"ഇന്നത്തെ എലിമിനേഷന്‍ റൗണ്ടില്‍ അനിവാര്യമായത് സംഭവിച്ചേ പറ്റൂ... അല്ലേ ..."
"അനന്തമായ കാലത്തിന്റെ ചക്രം ഉരുളുന്ന ഈ വേദിയില്‍ നിന്ന് ഇന്ന് നമ്മളോട് വിട പറയുന്നത് മറ്റാരുമല്ല ... നമുക്ക് ഒരുപാട് ഒരുപാട് നല്ല പ്രകടനങ്ങള്‍ സമ്മാനിച്ച, നമ്മളെയെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത, നമുക്കെല്ലാം പ്രിയങ്കരിയായ 2007 ..."
ഗാലറിയില്‍ തല കുമ്പിട്ട് കണ്ണീര്‍ വീഴ്‌ത്തുന്ന കാണികള്‍...
വേദിയില്‍ ദുഃഖം കടിച്ചമര്‍ത്തി വിതുമ്പുവാന്‍ തുനിയുന്ന 2007 ...
ശ്യാമയുടെ കണ്ണുകള്‍ നിറയുന്നു...
"എന്നെന്നേക്കുമായി ഈ വേദിയില്‍ നിന്നും കാലയവനികയ്ക്ക് പിറകില്‍ മറയുമ്പോള്‍ 2007 ന് എന്തു തോന്നുന്നു?"
"ആദ്യമായി ഈ വേദിയില്‍ എന്നെ എത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു... പ്രത്യേകിച്ചും എന്നെ ഏറ്റവും അധികം പ്രോല്‍സാഹിപ്പിച്ച എന്റെ അമ്മ 2006 നോട്... അമ്മ തുടങ്ങി വച്ച പല കാര്യങ്ങളും നല്ല രീതിയില്‍ തന്നെ എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണെന്റെ വിശ്വാസം... എങ്കിലും ... നാളെ മുതല്‍ നിങ്ങളെയൊന്നും കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...."
തിരിഞ്ഞു നിന്ന് ശ്യാമയുടെ ചുമലില്‍ തല താഴ്‌ത്തി തേങ്ങുന്ന 2007 ... ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ശ്യാമ...
" നോക്കൂ 2007... ഞാനൊന്നു പറഞ്ഞോട്ടെ... ഈ കലാപങ്ങളും കാലുഷ്യങ്ങളും നിറഞ്ഞ കാലയളവില്‍ ചിലപ്പോഴെല്ലാം വിചാരിച്ച പോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് വാസ്തവമാണ്... പക്ഷേ, this is not the end of World... this is just beginning... എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ഓഡിഷന്‍ സമയത്ത് അമ്മയുടെ കൈ പിടിച്ച് വന്ന നിങ്ങളെ... അവിടെ നിന്ന് എത്രയോ മുന്നോട്ട് പോയി അല്ലേ ..." താടിക്കാരന്റെ സാന്ത്വനം...
"അതേ ജയചന്ദ്രന്‍... അതു തന്നെയാണെനിയ്ക്കും പറയാനുള്ളത്... ഇനി ആ ലക്ഷ്യങ്ങള്‍ താങ്കളുടെ മകള്‍ 2008 കണ്ടിന്യൂ ചെയ്യട്ടെ..." പണ്ട് താടിയുണ്ടായിരുന്ന ആള്‍...
"ആരെന്തൊക്കെ പറഞ്ഞാലും ഞാനൊന്നു പറയട്ടെ ... You are too good... എന്തൊരു ക്യൂട്ട് ആണെന്നറിയുമോ ആ സ്റ്റേജില്‍ നില്‍ക്കുന്നത് കാണാന്‍..." ചിത്ര അയ്യരുടെ നിഷ്ക്കളങ്കമായ നിരീക്ഷണം...
"ഇന്ന് ഈ വേദിയില്‍ നിന്നും എന്നെന്നേക്കുമായി വിട പറയുന്ന 2007 ന് ഗോദ്‌റേജ് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു DVD Player സമ്മാനിക്കുവാനായി ചിത്രാജിയെ ക്ഷണിക്കുന്നു..."
വീണ്ടും ആലിംഗനങ്ങളുടെ ഘോഷയാത്ര... പശ്ചാത്തലത്തില്‍ 'വിട പറയുകയാണോ....' എന്ന ഗാനം അശരീരിയായി അലയടിക്കുന്നു...
പിന്നെ ... വേദിക്ക് പിറകിലെ ദൃശ്യങ്ങള്‍... വികാരപ്രകടനങ്ങള്‍... സെന്‍സര്‍ ചെയ്യാതെ...
അങ്ങനെ അടുത്ത സ്റ്റേജിലെ മനം മയക്കുന്ന പ്രകടനങ്ങള്‍ക്കായി വീണ്ടും നമുക്ക് കാത്തിരിക്കാം ... ഒത്തിരി ഒത്തിരി പ്രതീക്ഷകളോടെ... 2008 ന്റെ ഇനിയും കാണാന്‍ ഏറെയുള്ള പെര്‍ഫോമന്‍സിനായി...
ബ്ലോഗ് പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
ReplyDelete സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി പുതുവല്‍സരാശംസകള്‍
ReplyDeleteആശംസകള്‍
ReplyDelete:)
ഉപാസന
പുതുവത്സരാശംസകള്‍. ലോകാ സമസ്താ സുഖിനോ ഭവന്തു.
ReplyDeleteപുതുവല്‍സരാശംസകള്‍
ReplyDeleteDEAR VINU ,
ReplyDeleteHAPPY NEW YEAR
SREEDEVI
നല്ലതു വരട്ടെ. നന്മകള്‍ മാത്രം.
ReplyDelete:)
ReplyDeleteകൊള്ളാമല്ലോ.
ReplyDeleteകാണാനിത്തിരി വൈകി.
പുതുമയുള്ളൊരു പുതുവത്സരാശംസ
ReplyDelete