇനിയുമുണ്ടല്ലോ കഥാപാത്രങ്ങള്‍ അവിടെ...

  ReplyDelete
 34. ഇത് ഇപ്പോഴാണ് വായിച്ചത്. എം. എസ്‌. കെ.കോലഴി എന്ന കൃഷ്ണേട്ടന്റെ "തുള്ളി" കഥ വായിക്കാന്‍ രസമുണ്ട്. സംഭാഷണംപറയുന്ന രീതിക്ക് തന്നെ പകര്‍ത്തിയത് നന്നായി.

  ReplyDelete
 35. കുമ്പിടി... സോറി.. കുറുമ്പടി... നന്ദിട്ടോ.. വീണ്ടും വരണേ...

  മുക്കുവന്‍... കൃഷ്ണേട്ടന്‌ നിയമങ്ങളൊക്കെ നല്ല വശമാണ്‌.. പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം...

  മുക്താര്‍ ഭായ്‌... സന്തോഷം ...

  കലാവല്ലഭന്‍... വീണ്ടും വരുമല്ലോ...

  ചാണ്ടിക്കുഞ്ഞ്‌... അപ്പോള്‍ പിന്നെ ആ ബന്ധുവിന്റെ രണ്ട്‌ മൂന്ന് നമ്പരുകള്‍ പോസ്റ്റ്‌ ചെയ്യു മാഷേ...

  ReplyDelete
 36. നീലത്താമര... അടുത്ത വെക്കേഷന്‍ ആവാറായല്ലോ... നോക്കട്ടെ...

  സുകന്യ... തൃശൂര്‍ വിശേഷങ്ങളില്‍ ആദ്യമായിട്ടല്ലേ? സന്ദര്‍ശനത്തില്‍ സന്തോഷവും നന്ദിയും...

  ReplyDelete
 37. "എല്ലാം കൂടി മൂന്ന് അടിയെങ്കിലും താഴ്ചയുണ്ട്‌ കുഴിയ്ക്ക്‌. രണ്ടടി താഴോട്ടും, കുഴിയില്‍ നിന്ന് എടുത്ത മണ്ണ്‌ വശങ്ങളില്‍ പൊത്തിവച്ച്‌ ഒരടി മുകളിലോട്ടും..."

  അതു കലക്കീട്ടൊ.....!!
  എന്നാലും ‘തുള്ളി‘യില്ലാതെ ഒന്നും നടക്കില്ല നമ്മുടെ നാട്ടിൽ.. അതു വാസ്ഥവം...!!!?
  ആശംസകൾ....

  ReplyDelete
 38. പ്പൊ ഒരു സംശ്യം കൃഷ്ണേട്ടന്‍ തലമുടി വെട്ടണ ആളോ, തല വെട്ടണ ആളോ?

  ReplyDelete
 39. നല്ല ശൈലി..നല്ല എഴുത്ത്..
  വിനുവേട്ടാ
  രസം പിടിച്ചു വായിച്ചു!!

  ReplyDelete
 40. വി.കെ ... തുള്ളി ഇല്ലാതെ ഒന്നും നടക്കില്ല നാട്ടില്‍ എന്നത്‌ വാസ്തവം തന്നെ... പക്ഷേ നാം അവരോടൊപ്പം കുടിക്കണമെന്നില്ലല്ലോ...

  പാവം ഞാന്‍... അതെന്താപ്പോ ഇങ്ങനെ ഒരു സംശയം... മനസ്സിലായില്ല്ലല്ലോ...

  നൗഷാദ്‌... നന്ദിട്ടോ... "പരീക്ഷണം" ഏറ്റു അല്ലേ...?

  ReplyDelete
 41. വിനുവേട്ടാ, ഈ കൃഷ്ണേട്ടന്‍ ആള്‍ ഒരു സംഭവമാണല്ലേ അപ്പോള്‍? ഇനിയുമുണ്ടോ ഇദ്ദേഹത്തിന്റെ കഥകള്‍?

  ReplyDelete
 42. "മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

  ReplyDelete
 43. ചിയേര്‍സ്...

