Thursday, February 3, 2011

ജിദ്ദ - ചില പ്രളയക്കാഴ്ചകള്‍ - 1

ഒരു മഴദിനം കൂടി എന്ന പോസ്റ്റിന്റെ തുടര്‍ച്ചയായി പിന്നീട്‌ ലഭിച്ച ചില ചിത്രങ്ങള്‍ കൂടി...

പ്രളയക്കെടുതിയുടെ കാഠിന്യം എന്തായിരുന്നുവെന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ...



26 comments:

  1. ഇ.മെയില്‍ വഴി ലഭിച്ച കുറേക്കൂടി ചിത്രങ്ങള്‍ ബൂലോഗത്തില്‍ പങ്ക്‌ വയ്ക്കുന്നു...

    ReplyDelete
  2. vinuvetta ithu mazhayo
    vellappokkamo?aalkaar
    ellam surakshitharaanallo alle?

    ReplyDelete
  3. നന്ദി... ഈ ചിത്രങ്ങള്‍ നേരത്തെ കണ്ടിരുന്നു.... എങ്കിലും ജിദ്ദക്ക് വെളിയിലുള്ളവര്‍ക്ക് ഉപകാരപ്രദമാകും..

    ReplyDelete
  4. വിന്‍സന്റ്‌... ഇത്‌ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ...

    നീര്‍വിളാകന്‍ ... അതേ, ജിദ്ദക്ക്‌ വെളിയിലുള്ളവരും കണ്ടിരിക്കട്ടെ എന്ന് കരുതി... ജിദ്ദയില്‍ മഴക്കെടുതി എന്ന് ടി.വിയിലും പത്രത്തിലും കാണുമ്പോള്‍ അതിന്റെ ഭീകരത ഇത്രമാത്രമുണ്ടെന്ന് അവര്‍ ഊഹിച്ചിട്ടുണ്ടാകില്ല...

    ReplyDelete
  5. ഹമ്മോ..കണ്ടിട്ട് പേടിയാകുന്നു...
    കുറച്ച് സമയം മഴ പെയ്തപ്പോഴിങ്ങനെ...
    അപ്പോ നാട്ടിലെ പോലെ ഒന്നു രണ്ട് ദിവസം അടുപ്പിച്ച് പെയ്താലുള്ള സ്ഥിതി ആലോചിക്കാനേ വയ്യ.

    ReplyDelete
  6. Dear Vinuettan,
    Good Evening!
    I had seen these photos;the ferocious face of the rains!Hope life was safe!
    Thanks a lot,for these updates!
    Wishing you a wonderful holiday,
    Sasneham,
    Anu

    ReplyDelete
  7. ഇത് മറ്റൊരു സുനാമി തന്നെയാണ് എന്ന് തോന്നുമ്പോലെ... മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിയുടെ ഘടനയിൽ സാരമായ മാറ്റം വരുന്നു എന്ന് തന്നെയാണ് കരുതേണ്ടത്.

    ReplyDelete
  8. റോഡുകൾ തോടുകളാകും പേമാരിയിൽ എന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്...
    ഇപ്പോൾ ഇതാ കാണുകയും ചെയ്തിരിക്കുന്നു...!!

    ReplyDelete
  9. വിനുവേട്ടാ കാണുമ്പോള്‍ ഇനിയും ഭയം വരുവാ അന്ന് ഞങ്ങളുടെ ഫ്ലാറ്റി നടുത്ത് തീ പിടുത്തവും നടന്ന് വെള്ളവും എല്ലാം കൂടി വല്ലാത്തൊരു അനുഭവം ആയിരുന്നു

    ReplyDelete
  10. ഹൊ! ഭയങ്കരം...
    പ്രകൃതിയുടെ തിരിച്ചടികള്‍ വളരെ കടുത്തതാണ്, അല്ലേ!?

    ReplyDelete
  11. ഇല്ല, കഴിഞ്ഞ ദുരന്തത്തിന്റെ അത്രയും ഇതില്ല തന്നെ!
    ഷറഫിയ, അലസലാമ, അസീസിയ ഭാഗത്തുള്ളോർക്ക് വലിയതായിരിക്കാം.

    ReplyDelete
  12. ശരിക്കും സംസാരിക്കിന്ന ചിത്രങ്ങള്‍. ഭീതിതം. ഇതിനു ഒരു പരിഹാരമായെന്കില്‍. മഴ ഇനിയും വരുമല്ലോ.
    നന്നായി

    ReplyDelete
  13. പത്രങ്ങളിലൊക്കെ കണ്ടിരുന്നു, എന്നാലും ഇത്ര കരുതിയില്ല. അപ്പോൾ നമ്മുടെ നാട്ടിലെപോലെ ഒന്നുരണ്ടുദിവസമൊക്കെ നിക്കാതെ പെയ്താലോ!

