Friday, February 18, 2011

ഒരു വാരാന്ത്യ ഡയറി

വ്യാഴാഴ്ച ഹാഫ്‌ ഡേ ആണ്‌. ഇന്നെങ്കിലും ശരിയാക്കണം ഡിഷ്‌. പകല്‍ സമയങ്ങളില്‍ മാത്രമാണ്‌ മലയാളം ചാനലുകള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഓഫീസില്‍ നിന്ന് വന്ന് അല്‍പ്പം നാട്ടുവിശേഷങ്ങള്‍ അറിയാമെന്ന് വിചാരിച്ചാല്‍ ഒരു രക്ഷയുമില്ലാതായിട്ട്‌ നാളുകള്‍ കുറേയായി.

വിവരസാങ്കേതിക രംഗത്ത്‌ പുരോഗതി കൈവരിച്ച്‌ മുന്നേറിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍ മൂന്നാമത്തെ മൊബൈല്‍ കമ്പനി കൂടി സേവനം ആരംഭിച്ച അന്ന് തുടങ്ങിയതാണ്‌ ഈ ദുരവസ്ഥ. അവരുടെ സിഗ്നല്‍ Insat 2E യില്‍ നിന്ന് വരുന്ന സിഗ്നലുകളുമായി കൂട്ടിയിടിച്ച്‌ തകര്‍ന്ന് മലയാള ദൃശ്യമാദ്ധ്യമങ്ങളെ ഞങ്ങള്‍ക്ക്‌ അന്യമാക്കിയിരിക്കുന്നു.

മൂന്ന് നിലയില്‍ അധികം ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷുകളുടെ ഉടമകളാണ്‌ ഈ പ്രതിഭാസത്തിന്റെ ഇരകള്‍. ഡിഷ്‌ ഇന്‍സ്റ്റലേഷനില്‍ റാങ്ക്‌ നേടിയ 'മൊഹിന്ദിസുകളെ' കണ്‍സള്‍ട്ട്‌ ചെയ്തപ്പോള്‍ ലഭിച്ച ഉപദേശം നിരാശാജനകമായിരുന്നു. (മൊഹിന്ദിസ്‌ - ഏന്‍ജിനീയര്‍)

"ഇങ്ങളെ ഡിസ്സ്‌ എത്രാമത്തെ നെലേലാ...?"

"അഞ്ചാമത്തെ നിലയുടെ മേലെ ..."

"LNB ഏതാ...?"

"യൂറോസ്റ്റാറിന്റെ..."

"അപ്പോ ഇഞ്ഞി നോക്കണ്ട... ഡിസ്സ്‌ താഴെറക്കി ഫിറ്റ്‌ ചിജ്ജണം... അതിനിള്ള പാങ്ങ്‌ണ്ടാ അബ്‌ടെ?..."

അഞ്ചാമത്തെ നിലയുടെ മുകളില്‍ ഇരിക്കുന്ന ഡിഷ്‌ താഴെയിറക്കി ഫിറ്റ്‌ ചെയ്യാന്‍ ഫ്ലാറ്റുകളുടെ നാട്ടില്‍ ഞാന്‍ എവിടെപ്പോയി സ്ഥലം കണ്ടുപിടിക്കും?

"അതിനൊന്നും അവിടെ സ്ഥലസൗകര്യമില്ലല്ലോ ഭായ്‌... പകല്‍ കിട്ടുന്നുണ്ട്‌.. ഒന്ന് അഡ്ജസ്റ്റ്‌ ചെയ്താല്‍ മതിയാകും..."

"ഇല്ല മാഷെ... അതൊന്നും കിട്ടൂല... ഇങ്ങള്‌ ഈ ദുനിയാവില്‌ ആരെ മേണങ്കിലും കൊണ്ടോയി നോക്കിക്കോളീ... അതിലും കൂടുതല്‌ ക്ലിയറ്‌ കിട്ടൂല..."

അങ്ങനെയാണ്‌ വ്യാഴാഴ്ച ഞാന്‍ തന്നെ പണി പഠിക്കാന്‍ തീരുമാനിച്ചത്‌. ഇതിന്‌ മുമ്പ്‌ സിഗ്നല്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അതിവിദഗ്‌ദ്ധമായി ഡിഷ്‌ ആംഗിളും LNB യും ഒക്കെ അഡ്‌ജസ്റ്റ്‌ ചെയ്തുള്ള അത്യാവശ്യം പ്രവൃത്തിപരിചയവും ആത്മവിശ്വാസമേകി.

