Thursday, October 6, 2011

തലയിലേക്കൊരു യാത്ര



“വിനുവേട്ടാ, തലയിലേക്ക് പോരുന്നോ?” ഇത്തവണ ഫോണിൽ ആയിരുന്നില്ല. ഇ.മെയിൽ വഴിയായിരുന്നു ജിമ്മിയുടെ ചോദ്യം.

ആദ്യം ഒന്ന് അമ്പരന്നു. തായിഫ് മീറ്റ് കഴിഞ്ഞ് പിരിയുമ്പോൾ ഇനിയും ഇത് പോലെ ഇടയ്ക്കൊക്കെ ഒന്ന് കൂടണമെന്ന് എല്ലാവരും കൂടി തീരുമാനിച്ചതാണ്. അന്ന് പിരിഞ്ഞതിന് ശേഷം ഒരു മാസമാകുന്നു. എങ്കിലും ഇതേത് സ്ഥലം? തല? ആദ്യമായിട്ടാണ് കേൾക്കുന്നത്.

ഉടൻ തന്നെ ‘റിപ്ലൈ’യിൽ ക്ലിക്ക് ചെയ്തു. കീമാൻ ആക്ടിവേറ്റ് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങി.

“പോരുന്നോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് അറിയാമല്ലോ പക്ഷേ, ഈ ‘തല’ എന്ന് പറയുന്ന സംഭവം എന്താണ്? എന്നാണ് യാത്ര?”

“വെള്ളിയാഴ്ച്ച  ജിദ്ദയിൽ നിന്ന് വടക്ക് കിഴക്ക് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ ദൂരെയാണ് സ്ഥലം. മരുഭൂമിയിലെ ചെറിയൊരു ജനവാസപ്രദേശംഅതിന്റെ പേരാണ് തല

ഉടൻ തന്നെ ഹോം മിനിസ്റ്റർ നീലത്താമരയെ വിളിച്ച് ചോദിച്ചു.

“ഞാൻ എപ്പോഴേ റെഡി” എന്ന മറുപടി വന്നതോടെ കാര്യങ്ങൾക്ക് പെട്ടെന്ന് തന്നെ തീരുമാനമായി.

“ജിമ്മി, അപ്രൂവൽ ആയി തലയെങ്കിൽ തല പോകുക തന്നെ. പിന്നെ ഒരു കാര്യം ഇപ്രാവശ്യത്തെ കപ്പപ്പുഴുക്ക് സ്പോൺസേർഡ് ബൈ വിനുവേട്ടൻ ആന്റ് ഫാമിലി

“ഓ.കെ അപ്പോൾ വെള്ളിയാഴ്ച്ച നമുക്ക് കാണാം

രണ്ട് ദിവസമേയുള്ളൂ വെള്ളിയാഴ്ച ആകാൻ. കഴിഞ്ഞ തായിഫ് യാത്രയിലെന്ന പോലെ മാർഗദർശി ജിമ്മിയുടെ സഹപ്രവർത്തകനായ ശ്രീ.ഷംസുദീനാണ്. കണ്ണ് കെട്ടി ജിദ്ദയുടെ പ്രാന്തപ്രദേശങ്ങളിൽ എവിടെ കൊണ്ട് വിട്ടാലും വഴി തെറ്റാതെ തിരിച്ചെത്താൻ ഒരു പ്രത്യേക കഴിവാണ് അദ്ദേഹത്തിനും കുടുംബത്തിനും. ഇനി മീറ്റിങ്ങ് പോയിന്റ്. വെള്ളിയാഴ്ച്ച രാവിലെ എട്ടര മണിക്ക് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിന് മുന്നിൽ ഞങ്ങൾ രണ്ട് സംഘങ്ങളും എത്തിച്ചേരുക എന്ന കാര്യത്തിലും തീരുമാനമായി.

പൂർവാധികം ഉന്മേഷത്തോടെയാണ് എല്ലാവരും അന്നുണർന്നത്. തലേന്ന് വാങ്ങി വച്ച കപ്പ ഏഴ് മണിയായപ്പോഴേക്കും പ്രാതലിനൊപ്പം റെഡിയായി. എട്ട് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി. വെള്ളിയാഴ്ച്ച ആയത് കൊണ്ട് പാതകൾ വിജനമായിരിക്കും. രാത്രി മുഴുവനും ആർമ്മാദിച്ച് നടന്ന സ്വദേശികളും വിദേശികളും സുഖനിദ്രയിലായിരിക്കും സാധാരണ വെള്ളിയാഴ്ച്ചകളിൽ രാവിലെ പത്ത് മണി വരെയും.

എട്ട് മണിക്ക് ഇറങ്ങാമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും വാതിൽ പൂട്ടി ഇറങ്ങിയപ്പോൾ എട്ടേകാലായി. അല്ലെങ്കിലും ഇതൊക്കെയാണൊ ഒരു ലേറ്റ് എന്ന് പറയുന്നത്. ഏഴും എട്ടും മണിക്കൂറുകൾ എന്തിന് ദിവസങ്ങൾ പോലും ലേറ്റ് ആകുന്ന എയർ ഇന്ത്യയെ തോൽപ്പിക്കാൻ ഈ ലോകത്ത് ആർക്കെങ്കിലും കഴിയുമോ?

ഫ്ലാറ്റിന് മുന്നിലെ അക്കേഷ്യാ മരച്ചുവട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമീപത്ത് ചെന്നപ്പോഴാണ് രാവിലെ തന്നെ പണി കിട്ടിയ കാര്യം മനസ്സിലാക്കിയത്. ആ മരത്തിലെ സ്ഥിരതാമസക്കാരായ ഒരു കൂട്ടം പ്രാവുകളും തത്തകളും തങ്ങളുടെ പ്രഭാത കർമ്മങ്ങൾ സൌകര്യപൂർവം നിർവഹിച്ചിരിക്കുന്നത് വാഹനത്തിന്റെ വിൻഡ് സ്ക്രീനിലാണ് !

എല്ലാം വൃത്തിയാക്കി പുറപ്പെടുമ്പോൾ സമയം 08:30 . രണ്ട് മിനിറ്റ് കഴിഞ്ഞതും ജിമ്മിയുടെ ഫോൺ. “ഗുഡ് മോണിങ്ങ് എവിടെയെത്തി?”

“ദാ ഞങ്ങൾ എത്തിക്കഴിഞ്ഞു അഞ്ച് മിനിറ്റ്

തിരക്കില്ലാത്ത ദിനമായതിനാൽ 15 മിനിറ്റ് കൊണ്ട് മീറ്റിങ്ങ് പോയിന്റിൽ എത്തിച്ചേർന്നു. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ഞങ്ങൾ വൈകിയതിൽ ക്ഷമ ചോദിക്കുവാനുള്ള തയ്യാറെടുപ്പുമായി ചുറ്റുപാടും അരിച്ച് പെറുക്കിയെങ്കിലും ജിമ്മിയെയോ ഷംസുവിനെയോ കാണാനായില്ല.
ഇത്രയും വലിയ സൈക്കിൽ കണ്ടിട്ടുണ്ടോ?


“ജിമ്മി, ഞങ്ങൾ എത്തി എവിടെയാ നിങ്ങൾ നിൽക്കുന്നത്?”

“അണ്ണനെവിടെയാ നിൽക്കുന്നത്?”