  കുടിയന്മാര് കമ്പനി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അക്ഷമരായിരിയ്ക്കും, വായില്‍ നിന്ന് കൊഴകൊഴാന്ന് ഒരു സ്രവം കുപ്പി ഉണ്ടെന്നറിയുമ്പോത്തന്നെ വരും...അത്യാവശ്യം കണ്ടാല്‍ത്തന്നെ പാതി ലക്ക് കെട്ടതുപോലെ പെരുമാറിത്തുടങ്ങും....എന്നാല്‍ അടിച്ച് തുടങ്ങിയാ പിടിച്ചാല്‍ കിട്ടത്തുമില്ല..!!

  ഇത് ഒരു പഠനറിപ്പോര്‍ട്ട്..!

  കട:മിസ്റ്റര്‍ വറീതേട്ടന്‍..!!

  ReplyDelete
 44. ലേഖ... പിന്നല്ലേ... ആളൊരു ഒന്നൊന്നര സംഭവം തന്നെയാണ്‌...

  ദീപക്‌... ആ വഴിക്കൊന്നും പോകണ്ട... എപ്പോഴാ തുള്ളി ചോദിക്കുക എന്നറിയില്ല...

  ലക്ഷ്മി... പഠന റിപ്പോര്‍ട്ട്‌ കലക്കി... വീണ്ടും വരിക...

  ReplyDelete
 45. ഹ ഹ കൊള്ളാം, കൃഷ്ണേട്ടചരിതം...

  ReplyDelete
 46. "മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

  അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കുമോ..
  ഒരു കൊടുവാളുകൊണ്ടൊന്നും കൃഷ്ണേട്ടന്‍ നില്‍ക്കില്ല..
  നന്നായി അവതരിപ്പിച്ചു..
  ആശംസകള്‍!!

  ReplyDelete
 47. "മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."
  അത് കലക്കി ഗഡിയെ ...... സൂപ്പര്‍ ..ഡുപ്പെര്‍ കൃഷ്ണേട്ടന്‍

  ReplyDelete
 48. സുമേഷ്‌,
  ജോയ്‌,
  ഭൂതത്താന്‍... നന്ദി...

  ReplyDelete
 49. വിനുവേട്ടാ, ഇഷ്ടായീട്ടോ പോസ്റ്റ്‌...ഇത്രക്കും ശുദ്ധ മനസ്സുള്ളവരും ഉണ്ട് ല്ലേ?

  ReplyDelete
 50. "മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

  ഹഹഹഹ....

  ReplyDelete
 51. വിനുവേട്ടാ,എന്നോട് പറഞ്ഞ കപ്പല്‍ വായിക്കാം ..അതിനു മുന്‍പ് ഒരു പരിചയപെടല്‍ ആവശ്യം ആണല്ലോ?ഞാന്‍ ബിലാത്തിയില്‍ നിന്നും ആണ് .ഈ പോസ്റ്റ്‌ ആദ്യമായി വായിക്കുന്നതും ,പലരെയും ഞാന്‍ കണ്ടുമുട്ടുന്നതും ഇതുപോലെ ആണ് .ഇനി എന്തായാലും വരും . .അവിടെ വന്ന് പറഞ്ഞത് എല്ലാം എനിക്കും മനസിലായി വിളിച്ചു വരുത്തുന്നത് അല്ലാട്ടോ .ഇനിയും വരണം .ഈ പോസ്റ്റ്‌ വായിച്ചു ശരിക്കും ചിരിച്ചു .എനിക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ എല്ലാവരുമായി പറഞ്ഞ് തീര്‍ത്തു ..

  ReplyDelete
 52. അ ! അ ! ..... അപ്പൊ ത്രിശൂര്‍ക്കാര് വേറെയും ഉണ്ടല്ലേ .... പൊടി പൊടിച്ചു ട്ടോ,,,
  ആദ്യയിട്ടാണ് ഇവിടെ വരുന്നത്... കണ്ടപ്പോ പൂരം നടത്തി പൊക്കാമെന്നു കരുതി....
  നമ്മുടെ ബ്ലോഗും ഒന്ന് നോക്കണേ... അവിടെയും കാണാം തൃശൂര്‍ വിശേഷങ്ങള്‍...
  വിയൂര്‍, പാടൂക്കാട്‌, കോലഴി, മുളകുന്നതുകാവ് വഴി വണ്ടി പോട്ടെ.....