ടി.വി യും റിസീവറും അനുബന്ധ ഉപകരണങ്ങളുമായി വൈകുന്നേരം ആറു മണിയോടെ അഞ്ചാമത്തെ നിലയുടെ മുകളിലേക്കുള്ള പതിനെട്ടാം പടി കയറി. റൂമിലേക്കുള്ള കേബിള്‍ ഡിസ്‌കണക്ട്‌ ചെയ്ത്‌ റിസീവറിലേക്ക്‌ കൊടുത്തു. LNB ലൂസ്‌ ചെയ്ത്‌ വിവിധ പൊസിഷനുകളില്‍ തിരിച്ചുനോക്കി. അതാ വരുന്നു മനോരമ ന്യൂസ്‌! കെ.സുധാകരന്റെ കരണം മറിച്ചില്‍ കൊണ്ടാടുകയാണ്‌ കൗണ്ടര്‍ പോയിന്റില്‍ വേണു ബാലകൃഷ്ണന്‍ ...

ഈ ദുനിയാവില്‍ ആരെ കൊണ്ടുപോയാലും കിട്ടാന്‍ പോകുന്നില്ല എന്ന് പറഞ്ഞവനെ ഇതൊന്ന് കാണിച്ചുകൊടുക്കണമായിരുന്നു. മനോരമ കിട്ടി. ഇനി ഏഷ്യാനെറ്റും ഇന്ത്യാവിഷനും കൂടി ഒപ്പിക്കണം. കൈരളിയും അമൃതയും ആര്‍ക്കും കിട്ടുന്നില്ല എന്ന് കേട്ടത്‌ കൊണ്ട്‌ അത്ര അത്യാഗ്രഹം തോന്നിയില്ല മനസ്സില്‍.

നേരം ഇരുണ്ടുകഴിഞ്ഞു. വടക്ക്‌ പടിഞ്ഞാറ്‌ നിന്ന് അത്യാവശ്യം വേഗതയോടെ വീശുന്ന തണുത്ത കാറ്റ്‌ ഒരു ശല്യം തന്നെയായി തോന്നി. ഒരു വിധം സിഗ്നല്‍ കിട്ടുന്ന പൊസിഷന്‍ കണ്ടെത്തി ഉറപ്പിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ലാന്റ്‌ ചെയ്യാനായി താഴ്‌ന്ന് പറന്ന് പോകുന്ന വിമാനങ്ങളുടെ തലയ്ക്ക്‌ മുകളിലൂടെ യാത്ര. അതോടെ ഇടമുറിയുന്ന സിഗ്നല്‍ ഏത്‌ ക്ഷമാശീലന്റെയും ക്ഷമ പരീക്ഷിക്കുന്ന വിധമായിരുന്നു.

മണിക്കൂര്‍ രണ്ട്‌ കഴിഞ്ഞിരിക്കുന്നു. ഏഷ്യാനെറ്റ്‌ കിട്ടുന്ന ലക്ഷണമില്ല. ഇങ്ങനെയുണ്ടോ ഒരു കാറ്റ്‌... മനുഷ്യന്‍ ഇവിടെ തണുത്ത്‌ വിറച്ച്‌ തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോള്‍ മനോരമയെങ്കില്‍ മനോരമ. അപ്പോഴേ 'മൊഹിന്ദിസ്‌' പറഞ്ഞതാണ്‌ ശരിയാവില്ല എന്ന്...

"ആഹാ... ഇവിടെയുണ്ടായിരുന്നുവല്ലേ...? മുകളിലേക്കുള്ള കതക്‌ തുറന്ന് കിടക്കുന്നത്‌ കണ്ടപ്പോള്‍ തോന്നി ഭായി ഇവിടെയുണ്ടാകുമെന്ന്"

അടുത്ത ഫ്ലാറ്റിലെ ഗോപന്‍ ആണ്‌. ഈ ഡിഷില്‍ നിന്ന് പുള്ളിക്കാരനും ഒരു കണക്ഷന്‍ എടുത്തിട്ടുണ്ട്‌.

"ചാനലുകളൊന്നും കിട്ടാതായിട്ട്‌ കുറേ നാളായി അല്ലേ...?"