“ഞങ്ങൾ ഹോസ്പിറ്റലിന്റെ മുന്നിലെ സർവീസ് റോഡിലുണ്ട്

“ശരി ഇതാ അഞ്ച് മിനിറ്റ് ഞങ്ങൾ എത്തി.”

 
എട്ടേ മുക്കാൽ മുതൽ ഒമ്പത് വരെയുള്ള അഞ്ച് മിനിറ്റ് ദൈർഘ്യം കടന്ന് പോയിട്ടും രണ്ട് കക്ഷികളുടെയും പൊടി പോലുമില്ല. ഇനി എന്തായാലും ഷംസുവിനെ വിളിച്ച് നോക്കാം.

“അഞ്ച് മിനിറ്റ് ദാ, ഞങ്ങൾ സാധനങ്ങളൊക്കെ വണ്ടിയിൽ എടുത്ത് വച്ചോണ്ടിരിക്കുവാ

ബെസ്റ്റ്

പക്ഷേ, ഒരു കാര്യം പറയാതെ വയ്യ ആ അഞ്ച് മിനിറ്റ് അഞ്ച് മിനിറ്റ് തന്നെയായിരുന്നു. കൃത്യം 09:05 ആയപ്പോൾ ജിമ്മിയുടെ ടൊയോട്ട ഹയാസ് വാനും ഷംസുവിന്റെ ടൊയോട്ട എക്കോയും ഞങ്ങളുടെ പിന്നിൽ വന്ന് ഹാജർ വച്ചു.

കഴിഞ്ഞ പ്രാവശ്യത്തെക്കാളും ചുള്ളനായി എല്ലാവരെയും ഞെട്ടിക്കാമെന്ന് കരുതി ടീ-ഷർട്ടും ജീൻസും ധരിച്ച് ഇറങ്ങി ചെന്ന ഞാനാണ് ഞെട്ടിയത്.  മുണ്ടുകളുടെ രാജാവായ ബ്രഹ്മോസ് മുണ്ടും ചെക്ക് ഷർട്ടുമായി ഇറങ്ങി വരുന്ന ജിമ്മിയെ കണ്ടിട്ട്. സൌദി അറേബ്യയിൽ മുണ്ട് ധരിച്ച് 150 കിലോമീറ്റർ യാത്രയ്ക്ക് ഇറങ്ങുവാനുള്ള ധൈര്യം കാണിച്ച ജിമ്മിയെ സമ്മതിക്കണം.

തായിഫ് യാത്രയ്ക്ക് ശേഷം ഇപ്പോഴാണ് രണ്ട് പേരെയും വീണ്ടും കാണുന്നത്. കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങളുടെ ഗൈഡ് ഷംസുവിന്റെ വാഹനത്തിന് പിന്നിലായി ‘ചലോ തല” എന്ന വിനോദ യാത്രയുടെ തുടക്കമായി.

യാത്ര ഔപചാരികമായി ആരംഭിച്ചിരിക്കുന്നു...


ആരാ ഈ പന്തുകൾ ഈ കമ്പിക്കിടയിൽ കൊണ്ട് വന്ന് വച്ചത്...?


റോഡിന് നടുവിൽ ഒരു കപ്പൽ...

മക്ക – മദീന എക്സ്‌പ്രസ് ഹൈവേയിലൂടെ വടക്കോട്ട് പ്രയാണം തുടർന്നു. പുതിയ റെയിൽ‌വേ ലൈൻ വരുന്നതിന്റെ മുന്നോടിയായിട്ടാണെന്ന് തോന്നുന്നു, പലയിടങ്ങളിലും ‘ഡീ-ടൂർ എഹെഡ്’ എന്ന ബോർഡ് കാണാം. എയർപോർട്ടിനടുത്ത് എവിടെയോ ആണ് നിർദ്ദിഷ്ട റെയിൽ‌വേ സ്റ്റേഷൻ വരുന്നതെന്ന് കേട്ടിരുന്നു.

വീണ്ടും ഡീ-ടൂർ...


കുറേ ഏറെ ഓടിക്കാണണം. ഗൈഡിന്റെ വാഹനത്തിന്റെ വലത് ഇൻഡിക്കേറ്റർ ചിമ്മിത്തുടങ്ങിയത് ശ്രദ്ധയിൽ പെട്ടു. അതേ, എക്സ്‌പ്രസ് ഹൈവേയോട് തൽക്കാലം വിട പറയുകയാണ്. അധികമകലെയല്ലാതെ ‘ഉസ്ഫാൻ’ എന്ന സ്ഥലത്തേക്കുള്ള എക്സിറ്റ് 500 മീറ്റർ അകലെ എന്ന ബോർഡ് കാണാറായി.

ഉസ്ഫാൻ റോഡിലേക്ക് കയറിയതോടെ ജിദ്ദ നഗരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായി മരുഭൂമിയുടെ നടുവിലൂടെയുള്ള യാത്ര. അവിടവിടെയായി മൊട്ടക്കുന്നുകൾ. സാമാന്യം നല്ല റോഡ്. ഗൈഡിന്റെയും കുടുംബത്തിന്റെയും വാഹനം അത്യാവശ്യം നല്ല വേഗതയിൽ ഞങ്ങളെക്കാൾ ഒരു കിലോമീറ്ററെങ്കിലും മുന്നിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട്‌ അര കിലോമീറ്റർ പിന്നിലാണെങ്കിലും ജിമ്മിയുടെ വാഹനം റിയർ വ്യൂ മിററിൽ കാണാൻ സാധിക്കുന്നുണ്ട്. 

പെട്ടെന്നാണ് ഫോൺ ചിലച്ചത്. നാശം ... അവധി ദിനമായിട്ടും കമ്പനിയിൽ നിന്നാരെങ്കിലും ആയിരിക്കും എണ്ണിയാൽ തീരാത്ത സംശയങ്ങൾ ചോദിക്കാൻ. മരുഭൂമിയിൽ ട്രാഫിക്ക് പോലീസ് ഇല്ലാത്തതിനാൽ ധൈര്യമായി ഫോൺ എടുത്തു. 

ങ്ഹേ... !!! ബിലാത്തിപ്പട്ടണം മുരളിഭായ്... !!!


“വിനുവേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ...?”


“മുരളിഭായ്... ഞങ്ങൾ വീണ്ടും ഒരു മീറ്റിനുള്ള യാത്രയിലാ... നിങ്ങളവിടെ തൃശൂരിൽ പെട്ടെന്നൊരു മീ റ്റ് തട്ടിക്കൂട്ടിയല്ലേ...?”


“ഞാനിവിടെ കുറേ മീറ്റുകളിൽ പങ്കെടുത്തു വിനുവേട്ടാ... നാളെ തിരിച്ച് പോകുകയാണ്... നമ്മുടെ കൊല്ലേരി തറവാടിയെ ഓടിച്ചിട്ട് പിടിച്ചൂട്ടോ...”


പിന്നീട് പറഞ്ഞതൊന്നും വ്യക്തമായിരുന്നില്ല. സിഗ്നൽ വീക്ക് ആയിക്കാണണം... ശേഷം ബിലാത്തിയിൽ വന്നിട്ട് പറയാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.


മരുഭൂമിയിലും ചില പച്ചപ്പുകൾ...

മൊട്ടക്കുന്നുകൾ...

നോക്കെത്താ ദൂരത്തേക്ക്...