    ReplyDelete
  14. വാക്കുകൾക്കപ്പുറം കാഴ്ചകൾ....

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ഈ ഫോട്ടോസ് കണ്ടിട്ട് മനസ്സില്‍ ഭയം തോന്നുന്നു ..പ്രകൃതിയുടെ വിക്രുതികള്‍ക്ക് കയ്യും കണക്കുമില്ല ..എപ്പോഴാ ക്ഷോഭിക്കു ന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലോ ...രണ്ടാഴ്ച മുന്നേ ഇവടെ ഭൂമിദേവിയൊന്നു കൈ ഇളക്കിയ താവം ..ഭൂമിയാകെ കുലുങ്ങി..കിടന്നിരുന്ന കട്ടില്‍ ഒന്ന് ചാഞ്ചാടി ..ഞങ്ങള്‍ ജീവനുംകൊണ്ട് അര്‍ദ്ധരാത്രി ഉറങ്ങി കിടന്നിരുന്ന കൊച്ചുമോനെയും തോളിലേറ്റി ഫ്ലാറ്റില്‍ നിന്നും താഴെക്കിറങ്ങിയോടി...താഴെയെത്തുമ്പോള്‍ വേറെയും കുടുംബങ്ങള്‍ പരിഭ്രമത്താല്‍ താഴെ നില്‍ക്കുന്നു ...ഞങ്ങള ടക്കം എല്ലാരും വല്ലാതെ പേടിച്ചിരുന്നു .നട്ടപാതിരക്ക് ഒരുമണിക്കൂറോളം റോഡില്‍ കൊടിവിറച്ചുനിന്നു...ഇന്യോന്നും ഉണ്ടാവില്ലായെന്നു കരുതി അവരവരുടെ വീടുകളിലേക്ക് തിരിച്ചുകയറി ...അപ്പോഴേക്കും ഏഷ്യാനെറ്റില്‍കൂടി ഫ്ലാഷ്ന്യൂസ്കാണിക്കുന്നുണ്ടായിരുന്നു...കൂടുതലായി അന്ഭവപ്പെട്ടത്‌ പാക്കിസ്ഥാനിലാണെന്ന്...കൂടുതലൊന്നും വരുത്താതെ രക്ഷപെട്ടത് ഈശ്വരകൃപ എന്ന് വിശ്വസിക്കുന്നു .

    ReplyDelete
  18. സൗദിയില്‍ മഴക്കെടുതിയുടെ ഫോട്ടോസ്‌ കുറേ കണ്ടീട്ടുണ്ട്‌..
    ഇതുവരേയും അതില്‍ പെട്ടുപോയാല്‍ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിയ്ക്കാറേയില്ല..
    ഇനിയും മഴയുടെ ദുരിതങ്ങള്‍ ഒഴിഞ്ഞുപോകട്ടെ എന്നാശംസിയ്ക്കുന്നു!!

    ReplyDelete
  19. വിനുവേട്ടാ... ഈ പോസ്റ്റ് “നന്നായി, മനോഹരമായി“ എന്നൊക്കെ പറഞ്ഞാല്‍ ക്രൂരതയാവും അല്ലേ? കണ്മുന്നിലൂടെ കടന്നുപോയ ആ കൊടിയ പ്രളയത്തിന്റെ ചിത്രങ്ങള്‍ ഭീതിയോടെയല്ലാതെ കാണാനാവില്ല..

    (ഞാന്‍ ഇതുപോലെ ഒരു പോസ്റ്റിടണം എന്ന് കരുതിയതാണ്.. ഇനിയിപ്പോ എന്റെ കയ്യിലുള്ള ഫോട്ടോസ് ഞാന്‍ അങ്ങോട്ടേയ്ക്ക് അയച്ചുതരാ‍മേ..)

    ReplyDelete
  20. വിനുവേട്ടന്‍ ..നിങ്ങള്‍ ജിദ്ദക്കാര്‍ക്ക് ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ദുരിതകാലമാണല്ലോ? ഇന്നലെ നാല് മിനിട്ടോളം ഉള്ള ഒരു വീഡിയോ ക്ലിപ്പിംഗ് കണ്ടതെയുള്ളൂ ഫേസ്ബുക്കില്‍..ലാന്‍ഡ്‌ ക്രൂയിസറും, മെര്‍ക്കുറിയുമെല്ലാം പൊങ്ങുതടി പോലെ ഒഴുകി നടക്കുന്നു...

    ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...