"ങ്‌ഹാ... അതല്ലേ ഒന്ന് കേറി നോക്കാന്ന് വിചാരിച്ചത്‌..."

ഇലക്ഷനാ വരണേ... ഏഷ്യാനെറ്റ്‌ ന്യൂസ്‌ കണ്ടാലേ ന്യൂസ്‌ കണ്ട പോലെ ആവൂ..."

ഇന്ത്യാവിഷനിലെയും മനോരമയിലെയും ന്യൂസ്‌ ഒന്നും പിന്നെ ന്യൂസ്‌ അല്ലേ ആവോ... ഇരുട്ടത്ത്‌ LNB യും പിടിച്ച്‌ നില്‍പ്പ്‌ തുടങ്ങിയിട്ട്‌ സമയം കുറേയായി. സിഗ്നല്‍ സ്റ്റേബിള്‍ ആകുന്ന ലക്ഷണമില്ല. എനിക്ക്‌ ബോറടിക്കണ്ടല്ലോ എന്ന് കരുതി ആയിരിക്കും ഗോപന്‍ അടുത്ത വിഷയത്തിലേക്ക്‌ കടന്നു.

പിന്നെ എന്തൊക്കെയുണ്ട്‌ ഭായ്‌ വിശേഷങ്ങള്‍... ബഹ്‌റൈനിലും തുടങ്ങിയെന്നാ കേട്ടത്‌... ഇവിടെ വല്ലതും വന്നാല്‍ പിന്നെ നമ്മുടെയൊക്കെ കാര്യം പോക്കാ..."

പീച്ചി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന പോലെ ആശാന്‍ വിശേഷങ്ങള്‍ വിളമ്പി തുടങ്ങി. നേരത്തെ കിട്ടിയ മനോരമ എങ്കിലും ഒന്ന് പിടിച്ച്‌ ഈ ഒടുക്കത്തെ തണുപ്പില്‍ നിന്ന് രക്ഷപെടാന്‍ നോക്കുമ്പോള്‍ സിഗ്നല്‍ സ്ട്രെങ്ങ്‌ത്‌ വളരെ കുറവ്‌. ദൃശ്യങ്ങള്‍ മുറിഞ്ഞ്‌ പോകുന്നു.

"അല്ല, ഭായ്‌ വീട്‌ പണിയൊക്കെ എന്തായി...?"

"വാര്‍പ്പ്‌ കഴിഞ്ഞു..." വിശേഷങ്ങള്‍ ചോദിക്കാന്‍ പറ്റിയ സമയം എന്ന് മനസ്സില്‍ തോന്നിയെങ്കിലും മറുപടി പറഞ്ഞു.

"മനോരമ ചാനലൊക്കെ വേറെ ഒന്നുമില്ലെങ്കില്‍ കാണാമെന്നല്ലാതെ... ഏഷ്യാനെറ്റിന്റെ ന്യൂസ്‌ ആണ്‌ ന്യൂസ്‌..."

"ഓ, ശരി ശരി.. ഞാന്‍ ഇതൊന്ന് ഫിറ്റ്‌ ചെയ്തോട്ടെ" എന്നാണ്‌ പറയാന്‍ തോന്നിയതെങ്കിലും പറഞ്ഞില്ല.

"കുഞ്ഞാലിക്കുട്ടിയുടെ കാര്യം അറിഞ്ഞില്ലേ...?

LNB യുമായി മല്ലിട്ട്‌ നടുവ്‌ വേദനിച്ചു തുടങ്ങിയിരിക്കുന്നു. ഗോപന്‍ തന്നാല്‍ കഴിയും വിധം എന്നെ ബോറടിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്‌. എനിക്കാണെങ്കില്‍ അതിനിടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുമില്ല.

"ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങുമെന്നാണല്ലോ കേട്ടത്‌... അച്ചുമ്മാമന്‍ അവസാന മിനിറ്റില്‍ ഗോളുകള്‍ കുറേ അടിച്ചുകൂട്ടുന്നുണ്ട്‌..."

"ങും.." ടി.വി യില്‍ നിന്ന് ദൃഷ്ടി മാറ്റാതെ ഞാന്‍ മൂളി.