നോക്കെത്താദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിക്ക് നടുവിലെ കിടിലൻ റോഡിലൂടെ നൂറ് - നൂറ്റിപ്പത്ത് എന്ന നിലയിൽ പെരുക്കുന്നതിനിടയിലാണത് ശ്രദ്ധിച്ചത്. റിയർ വ്യൂ  മിററിൽ നോക്കിയപ്പോൾ ജിമ്മിയുടെ വാഹനം യൂ-ടേൺ എടുത്ത് തിരിച്ച് പോകുന്നു!  ഇതെന്ത് പറ്റി? വഴി തെറ്റിയതാവാൻ വഴിയില്ല. കാരണം വഴി അറിയുന്ന ആൾ ഷംസു മാത്രമേയുള്ളല്ലോ. അദ്ദേഹമാണെങ്കിൽ നിങ്ങളൊക്കെ വേണമെങ്കിൽ വന്നാൽ മതി എന്ന മട്ടിൽ ഞങ്ങളെ നിർദ്ദാക്ഷിണ്യം പിന്തള്ളിക്കൊണ്ട് ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരിക്കുന്നു.

പതുക്കെ ചവിട്ടി സൈഡാക്കി മൊബൈൽ എടുത്തു.

“എന്ത് പറ്റി ജിം? എന്താ തിരിച്ച് പോകുന്നത്?”

“പേടിക്കണ്ട അണ്ണാ ഒരു പട്ടി വന്ന് ഇടിച്ചു അതിന് ജീവനുണ്ടോ എന്ന് നോക്കാൻ പോയതാ പാവം ചത്തു പോയി

സംഭവം അറിഞ്ഞപ്പോൾ പത്നി പറഞ്ഞു. “ഇന്നത്തെ കാലത്ത് ഇതു പോലെ മൃഗങ്ങളോട് സഹാനുഭൂതിയുള്ള ചെറുപ്പക്കാരെ കാണാൻ കിട്ടില്ല... നല്ല പയ്യൻ

ജിമ്മിയുടെ വാഹനം വീണ്ടും കണ്ണാടിയിൽ തെളിഞ്ഞപ്പോഴാണ് ആശ്വാസമായത്. 

പേരിന് ഒരു ചെടി പോലുമില്ല ഈ മലകളിൽ...


ജിമ്മിയുടെ വാഹനം... വഴി അറിയില്ലെങ്കിലും അതിനെ പിന്തുടരാം...

മരുഭൂമിയിലാണെങ്കിലും എന്താ റോഡിന്റെ കണ്ടീഷൻ...

എന്ത് രസമാണീ യാത്ര...

ഞങ്ങളുടെ മകൻ നവീൻ


ദൂരം കുറേയേറെ താണ്ടിയിരിക്കുന്നു. അല്പമകലെയായി കാണുന്ന പെട്രോൾ പമ്പിന്റെ മുന്നിൽ ഗൈഡിന്റെ വാഹനം ഞങ്ങൾക്കായി കാത്ത് കിടക്കുന്നുണ്ട്.  ഒരു ചെറിയ ഇടവേളയ്ക്കായി എല്ലാവരും അവിടെ ഇറങ്ങി. വീണ്ടും കുശലാന്വേഷണങ്ങൾ. നഗരത്തിൽ നിന്ന് എത്രയോ അകലെ മലകളും മരുഭൂമിയും നിറഞ്ഞ ഈ പ്രദേശത്തും മനുഷ്യർ എത്തിപ്പെട്ടിരിക്കുന്നു. ഈ റോഡുകളും മറ്റും നിർമ്മിക്കുന്നതിനും എത്രയോ മുമ്പ് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.

പെട്രോൾ പമ്പിനോട് അനുബന്ധിച്ച മിനി മാർക്കറ്റിലെ മലയാളിക്ക് ഞങ്ങൾ മലയാളികളെ കണ്ടപ്പോൾ സന്തോഷം.

“ഇങ്ങള് ഇവിടെ എങ്ങട്ടേയ്ക്കാ?”

“തലയിലേക്കാ

“അവിടെ പരിചയക്കാരെ കാണാനേരിക്കും ല്ലേ

“ഹേയ് പരിചയക്കാരൊന്നുമില്ല വെള്ളിയാഴ്ചയല്ലേ വെറുതെ ഒരു യാത്രക്കിറങ്ങിയതാ കാഴ്ച്ചകൾ കാണാൻ” ഗൈഡ് ഷംസു തന്റെ ആകർഷകമായ സംഭാഷണ ചാതുരി പുറത്തെടുത്തു.

“തലയിലിപ്പോ കാണാനും മാത്രം എന്താള്ളേ അവിട്ന്ന് ഒരു പത്ത് കിലോമീറ്ററും കൂടി പോയാൽ ഒരു സ്ഥലംണ്ട് ഡാമും വാഴത്തോട്ടവും ഒക്കെണ്ട്ഖോവാർ എന്ന് പറയും

ങ്ഹേ ഈ മരുഭൂമിയിൽ അണക്കെട്ടോ !!! വാഴത്തോട്ടമോ?

“ജിമ്മിയേ നമുക്ക് എന്നാൽ അങ്ങോട്ട് വിട്ടാലോ എന്ത് പറയുന്നു അണ്ണാ?”

“ഞങ്ങൾ റെഡി” വനിതാരത്നങ്ങളും പിന്തുണ പ്രഖ്യാപിച്ചു.

പുതിയ ഡെസ്റ്റിനേഷൻ പറഞ്ഞ് തന്ന പട്ടാമ്പിക്കാരന് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. പല രൂപങ്ങളിലുമുള്ള കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകളാണ് റോഡിനിരുവശവും. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. വിശപ്പ് ചെറുതായി തലപൊക്കി തുടങ്ങിയിരിക്കുന്നു.

എവിടെ നോക്കിയാലും ഇത് പോലത്തെ കാഴ്ചകളേയുള്ളൂ...



‘തല’ എന്ന ചെറു പ്രദേശവും താണ്ടി മുന്നോട്ട്. ജിദ്ദയിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ വഴിയറിയാനുള്ള ബോർഡുകൾ മുഴുവനും അറബിയിൽ മാത്രമായത് കൊണ്ട് ഞങ്ങൾക്കതൊന്നും വായിക്കേണ്ടി വന്നില്ല. ഗൈഡിന് അറബി വായിക്കാനറിയാവുന്നത് കൊണ്ട് രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ അല്ലെങ്കിൽ പണി കിട്ടിയേനെ ഈ മരുഭൂമിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ ഒറ്റപ്പെട്ട് പോയാലത്തെ അവസ്ഥ


മുമ്പേ പോയ ഗൈഡിന്റെ പിന്നാലെ പോകുക തന്നെ...

ഇതെന്താ റോഡിന്റെ നടുക്ക് ഉണ്ടാക്കി വച്ചിരിക്കുന്നത്...?

ഇരുവശവും പരന്ന് കിടക്കുന്ന മണൽ മാത്രം...


കരിമ്പാറക്കെട്ടുകൾ നോക്കൂ... രണ്ട് ആനകൾ മല കയറുന്നത് പോലെയില്ലേ?

പല രൂപങ്ങളിലുള്ള കരിമ്പാറക്കെട്ടുകൾ...


അതാണ് ഞങ്ങളുടെ ഗൈഡ് ഷംസുവിന്റെ എക്കോ...