  ReplyDelete
 53. രാധ... ശുദ്ധമനസ്സുള്ളവരെ ഇപ്പോള്‍ ഗ്രാമങ്ങളിലും കാണാന്‍ വിരളമാണ്‌...

  കുമാരന്‍... നന്ദിട്ടോ ... സന്തോഷം...

  സിയ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.. സ്റ്റോം വാണിംഗ്‌ എന്തായാലും ആദ്യം മുതലേ വായിക്കുവാന്‍ ശ്രമിക്കൂ... അതൊരു സമയനഷ്ടമാകില്ല...

  മനോവിഭ്രാന്തികള്‍... അപ്പോള്‍ നാട്ടുകാരനാണല്ലേ... ഞാന്‍ ദാ വരുന്നൂ...

  ReplyDelete
 54. നന്നായിട്ടുണ്ട്‌ ..ഇഷ്ടായി ..എനിക്കറിയാം ഈ കൃഷ്ണേട്ടനെ, പിന്നെ ജോണ്‍സനേം

  ReplyDelete
 55. എനിക്കും ഇപ്പോള്‍ ഒരു തുള്ളി അടിക്കാന്‍ മോഹം. കഥാ വിവരണം കിണ്ണന്‍ കാച്ചി ആയീട്ടാ.

  ReplyDelete
 56. വിനുവേട്ടാ, ഇങ്ങിനെ എഴുതി ബ്ലോഗിലെ കള്ളുകുടിയന്മാരെ കൊതിപ്പിക്കല്ലേട്ടാ.

  "ബക്കാര്‍ഡി, ഗോല്‍ക്കുണ്ട, ഓ.സി.ആര്‍, കൊക്കോകോള കുപ്പികള്‍, ഈസ്റ്റേണ്‍ അച്ചാര്‍, കൊക്കുവട, മുറുക്ക്‌, ഗ്ലാസുകള്‍, പിഞ്ഞാണങ്ങള്‍ .."
  ഇതൊക്കെ വായിച്ചിട്ട് എത്ര പേരാണാവോ ഇവിടന്ന് നേരെ ബാറിലേക്ക് വിട്ടിട്ടുണ്ടാവ്യ?

  തൃശൂരു ഭാഷ കേള്‍ക്കാനും വായിക്കാനും എന്താ രസം! ഒരു തൃശൂരുകാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

  ReplyDelete
 57. സാജിദ്‌... നന്ദി വരവിന്‌ ...

  തൃശൂര്‍ക്കാരന്‍ ... അപ്പോള്‍ പിന്നെ രക്ഷയില്ല്ല...

  ഭാനു കളരിക്കല്‍ ... വിവരണം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ...

  വായാടി ... ഇങ്ങനെയൊക്കെ എഴുതിയാലും ഞാനൊരു മദ്യവിരോധിയണ്‌ കേട്ടോ... ഇതൊരു സംഭവകഥ ആയതു കൊണ്ടും നമ്മുടെ കൃഷ്ണേട്ടനല്ലേ എന്ന് വിചാരിച്ചത്‌ കൊണ്ടും എഴുതി എന്ന് മാത്രം ...

  നിയ ... സന്ദര്‍ശനത്തിന്‌ നന്ദി...

  ReplyDelete
 58. തൃശ്ശൂര്‍ ഭാഷയിലുള്ള നല്ല ഒരു ഒന്നാന്തരം അലക്ക്‌!

  ReplyDelete
 59. ഗ്ലാസ്‌ ഒന്നിന്‌ വെള്ളം ഒരു തുള്ളി!

  ഹ ഹ ഹ... നര്‍മ്മം കൊള്ളാം വിനുവേട്ടാ....

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...