"ഇലക്ഷന്‍ അടുത്ത ഈ സമയത്ത്‌ വാര്‍ത്തകള്‍ ഒന്നും കാണാന്‍ പറ്റാത്തത്‌ കഷ്ടായിപ്പോയി..."

ടി.വി യും റിസീവറും കുന്തവും കുടച്ചക്രവും എല്ലാം കൂടി വലിച്ചെറിഞ്ഞ്‌ താഴേക്കിറങ്ങാനാണ്‌ തോന്നിയത്‌.

പെട്ടെന്നാണ്‌ മൊബൈല്‍ ശബ്ദിച്ചത്‌. ചാനല്‍ ശരിയാക്കാന്‍ പോയിട്ട്‌ മണിക്കൂര്‍ മൂന്ന് കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്തതതിനാല്‍ എന്താണെന്നറിയാനായി വാമഭാഗമാണ്‌.

"ശരിയാകുന്നില്ലെങ്കില്‍ കളഞ്ഞിട്ട്‌ വാ... സമയം പത്ത്‌ മണിയാകാറായി..."

"എന്നാല്‍ ശരി... ഇനി നാളെ നോക്കാം അല്ലേ...?"

അതെ... അത്‌ തന്നെയാണ്‌ ഇപ്പോള്‍ ഉത്തമം. ടൂള്‍ കിറ്റും പേറി താഴേക്കിറങ്ങുമ്പോള്‍ ഓര്‍ക്കുകയായിരുന്നു ആ ഏറനാടന്‍ 'മൊഹിന്ദിസിന്റെ' മുന്നറിയിപ്പ്‌. "ഇങ്ങള്‌ ഈ ദുനിയാവിലെ ആരെ മേണങ്കി കൊണ്ടോയി നോക്കിക്കോളീ... കിട്ടൂല..."

ഇല്ല... അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കില്ല ഞാന്‍ ... നാളെ വൈകുന്നേരം ഒന്നു കൂടി ശ്രമിച്ചിട്ട്‌ തന്നെ കാര്യം. ഇപ്രാവശ്യം അത്യാഗ്രഹമൊന്നുമില്ല... ഒരു ചാനലെങ്കില്‍ ഒരു ചാനല്‍ ... അറിഞ്ഞ്‌ പിടിച്ച്‌ എന്റെ ബോറടി മാറ്റാന്‍ ഗോപന്‍ വീണ്ടും എത്തുന്നതിന്‌ മുമ്പ്‌ സംഭവം എങ്ങനെയെങ്കിലും തീര്‍ക്കുക എന്നതാണ്‌ ഇനി എന്റെ ഒരേ ഒരു ലക്ഷ്യം.

40 comments:

 1. അങ്ങനെ ആ കാര്യത്തിന്‌ ഒരു തീരുമാനമായി...

  ReplyDelete
 2. തൊട്ടപ്പുറത്ത് ഗോപനെന്നുള്ള ബി.ബി.സി യുള്ളപ്പോൾ വേറെ ന്യൂസ് ചാനെലെന്തിന്യാ ഭായ്..?

  പിന്നെ വിനുവേട്ടനൊരു ഇഞ്ചിനീര് കുടിച്ചപോലത്തേ എഞ്ചിനീയർ കൂടിയാണെന്ന് (മ്മ്ടെ ..മൊഹിന്ദിസ്) രസമായി തന്നെ തെളിയിച്ചെഴുതി...കേട്ടൊ

  ReplyDelete
 3. നമ്മൂടെ വേലാണ്ട്യച്ഛാച്ചന്റെ ചരിത്രം ഈയാഴ്ച്ച ബ്ലോഗനയിൽ ഉണ്ട്ട്ടാ‍ാ‍ാ...

  ReplyDelete
 4. മനോരമയെങ്കില്‍ മനോരമ....ട്യൂണ്‍ ചെയ്യ് വിനുവേട്ടാ

  ReplyDelete
 5. ബിലാത്തി ചേട്ടന്‍ പറഞ്ഞ പോലെ
  തല്‍ക്കാലം ആ ഗോപനെ വെച്ച്
  അഡ്ജസ്റ്റ് ചെയ്യ് ചേട്ടാ...