എന്തു കൊണ്ടോ ഖോവാറിലേക്കുള്ള ചൂണ്ടുപലകയിൽ അറബിയോടൊപ്പം ഇംഗ്ലീഷുമുണ്ടായിരുന്നു. ഇടത്തോട്ട് തിരിഞ്ഞ് ഷംസു വണ്ടി സൈഡാക്കിയപ്പോൾ ഞങ്ങളും അത് തന്നെ ചെയ്തു. പരിസരത്തെങ്ങും ഒരു ജീവി പോലുമില്ല. ഡോർ തുറന്ന് പുറത്തിറങ്ങുന്നത് കണ്ട് ഞാനും ഇറങ്ങി അടുത്തേക്ക് ചെന്നു.

“എന്ത് പറ്റി മാഷേ?”

“എന്റെ മോൻ എന്റെ മോൻ തന്നെയാണെന്ന് തെളിയിച്ചു... വണ്ടിയിൽ വാൾ വച്ചു  നേരത്തെ കണ്ട കടയിൽ നിന്ന് കുറച്ച് സ്ട്രോബെറി മിൽക്ക് വാങ്ങി കൊടുത്തിരുന്നു അത് പ്രശ്നമായി

അപ്പോഴേക്കും ജിമ്മിയും അനീഷും എത്തി. വീണ്ടും കുശലാന്വേഷണങ്ങൾ.

“എന്നാലും ജിമ്മി, നിങ്ങൾ തിരിച്ച് പോയപ്പോൾ ഞങ്ങളൊന്ന് അമ്പരന്നു എന്തിനായിരുന്നു തിരിച്ച് പോയത്?”

“അത് പിന്നെ ഫ്രൈ ചെയ്യാൻ കൊള്ളാവുന്നതാണെങ്കിൽ എടുത്ത് വണ്ടിയിലിടാമെന്ന് കരുതി പക്ഷേ തീരെ ചെറുതായിരുന്നു

ങ്ഹേ !!! പട്ടിയിറച്ചി കഴിക്കുന്ന കൂട്ടത്തിലാണോ ജിമ്മി? ഫിലിപ്പീനികൾ പട്ടിയിറച്ചി കഴിക്കുമെന്ന് കേട്ടിട്ടുണ്ട് പക്ഷേ, ജിമ്മി ഛേ

“അല്ല, എന്ത് വന്നിടിച്ചെന്നാ പറഞ്ഞത്?”  ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഞാൻ ചോദ്യം എയ്തു.

“ഞാൻ പറഞ്ഞില്ലേ അണ്ണാ ഒരു പക്ഷി പക്ഷേ, ഫ്രൈ ചെയ്യാനും മാത്രം വലിപ്പമുണ്ടായിരുന്നില്ല

ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ജന്തുജാലങ്ങളോട് സഹാനുഭൂതിയുള്ള പയ്യൻ


മരുഭൂമിയിലെ യാത്രയിൽ വളരെ ശ്രദ്ധിക്കണം ഒട്ടകങ്ങളെ... ഇടിച്ചാൽ പണി കഴിഞ്ഞു... നമ്മുടെ...


ഇവിടെ ഒരു ക്വാറി തുടങ്ങാൻ ലൈസൻസ് കിട്ടിയിരുന്നെങ്കിൽ...

ഒരു വടം കിട്ടിയിരുന്നെങ്കിൽ ... മല കയറാമായിരുന്നൂ....


 
ഷംസുവും കുടുംബവും മകനെ വൃത്തിയാക്കി കഴിഞ്ഞതോടെ ഞങ്ങളുടെ യാത്ര തുടർന്നു. ചെങ്കുത്തായ കയറ്റവും ഇറക്കവും കഴിഞ്ഞപ്പോൾ റോഡ് അവസാനിക്കുന്നതാണ് കണ്ടത്. അവിടവിടെയായി ചെറിയ പാർപ്പിടങ്ങൾ. റോഡ് അവസാനിച്ചിട്ടും ചരൽ പാതയിലൂടെ മുന്നോട്ട് പോകുന്ന ഷംസുവിന്റെ വാഹനത്തെ പിന്തുടരാൻ ഞങ്ങൾ അമാന്തിച്ചു. ഒരു സൈഡിൽ ഒതുക്കി, വഴി തെറ്റിയതിനാൽ തിരിച്ച് വരാൻ പോകുന്ന ഗൈഡിനെ കാത്ത് ഞങ്ങൾ പൊരി വെയിലിൽ ഇരുന്നു.

“നിങ്ങളെവിടെയാ.? വഴിയൊക്കെ ഇത് തന്നെ. ഡാമും വാഴത്തോട്ടവും ഒക്കെ ഇവിടെയുണ്ട് ഞങ്ങൾ അതിന് മുന്നിൽ നിൽക്കുകയാ” ഷംസുവിന്റെ ഫോൺ.

പിന്നെ ഒട്ടും താമസിച്ചില്ല ഉരുളൻ കല്ലുകൾ നിറഞ്ഞ മൺ പാതയിലൂടെ മുന്നോട്ട്. കഷ്ടിച്ച് അര കിലോമീറ്റർ താണ്ടിയപ്പോൾ കണ്ട കാഴ്ച്ച !! മുല്ലപ്പെരിയാർ പോലെ ഒരു ഡാമും അതിന്റെ താഴ്വാരവും.  ഇടത് വശത്തായി നിറയെ വൃക്ഷലതാതികൾ തലയുയർത്തി നിൽക്കുന്ന തോട്ടം. മരുഭൂവിന് നടുവിൽ തികച്ചും നയനാനന്ദകരമായ കാഴ്ച്ച. കടുത്ത വേനൽ ആയത് കൊണ്ട് ഡാമിൽ വെള്ളമില്ലത്രെ.

ഞങ്ങൾ എത്തിയപ്പോഴേക്കും തോട്ടത്തിന്റെ കാവൽക്കാരനായ സുഡാനിയെ ഷംസു ചാക്കിലാക്കി കഴിഞ്ഞിരുന്നു. ജിദ്ദയിൽ നിന്നും വരുന്ന കുടുംബങ്ങൾക്ക് വിശ്രമിക്കാനായി അദ്ദേഹം ആ തോട്ടം തന്നെ ഞങ്ങളെ ഏൽപ്പിച്ചു. ഒരൊറ്റ വ്യവസ്ഥയിൽ. തോട്ടത്തിലെ ഫലവർഗങ്ങൾ നശിപ്പിക്കരുത്.  ശേഷം, തോട്ടം നോക്കാൻ ആളെ കിട്ടിയ ആഹ്ലാദത്തിൽ സുഡാനി തന്റെ വെള്ളിയാഴ്ച്ച ആഘോഷിക്കാനായി എങ്ങോ പോയ് മറഞ്ഞു.

ഈ വാഴത്തോട്ടത്തിലൊന്ന് ഓടിക്കളിച്ചാലോ...


ജിമ്മിയുടെ കണ്ണിൽ പെടാതെ പെട്ടെന്ന് സ്ഥലം കാലിയാക്കണം...

ഞങ്ങൾ സൌദിയിലെ വാഴകളാ...

തെങ്ങാണെന്ന് വിചാരിച്ച് ഇങ്ങോട്ടൊന്നും വലിഞ്ഞ് കേറിയേക്കല്ലേ... ഞങ്ങൾ പനകളാ മക്കളേ...