  ReplyDelete
 6. ആ receevarinte ഒരു വയര്‍ അങ്ങേരുടെ
  കാലില്‍ കണക്റ്റ് ചെയ്തിട്ട് മനോരമ
  എന്നല്ല ഒരു ചാനലും നിങ്ങളുടെ മുന്നില്‍
  ഒന്നുമല്ല എന്ന് പറഞ്ഞു മാനം കെടാതെ
  ആ കാലില്‍ വീണോ ..അത് മതി .....

  ReplyDelete
 7. എനിക്ക് ഏഷ്യാനെറ്റ് മാത്രമേയുള്ളൂ, മറ്റൊരു ചാനലും കിട്ടുന്നില്ല.... എന്തായാലും മറ്റു ചാനലുകള്‍ കിട്ടുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ എന്നോടും “മൊഹന്തിസ്” പറഞ്ഞത് ഇതേ ഉത്തരം തന്നെയാണ്... ദുനിയാവില്‍ ആരെ ബേണങ്കിലും കൂട്ടീട്ടു ബന്നോളീ എന്ന്!!!ഞാന്‍ ആരെയും കൂട്ടിയില്ല.... അതിനാല്‍ ഒരു ചാനലും ഇല്ല..... ബ്ലോഗെഴുതിയത് ഗോപന്‍ കാണണ്ട, ഉള്ള ചാനല്‍ കൂടി പോയേക്കും!!!

  ReplyDelete
 8. ഒരു നേരമ്പോക്കിന്, ഈയുള്ളവനെക്കൂടി വിളിക്കാമായിരുന്നു... :)

  ഈ ജിദ്ദാമഹാരാജ്യത്ത്, ആദ്യം ചാനലുകള്‍ നഷ്ടപ്പെട്ടത് എനിക്കാണ് എന്ന അഹങ്കാരം തെല്ലുമില്ല... പക്ഷേ, രണ്ടാഴ്ചയ്ക്ക് മുന്‍പ് ഞാനും ഒരു ‘മൊയിന്തിനെ’ വിളിച്ചുവരുത്തി ടെറസില്‍ കയറ്റി.. മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്നത്തിന് ശേഷവും ചാനലുകളൊന്നും മിഴിതുറന്നില്ല.. ഒടുവില്‍ ഒരു ഒറ്റമൂലിപ്രയോഗം.. നിലവിലുണ്ടായിരുന്ന നീളം കൂടിയ ‘സ്റ്റാന്റ്’ മുറിച്ച്, നീളം കുറച്ച് ഡിഷ് അതില്‍ സ്ഥാപിച്ചു.. സംഗതി സൂപ്പര്‍ ഹിറ്റ്..!!

  (അമൃത - കൈരളി ചാനലുകള്‍ കിട്ടാത്തതുകൊണ്ട് അവയൊന്നും കാണണ്ട എന്ന് തീരുമാനിച്ചു.. വേല വേലായുധനോടോ?)

  ReplyDelete
 9. അണ്ണാ...
  ഗോപന്റെ കയ്യിൽ കൊറ്റുത്തിരുന്നുവെങ്കിൽ കൈരളിയും അമൃതയും മാത്രമല്ല, വല്ല അന്യഗ്രഹ ചാനലുകൾ കൂടി പിടിച്ചെടുത്തേനെ.........

  ReplyDelete
 10. എന്നിട്ടു കിട്ടിയോ വിനുവേട്ടാ...? മുഹന്ദിസ് കബീര്‍ പറഞ്ഞാല്‍ കേട്ടാല്‍ പോരെ.....

  നന്നായി ...ആശംസകള്‍

  ReplyDelete
 11. അവിടെ ‘കേബിൾ’ കണൿഷൻ ഒന്നും പതിവില്ലെ വിനുവേട്ടാ....?

  ReplyDelete
 12. കിട്ടിയത് കൊണ്ടു ത്രിപ്തിപ്പെടൂ മകനേ

  ReplyDelete
 13. കിട്ടിയതുകൊണ്ട് തൃപ്തി അടയുകയെ നിവര്‍ത്തി ഉള്ളൂ ..

  ReplyDelete
 14. മമ്മ്.. മ്മ്... ട്യൂണിന്‍ങ്ങ് നടക്കട്ടെ :)

  ReplyDelete
 15. "അങ്ങനെ പെട്ടെന്നൊന്നും തോല്‍ക്കില്ല....." തോല്ക്കുന്നതിനു തൊട്ടു മുന്‍പുവരെ ഈ ആത്മ വിശ്വാസം വളരെ നല്ലതാണ് അല്ലേ വിനുവേട്ടാ ....
  ആശംസകള്‍ ...