കേരളത്തിൽ നമ്മുടെയൊക്കെ വീടുകളുടെ പിന്നിലെ തൊടിയിൽ എത്തിപ്പെട്ട പ്രതീതി ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും. കുലച്ച് നിൽക്കുന്ന ഈന്തപ്പനകളും വാഴകളും. പപ്പായ മരങ്ങളും നാരകവും കൈയ്പ്പയും എന്ന് വേണ്ട കുറേയധികം ഫലവൃക്ഷങ്ങൾ. തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്നാണ് ജലസേചനം. നനഞ്ഞ മണ്ണിന്റെ തണുപ്പിൽ ഓടി നടക്കുന്ന നാലഞ്ച് താറാവുകൾ. മരച്ചില്ലകളിൽ തൂക്കണാം കുരുവികളുടെ നിരവധി കൂടുകൾ. പക്ഷികളുടെ കലപില ശബ്ദം കൊണ്ട് മുഖരിതമായ അന്തരീക്ഷം.  ഷംസുവിന്റെ മക്കൾക്കും ഞങ്ങളുടെ മകനും പുതിയൊരു ലോകമായിരുന്നു അത്. ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടത് പോലെ അവർ താറാവുകൾക്ക് പിറകേ ഓടാൻ തുടങ്ങി.

വെട്ടി വൃത്തിയാക്കി മുളക് തേച്ച് കൊണ്ടു വന്ന മത്സ്യം പൊരിക്കുക എന്ന കലാപരിപാടി ഏറ്റെടുത്തു കൊണ്ട് ഷംസു തന്റെ പ്രാവീണ്യം അവിടെയും തെളിയിച്ചു. മേമ്പൊടിയായി പണ്ടെന്നോ നാലാം തരത്തിൽ പഠിച്ച കവിതകളും ഒട്ടും ഓർമ്മപ്പിശകില്ലാതെ ഈണത്തിൽ ചൊല്ലി.

മോനേ... കണ്ട് പഠിച്ചോ.. വലുതാകുമ്പോൾ വാപ്പിച്ചിയെപ്പോലെയാകണ്ടേ...?

അതൊന്ന് റെഡിയായിട്ട് വേണം ഒരു തട്ട് തട്ടാൻ... ജിമ്മിയുടെ ആത്മഗതം...

സൌദിയിൽ ഇങ്ങനെ മുണ്ടും മടക്കിക്കുത്തി ...

ഷംസുവിന്റെയും കുടുംബത്തിന്റെയും വക ചോറും കറികളും ഞങ്ങളുടെ വക കപ്പയും കൂടിയായപ്പോൾ സുഭിക്ഷമായ ശാപ്പാട്. ഇനി ഒന്ന് മയങ്ങിയിട്ടേ ഇവിടുന്ന് എങ്ങോട്ടെങ്കിലുമുള്ളൂ എന്നും പറഞ്ഞ് സൈഡായ കുട്ടപ്പ ബ്ലോഗറേയും കൂട്ടുകാരനേയും പ്രത്യേകം സ്മരിക്കാതെ വയ്യ.

ഈ ചിത്രത്തിന് അനുയോജ്യമായ അടിക്കുറിപ്പ് കമന്റിലൂടെ അറിയിക്കുന്നവർക്ക് ജിമ്മിയുടെ വക പ്രത്യേക സമ്മാനം ഉണ്ടായിരിക്കും...

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മനസ്സില്ലാ മനസ്സോടെ അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ വേറിട്ടൊരു അനുഭവത്തിന്റെ മാധുര്യമായിരുന്നു മനസ്സ് നിറയെ. വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദയുടെ വാഹനത്തിരക്കിൽ വീണ്ടും പ്രവേശിച്ചു. ഷംസുവിന്റെയും പത്നിയുടെയും സ്നേഹനിർഭരമായ ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടിൽ നിന്ന് ചായയും കഴിച്ച് വീണ്ടും കാണാമെന്ന ഉറപ്പോടെ പിരിയുമ്പോൾ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ വിടവാങ്ങലിന് തയ്യാറെടുക്കുകയായിരുന്നു.

വാൽക്കഷണം : ഈ യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ജിമ്മിയുടെ കുട്ടപ്പചരിതം ബ്ലോഗിൽ കാണാവുന്നതാണ്.

84 comments:

  1. അങ്ങിനെ പരസ്പരം തലതിന്ന് തലയിലേക്കുള്ള യാത്രയും തകർത്തു അല്ലേ..


    ഇനി അടി കുറുപ്പിന്...

    അടിപൊളി കപ്പക്കടുത്തൂൺ കൊടുത്തപ്പോൾ
    അടിവയർ കാഞ്ഞിട്ട് കുടവയറൊഴിക്കുന്ന ജിമ്മിതൻ പോസിതാ..!

    ReplyDelete
  2. നല്ല കുറിപ്പ്. കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്ന തരത്തിൽ....

    ആശംസകൾ...

    ReplyDelete
  3. നല്ല വിവരണം,അതോടൊപ്പം ചിത്രങ്ങളും...

    ReplyDelete
  4. അറേബ്യൻ മരുഭൂമിയും ഡസ്സർട് സഫാരിയും മനസ്സിൽ എപ്പോഴും സൂക്ഷിക്കുന്ന ഒരു യാത്രാസ്വപ്നമാണ്‌. ഒരിക്കൽ വന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല..ഇനിയും അവസരം കിട്ടുമായിരിക്കും..

    നല്ല ചിത്രങ്ങൾ..പറ്റിയ വിവരണവും.ആ വാഴത്തോട്ടം ശരിക്കും കേരളം പോലെ തന്നെ ഉണ്ട്.

    btb ഏതാണ്‌ വണ്ടി ? സാന്റാ ഫേ ? ടസ്കൺ ?

    ReplyDelete
  5. @ മുരളിഭായ്... അതൊരു വല്ലാത്ത അടിക്കുറിപ്പ് തന്നെയായിപ്പോയല്ലോ ... ജിമ്മിയുടെ സമ്മാനം പാഴ്സലായി അവിടെ എത്തുമെന്നാണ് തോന്നുന്നത്...

    @ മുല്ല... വളരെ സന്തോഷം...

    @ കൃഷ്ണകുമാർ.... നന്ദി...

    @ പഥികൻ... എന്നെങ്കിലും അവസരം കിട്ടാതിരിക്കില്ല... പിന്നെ, വണ്ടി ടൿസൺ ആണ്...

    ReplyDelete
  6. ആദ്യം അടിക്കുരിപ്പ്,
    ‘തലയിൽ കയറിയിട്ട് തലമറന്നൊരു മയക്കം’
    ഓടിച്ചു വായിച്ചു, ഇനി സെയ്‌വ് ചെയ്ത് വായിച്ച് പഠിക്കട്ടെ,,,

    ReplyDelete
  7. ഹഹഹ... എന്നെ പൊളിച്ചടുക്കി, അല്ലേ വിനുവേട്ടാ.. പക്ഷിയെ പട്ടിയാക്കിയ ആ ‘പയ്യന്റെ’ കാര്യം വായിച്ചപ്പോൾ ശരിക്കും ചിരിച്ചുപോയി..

    ബിലാത്തിയേട്ടനുള്ള സമ്മാനം ഞാൻ ബിലാത്തിയിൽ വരുമ്പോൾ തരാം ട്ടാ.. വെയിറ്റ് ചെയ്യൂ.. :)

    ഈ യാത്രയുടെ കൂടുതൽ ചിത്രങ്ങൾ ഉടനെ തന്നെ ‘കുട്ടപ്പചരിത’ത്തിൽ പോസ്റ്റ് ചെയ്യുന്നതാണ്..