  ReplyDelete
 16. മുരളിഭായ്‌... വേറെ ജോലിയൊന്നുമില്ലാതെ വെറുതിയിരിക്കുമ്പോഴാണെങ്കില്‍ കുഴപ്പമില്ല ബി.ബി.സി കത്തി കേള്‍ക്കുന്നതില്‍ ...

  ഓഫ്‌: ബ്ലോഗനയില്‍ കുടുംബചരിത്രം വിളമ്പി അല്ലേ? അഭിനന്ദനങ്ങള്‍ ...

  അജിത്‌ഭായ്‌ ... അല്ല പിന്നെ...

  റിയാസ്‌ ... അത്‌ ഗോപനെ അറിയാത്തതുകൊണ്ട്‌ പറയുന്നതാ...

  എന്റെ ലോകം .. ദേ, മനുഷ്യനെ ചിരിപ്പിക്കുന്നതിനും ഒരു ലിമിറ്റ്‌ ഒക്കെയില്ലേ... ഹ ഹ ഹ...

  ReplyDelete
 17. ജയിംസ്‌ ചേട്ടന്‍ ... നന്ദി കേട്ടോ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ...

  നീര്‍വിളാകന്‍ ... ഏഷ്യാനെറ്റിന്റെ ആംഗിളില്‍ വച്ചാല്‍ അതും ജീവനും മാത്രമല്ലേ കിട്ടൂ... ഞാനെതായാലും ആംഗിള്‍ ഒന്നും മാറ്റി ഉള്ള കഞ്ഞിയില്‍ പാറ്റയിടാന്‍ പോയില്ല... പിന്നെ ഗോപന്‍ ഇത്‌ കാണാന്‍ വഴിയില്ല എന്നാശ്വസിക്കാം ... അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാം ...

  ഉമേഷ്‌... നന്ദി..

  ജിമ്മി... എന്നാല്‍ പിന്നെ നേരത്തെ പറയണ്ടേ... ഗോപന്‌ കമ്പനി കൊടുക്കാന്‍ ഒരാളായേനെ...

  ReplyDelete
 18. ജാസ്മിക്കുട്ടി... നന്ദി...

  പാച്ചു... ഗോപനും ഒരു കൈ നോക്കി എന്നത്‌ ഞാന്‍ പറയാതിരുന്നതാ... അതോടെയാ മൊത്തം കുളമായത്‌...

  ReplyDelete
 19. നസീഫ്‌... കിട്ടിയോ എന്നോ.. അടുത്ത ദിവസം ഞാന്‍ നാലര ആയപ്പോഴേ (ഗോപന്‍ ഉച്ചമയക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന്‌ മുന്‍പേ) മുകളിലെത്തി. അര മണിക്കൂര്‍ കൊണ്ട്‌ മനോരമയും ഇന്ത്യാവിഷനും സെറ്റ്‌ ചെയ്ത്‌ തിരികെ ഫ്ലാറ്റിലെത്തി. ഇപ്പോഴും കുഴപ്പമില്ലാതെ ഓടുന്നു.

  വി.കെ ... ഇവിടെ കേബിള്‍ പരിപാടി ഒന്നും ഇല്ലാട്ടോ...

  റോസാപ്പൂക്കള്‍ ... പറയാന്‍ വളരെ എളുപ്പമാ... കാഷ്മീരില്‍ എല്ലാ മലയാളം ചാനലുകളും ലഭ്യമാണോ?

  ലക്ഷ്മി ... അതേ... അത്രയേ ഉള്ളൂ ... ഷാനിയുടെ 'കൗണ്ടര്‍ പോയിന്റും' ജയമോഹനന്റെ 'തിരുവാ എതിര്‍വാ'യും ഒക്കെയാണ്‌ ഇപ്പോള്‍ ഞങ്ങളുടെ എന്റര്‍റ്റെയിന്‍മന്റ്‌...

  ReplyDelete
 20. ഹാഷിം ... നന്ദിട്ടോ...

  ലിപി ... അതെ അതെ... ഇലക്ഷന്‍ റിസള്‍ട്ട്‌ വരുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വരെയും ഇരു മുന്നണികളിലെയും നേതാക്കളുടെ ആത്മവിശ്വാസം പോലെ... സന്ദര്‍ശനത്തിന്‌ നന്ദീട്ടോ...