    ReplyDelete
  8. നല്ല യാത്ര.. വിശദമായി വായിക്കണം..
    ആശംസകൾ

    ReplyDelete
  9. കൊതിപ്പിക്കുന്ന യാത്രാവിവരണവും ചിത്രങ്ങളും , ഇങ്ങിനെയെങ്കിലും മരുഭൂവൊന്ന് കാണാന്‍ കഴിയുന്നതിന്റെ സന്തോഷവും... ഒപ്പം കപ്പയും മീനും തിന്ന് ആകെ അവശനായ ജിമ്മിക്കൊരു ഹാറ്റ്സ് ഓഫും!(മത്സരത്തില്‍ വിജയിച്ചതിന്....:):))

    ReplyDelete
  10. സൂപ്പർ ഫോട്ടോസ്, നല്ല വിവരണം.. അടിപൊളി പോസ്റ്റ്.

    ReplyDelete
  11. വിവരണവും ഫോട്ടോസും നന്നായി. ജിമ്മിയെ പരിചയപ്പെടാനും കഴിഞ്ഞു. നന്ദി.

    ReplyDelete
  12. പ്രവാസികളുടെ ആകുലതകള്‍ ആണ് കൂടുതലും കേട്ടിരുന്നത് ....
    ഇങ്ങനെ അര്‍മ്മാദിക്കാനും അവസരം ഉള്ളവര്‍ ഉണ്ടല്ലേ?
    നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
  13. വിനുവേട്ട ഇതിനിടക്ക് 'തല വെട്ടി' തലക്കനം
    കാട്ടി നിങ്ങള്‍ ഒരു യാത്രയും വെച്ചു അല്ലെ?
    ജിമ്മിയുടെ ധൈര്യത്തിന് ഒരു Hats off..
    ഞങ്ങള് ഒക്കെ നാട് പറ്റിയിട്ടെ ഇത് മടക്കിക്കുത്തൂ
    കേട്ടോ.
    ഷാര്‍ജയില്‍ lungi നിരോധിച്ചു എന്ന് കേട്ടു ഈയിടെ..
    ആ സുഡാനി വന്നപ്പോ കോഴിയും വാഴയും വല്ലതും ബാകി വെച്ചിരുണോ ജിമ്മി?നല്ല വിവരണം..

    ReplyDelete
  14. സൂ‍ൂപ്പര്‍ വിവരണം...മൃഗസ്നേഹമുള്ള ആ പാവം പയ്യന്‍..ഹാ ഹാ ഹാ

    ReplyDelete
  15. ഒരു വട്ടം കൂടി ജദ്ദയിലേയ്ക്ക് വരാന്‍കൊതി തോന്നിക്കുന്ന മനോഹരമായ വിവരണം.
    മരുഭൂമിയില്‍ കൂടിയുള്ള വെള്ളിയാഴ്ച യാത്രകള്‍ നല്ലൊരനുഭവം തന്നെയാണ്.
    ഇനിയും യാത്രകള്‍ തുടരുക വിവരണങ്ങള്‍ എത്തിക്കുക
    ആശംസകള്‍...

    ReplyDelete
  16. ഹോ, എന്നാലും ആ മരുഭൂമിയില്‍ വാഴതോട്ടം കണ്ടുപിടിച്ചല്ലോ ! ശരിക്കും നാട്ടിലെ വീടുകളുടെ പുറകുവശം പോലെ !!
    വിനുവേട്ടാ, ആ അടിക്കുറിപ്പ് മത്സരത്തിനു ഇട്ടിരിക്കുന്ന ഫോട്ടോ കാണുമ്പോള്‍ കുറിപ്പിന് പകരം ചിരിയാണല്ലോ വരുന്നേ :D

    ReplyDelete
  17. യാത്ര രസകരമായിരുന്നു എന്ന് വായനയിലൂടെ മനസ്സിലായി.

    :)

    ReplyDelete
  18. @ ജിമ്മി... എന്നെക്കൊണ്ട് ഇത്രയുമൊക്കെയേ ചെയ്യാൻ പറ്റൂ... യാത്രാവിവരണം ജിമ്മിയോട് എഴുതാൻ പറഞ്ഞപ്പോൾ എഴുതിയില്ലല്ലോ... :)

    @ മിനി ടീച്ചർ ... സമ്മാന ആർക്കാണെന്ന് ജിമ്മി പറയട്ടെ...

    @ നസീഫ്... സന്തോഷം...

    @ കുഞ്ഞൂസ്... കാര്യമൊക്കെ ശരി തന്നെ... പക്ഷേ, മരുഭൂമിയിലെ ചൂട് ... അതൊരു ചൂട് തന്നെയാണ് കേട്ടോ...

    ReplyDelete
  19. @ കുമാരൻ, മനോരാജ് ... നന്ദി...

    @ ലീല ടീച്ചർ... ഇതൊക്കെ ഒരു ആർമ്മാദിക്കലാണോ ടീച്ചർ... ?

    @ വിൻസന്റ് മാഷ്... ഇവിടെ മുണ്ടിന് നിരോധനം ഒന്നുമില്ലെങ്കിലും ധൈര്യമായി ഉടുത്തു പുറത്ത് പോകാൻ പറ്റില്ല... എപ്പോഴാണ് തല തെറിച്ച ചെക്കന്മാർ ഉരിഞ്ഞോണ്ട് പോകുക എന്ന് പറയാൻ പറ്റില്ല...

    @ അജിത്‌ഭായ്... ജിമ്മി ആളൊരു പാവമാണെന്നേ...

    @ മാണിക്യം ... ജിദ്ദയുടെ മുഖച്ഛായ തന്നെ ആകെ മാറിപ്പോയി കേട്ടോ ഇപ്പോൾ...

    @ ലിപി ... പ്ലേറ്റ് വടിച്ച് വൃത്തിയാക്കുന്ന സീൻ ഉണ്ടായിരുന്നു... പക്ഷേ ക്യാമറ റെഡിയാക്കി വന്നപ്പോഴേക്കും ജിമ്മി കണ്ടു കളഞ്ഞു... :)

    ReplyDelete
  20. @ ശ്രീ... അതേ... വളരെ ആസ്വദിച്ച ഒരു യാത്രയായിരുന്നുവത്...

    ReplyDelete
  21. രസികന്‍ യാത്ര. നന്നായി വിനുവേട്ട........സസ്നേഹം

    ReplyDelete
  22. നല്ല യാത്രാവിവരണം. കേറളം പോലെ തോന്നി. ഒറ്റ നോട്ടത്തില്‍. ഈമരു ഭൂമിയിലും ഇങ്ങെയുള്ള സ്ഥലങ്ങളുണ്ടല്ലേ????????

    ReplyDelete
  23. അടിപൊളി ചിത്രങ്ങള്‍.

    ജിമ്മി അടിച്ചു പംബായ പോലെ പിന്നെ സൌദി ആണ് എന്ന് പറയുമ്പോള്‍ അത് ജന്മന ഉള്ളതാണെന്ന് വിശ്വസിക്കാം

    ReplyDelete
  24. ഭംഗിയുള്ള ചിത്രങ്ങളും, നല്ല വിവരണവും. മരുഭൂമിയില്‍ ഡാം ഉള്ളത് അത്ഭുതം തന്നെ.