  ReplyDelete
 21. കിട്ടിയ വോട്ടിനു സിന്ദബാധ്

  ReplyDelete
 22. atleast manorama undallo avide.. lucky ppl..

  ReplyDelete
 23. മുഹന്ദിസിന്റെ കഞ്ഞിയിൽ പാറ്റ..!!

  ReplyDelete
 24. മൈ ഡ്രീംസ്‌ ... സന്തോഷം ...

  ദിയ കണ്ണന്‍ ... അത്‌ ശരി, അപ്പോള്‍ അവിടെ ഒരു മലയാളം ചാനലും ഇല്ലേ?

  ഉസ്മാന്‍ ... ചാനല്‍ കിട്ടിയാലും ഇല്ലെങ്കിലും വന്നാല്‍ കാശ്‌ തരണമെന്ന് പറയുന്ന മുഹന്ദിസിന്റെ കഞ്ഞിയില്‍ കുറച്ച്‌ പാറ്റ കിടക്കട്ടെ..

  ReplyDelete
 25. കിട്ട്യാ കിട്ടി പോയാ പോയി ..അല്ലെ ചെട്ടാ.........

  ReplyDelete
 26. ഇഞ്ചി നീര് കുടിച്ച ഇഞ്ചിനീയര്‍ ക്ഷമിക്കുമല്ലോ? ഓരോരോ കാര്യം കൊണ്ടിവിടെ വരാന്‍ വൈകി.
  ജിമ്മി പറഞ്ഞപോലെ കിട്ടാത്ത ചാനല്‍ കാണേണ്ടന്നു വെക്കുക അപ്പൊ പ്രശ്നം തീര്‍ന്നില്ലേ?

  ReplyDelete
 27. കിട്ടീലോ, അത്‌ മതി. വല്യ കാര്യം.
  ഏറനാടൻ ഇഞ്ചിനിയരോടു് കാര്യം പറഞ്ഞില്ലേ?
  വരാൻ ഇത്തിരി വൈകി. ക്ഷമിക്കു ട്ടൊ, തിരക്കിലായിപ്പോയി. പിന്നെ, ആന്റിന തിരിക്കുന്ന വിനുവേട്ടന്റെ ശല്യപ്പെടുത്താനും വയ്യല്ലോ..

  ReplyDelete
 28. ട്യുനിംഗ് ശരിയാകുന്നിലല്ലോ മാഷെ...എന്തെ...പഴയ സ്കില്‍ ഒക്കെ പൊടിപിടിച്ചു പോയോ..ഹി ഹി.

  ReplyDelete
 29. എന്നിട്ട് എന്തായി..? വല്ലതും നടന്നോ?

  ReplyDelete
 30. ആദ്യായിട്ടാ ഞാനിവിടെ. വീണ്ടും വരാം.
  ആശംസകളോടെ

  ReplyDelete
 31. താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
  ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
  കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
  http://i.sasneham.net/main/invitation/new

  ReplyDelete
 32. ഞാൻ ആദ്യമായാണു ഇവിടെ. തൃശ്ശൂർ സെന്റ്‌ തോമസിൽ ഞാനും രണ്ടു വർഷം ഉണ്ടായിരുന്നു.
  മോഹന്ദിസിന്റെ 'ആക്സെന്റ്‌' എനിയ്ക്കിഷ്ട്പ്പെട്ടു. വീണ്ടും വരാം.

  ReplyDelete
 33. ങാ എന്നിട്ട്‌ കാണാന്‍ പറ്റിയോ എല്ലാം !!?

  ReplyDelete
 34. ഞാനിത് നേരത്തെ വായിച്ചതാ. കമന്റും ഇട്ടിരുന്നു. ഇപ്പോ ഒന്നും കാണാനില്ല. വിനുവേട്ടൻ എന്റെ ബ്ലോഗിലും വരാറില്ല. എവിടെപ്പോയി? നാട്ടിലാണോ?

  ReplyDelete
 35. കഷ്ടം തന്നെയാണല്ലോ.ഇവിടെയിരുന്നുകൊണ്ട് സഹതപിക്കാനല്ലേ പറ്റൂ.

  ReplyDelete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...