    ReplyDelete
  25. യത്രാവിവരണം വളരെ മനോഹരം. കുറച്ചുനാള്‍ സൌദിയില്‍ കിടന്നിട്ടും ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി ഇപ്പോഴാണു അറിയുന്നത്‌

    തോട്ടുവക്കത്തു കുത്തിയിരുന്നു കുളിസീന്‍ കാണുന്നതിണ്റ്റെ ഒരു അനുഭൂതി ജിമ്മിയുടെ മുഖത്തു കാണുന്നുണ്ട്‌

    ReplyDelete
  26. നല്ല വിവരണം. നല്ല ചിത്രങ്ങൾ.

    അടിക്കുറിപ്പ് :
    ' ഇല്ലേലും ഈ നാട് നന്നാക്കാനിറങ്ങിയവർക്ക് ഇത് തന്നാ ഗതി, ഇരിക്കാനൊരു കീറച്ചാക്കും,
    കഴിക്കാനൊരു പാളാക്ക് പാത്രവും.'

    ReplyDelete
  27. അടിക്കുറിപ്പ്;
    കൂട്ടാന്‍ ചക്കക്കുരൂം,മാങ്ങേമാണെന്നോ....എന്നാ കുറച്ച് ചോറിങ്ങെടുത്തോ....

    ReplyDelete
  28. Desert Safari നന്നായീര്ക്കുന്നു. അല്ലെങ്കിലും ജിമ്മി യുടെ ധൈര്യം സമ്മതിക്കണം.

    ReplyDelete
  29. ഞങ്ങള്‍ കുറച്ച് പേര്‍ ചിദ്ദയിലൊക്കെതന്നെയുണ്ട്
    കപ്പയൊക്കെ കഴിക്കും
    മീനും ഇറച്ചിയും കഴിക്കും ഹിഹിഹിഹി

    നല്ല് പോസ്റ്റ്
    വളരെ വ്യക്തയി എഴുതി
    ഫോട്ടൊ ഇഷ്ടായി

    ReplyDelete
  30. ഒരു നല്ലെഴുത്ത്‌ വായിക്കാന്‍ ഇട തന്നതില്‍ അതിസന്തോഷം.
    പ്രകൃതി രമണീയത എങ്ങും എമ്പാടും തളംകെട്ടിക്കിടക്കുന്ന ആസ്ത്രേലിയാ-വന്‍കരയില്‍ ഏതാണ്ട്‌ മൂന്ന്‌ ദശവര്‍ഷങ്ങള്‍ അങ്ങുമിങ്ങുമായി നടന്നും ഓടിക്കിതച്ചും, ഒടുവില്‍, ഇങ്ങൊരു കോണില്‍ സ്വസ്ഥമായിരിപ്പുറപ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഈ അവസരത്തില്‍ അയവിറക്കാനുള്ള ഒട്ടേറെ അനുഭവങ്ങളുടെ കൂമ്പാരങ്ങള്‍തന്നെയുണ്ട്‌ മനസില്‍. ഒന്നുകൂടി അവയ്ക്കിടയില്‍ തിരുകിവെക്കുവാന്‍ ഉപകരിച്ചു, മരുഭൂമിയിലൂടെയുള്ള വിനുവേട്ടന്റെ കൂട്ടുകാരോടൊപ്പമുള്ള ഈ ദീര്‍ഘയാത്രാനുഭവം.
    മൂന്നുവര്‍ഷം മുമ്പ്‌ ആഗസ്ത്‌ മാസം ആദ്യവാരത്തില്‍ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നിവിടങ്ങളില്‍ കളത്രസമേതം സന്ദര്‍ശിച്ചിരുന്നു. സ്വദേശികളായ അറബികളെക്കാണാമെന്നു കരുതി ഹോട്ടലിലെ പ്രാതല്‍ കഴിഞ്ഞ്‌ രണ്ടുപേരും ഒന്നു പുറത്തേക്കിറങ്ങി. വെളിയിലൂടെ മിതമായ പത്ത്‌ കാലടികള്‍ വെച്ചു മുമ്പോട്ടു ചെന്നതും വെപ്രാളത്തോടെ തിരിച്ചു നീട്ടിച്ചവിട്ടിയ അഞ്ച്‌ കാലടികളോടെ ഹോട്ടല്‍ പൂകിയതും ഞൊടിയിടകൊണ്ടു കഴിഞ്ഞുവെന്ന്‌, "ഹെന്റമ്മോ!" എന്ന കളത്രത്തിന്റെ നീട്ടിവിളി സാക്ഷിയാക്കി ഇവിടെ കുറിക്കേണ്ടിവരുന്നു.

    ഒരു സുന്ദരഭൂവിലെ പിറവി കൊണ്ടു നേടാനാവാതെ വന്ന ജീവിതസാഫല്യം മരുഭൂമിയിലെ ചുട്ട മണലില്‍പോലും കണ്ടെത്തി, ജീവിതത്തോട്‌ കൂട്ടിച്ചേക്കാന്‍ കിട്ടുന്ന ഈ അനുഭവങ്ങളുടെ ഉത്‌കൃഷ്ടത, സുഹൃത്തേ, ഒന്നു വേറെതന്നെ. വേവുന്ന ഭൂമിയില്‍ ഒരു പച്ചമരത്തണല്‍ കണ്ടെത്താനുള്ള ത്വരയും ഉജ്ജ്വലം! മണല്‍ക്കാറ്റ്‌ മേളികൊണ്ട ഊത്തിന്റെ ബലം അറ്റുവീണൊടുങ്ങുന്ന മരുപ്പച്ചയിലൊരിടത്ത്‌ ചെന്നെത്തി, പച്ചിച്ച വാഴയിലച്ചോട്ടില്‍നിന്നും പെറുക്കിക്കൂട്ടി കൈയടക്കപ്പെട്ട കുളിര്‍ത്ത സൗന്ദര്യത്തിന്റെ നാമ്പുകള്‍ വാഴയിലയില്‍തന്നെ പൊതിഞ്ഞെടുത്തുള്ള മടക്കയാത്രയില്‍ കിട്ടിയ ആഹ്ലാദം ഇതില്‍പരം എങ്ങിനെ ഞങ്ങള്‍ക്കൊക്കെ വീതിച്ചുതരാനാവും?
    ഒരുപാട്‌ നന്ദി!

    ReplyDelete
  31. യാത്ര കൊതിപ്പിക്കുന്ന മരുഭൂ യാത്രയുടെ ഓര്‍മ്മകള്‍
    പങ്കു വച്ചതിനു നന്ദി

    ReplyDelete
  32. @ യാത്രികൻ, മാൻ റ്റു വാക്ക് വിത്ത് ... നന്ദി..

    @ കുസുമം ... സൌദിയിൽ മരുഭൂമി മാത്രമല്ല ഉള്ളത്...

    @ മൊട്ടുണ്ണി... ഞാൻ മാവിലായിക്കാരനാ...

    ReplyDelete
  33. @ കേരളദാസനുണ്ണി... എനിക്കും അത്ഭുതമായിരുന്നു..

    @ അശോക് ... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കല്ലേ...

    @ മണ്ടൂസൻ ... ഹൊ ... ജിമ്മിയെ സപ്പോർട്ട് ചെയ്യാൻ ഒരാളെങ്കിലും ഉണ്ടല്ലോ..

    @ ഇലക്ട്രോണിക്സ്... ഇത് ശാപ്പാട് കഴിഞ്ഞിട്ടുള്ള ഇരുപ്പാ...

    @ കാട്ടുകുറിഞ്ഞി... അതേ, ശരിക്കും ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു ജിമ്മി...

    @ ഷാജു... കമന്റ് ചിരിപ്പിച്ചൂട്ടോ... ജിദ്ദയിൽ എവിടെയാ?

    ReplyDelete
  34. @ ഗംഗാധരൻ മാഷ്... വിശദമായ വിലയിരുത്തലിന് നന്ദിയും സന്തോഷവും അറിയിക്കുന്നു...

    @ റശീദ് ... വളരെ നന്ദി...

    ReplyDelete
  35. അപ്പോ നിങ്ങളിതൊരു ശീലമാക്കി അല്ലേ? ഇടക്കിടക്കൊരു ടൂറും മീറ്റും ഈറ്റുമൊക്കെ. മരുഭൂമിയിൽ വാഴ, പപ്പയ, താറാവ് എന്നൊക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നു.

    ReplyDelete
  36. ഹോ മടുത്തു യാത്രാ ക്ഷീണം... നല്ല വിവരണം തന്നെ കൂടെ യാത്ര ചെയ്ത പോലുണ്ട്...

    ReplyDelete
  37. @ എഴുത്തുകാരി ചേച്ചി... ഇനി ഇതങ്ങ് തുടരാൻ തന്നെ തീരുമാനിച്ചു... ഈ വഴി വന്നതിൽ വളരെ സന്തോഷം കേട്ടോ...

    @ ദേവൻ... ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം...

    ReplyDelete
  38. കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന അനുഭൂതി ഉളവാക്കി. നല്ല വിവരണം.

    ReplyDelete
  39. @ വി.പി അഹ്‌മ്മദ്... സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി...

    ReplyDelete
  40. കൊള്ളാംട്ടോ.. സൈക്കിളും കപ്പലും ഫലക്കുമൊക്കെ കണ്ടപ്പോള്‍ ജിദ്ദയെ ഓര്‍മവരുന്നു.. താങ്ക്സ്
    വിവരണം വളരെ നന്നായിരുന്നു.. ആശംസകള്‍..

    ReplyDelete
  41. @ ആസാദ് ... അപ്പോൾ ജിദ്ദയിലുണ്ടായിരുന്നുവല്ലേ മുമ്പ്? ജിദ്ദയുടെ മുഖമൊക്കെ വളരെ മാറിപ്പോയി കേട്ടോ...

    ReplyDelete
  42. ആ മരുഭൂമിയിലും വാഴയും താറാവും ഒക്കെയോ.. നാടില്‍ നിന്നും ഇത്ര അകലെയാണെങ്കിലും സ്വന്തം നാട് പോലെ ആസ്വദിക്കുന്ന നിങ്ങളെ കണ്ടപ്പോള്‍ സന്തോഷം..
    വിവരണവും ചിത്രങ്ങളും ഗംഭീരായി.. തലയിലേക്ക് എന്നെങ്കിലും ഒന്ന് പോണം.. ഇന്‍ഷാ അള്ളാ..

    ReplyDelete
  43. ഈ നല്ല യാത്രാ വിവിരണത്തിന് എന്‍റെ ആശംസകള്‍.

    ReplyDelete
  44. നല്ലൊരു യാത്രാനുഭവം നന്ദി

    ReplyDelete
  45. നല്ല വിവരണം


    ആശംസകൾ...

    ReplyDelete
  46. നല്ല എഴുത്ത് ... നല്ല ചിത്രങ്ങള്‍ ...

    ReplyDelete
  47. തലേലെഴുത്തും ചിത്രങ്ങളും ഇഷ്ടപ്പെട്ടു.
    ആശംസകൾ!

    ReplyDelete
  48. വിനുവേട്ടാ,
    ആദ്യായിട്ടാണിവിടെ.വിവരണം ഇഷ്ടായി..കൊതിപ്പിക്കുന്ന യാത്രാവിവരണത്തിന്റെ അവസാനം കപ്പതിന്നു മത്തു പിടിച്ച ആചെങ്ങായിക്കൊരു അടിക്കുറിപ്പ്:-

    “ ശ്ശെ..! ഇത്രേം..തിന്നണ്ടാര്‍ന്നു..! അവരൊക്കെ എന്തു വിചാരിക്കുമോ ആവോ..!!”

    ആശംസകളോടെ..പുലരി

    ReplyDelete
  49. തല മലയാളമല്ലേ? അപ്പോൾ അറബികൾ മലയാളം പഠിക്കാൻ തുടങ്ങിയല്ലേ.കണ്ണൂർ തലവിൽ എന്നസ്ഥലമുണ്ട്.

    ReplyDelete
  50. yaathra adipoliyayitto...avide ithuvare varan pattiyilla ethaayalum vayichariyan pattiyallo santhoshamayi...aasamsakal

    ReplyDelete
  51. @ സന്ദീപ് ... മരുഭൂമിയിലും ഇതുപോലെ ചില മരുപ്പച്ചകൾ...

    @ അഷറഫ്, ജിക്കുമോൻ, അഭി, ജെഫു, അനിൽകുമാർ, അലി ... നന്ദി...

    @ പ്രഭൻ... അഭിപ്രായത്തിന് നന്ദി...

    @ ശാന്തടീച്ചർ ... ശരിക്ക് തല: എന്നാണ് ഉച്ചാരണം... അല്ലെങ്കിൽ ‘തലഹ്’ എന്നും പറയാം...

    @ അഭിഷേക്... സന്ദർശനത്തിന് നന്ദി..

    ReplyDelete
  52. നല്ല യാത്ര വിവരണം...അഭിനന്ദനങ്ങള്‍...

    ReplyDelete
  53. നല്ല വിവരണം . ചിത്രങ്ങളും സൂപ്പർ
    ആശംസകൾ

    ReplyDelete
  54. ഈ നല്ല യാത്രാ വിവിരണത്തിനും,ചിത്രങ്ങൾക്കും,അടിക്കുറിപ്പിനും.. എന്റെ നമസ്കാ‍രം

    ReplyDelete
  55. നല്ല ചിത്രങ്ങളും രസകരമായ അനുഭവങ്ങളും

    ReplyDelete
  56. ഈ ബ്ലോഗര്‍മ്മാരെകൊണ്ട് തോറ്റു.
    നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച വിവരണത്തിന് പെരുത്ത നന്ദി വിനുവേട്ടാ.!

    ReplyDelete
  57. നല്ല വിവരണം. മരുഭൂമി 'ആടുജീവിതത്ത്‌' ഇല്‍ വായിച്ചത്‌ മാത്രമല്ലെന്ന് അറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  58. @ സംഗീത... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...

    @ കാഴ്ചകളിലൂടെ... സന്തോഷം... വീണ്ടും വരുമല്ലോ...

    @ ചന്തുനായർ ... നന്ദി...

    @ കൊമ്പൻ ... നന്ദി... നമുക്ക് കാണണം...

    @ കണ്ണൂരാൻ... അല്ല, ആരാ ഇത്... !!! എനിക്ക് സന്തോഷമായി....

    ReplyDelete
  59. @ വിനോദ്കുമാർ ... മരുഭൂമിയിലെ ജീവിതം മിക്കവാറും ആടുജീവിതം പോലെ തന്നെയാണ്... വല്ലപ്പോഴും അവിടം സന്ദർശിക്കുന്ന നമുക്ക് അതൊരു സുഖവാസകേന്ദ്രമായി തോന്നും... പട്ടണത്തിലെ സുഖസൌകര്യങ്ങളിൽ നിന്നകന്ന് വിദൂരതയിൽ വിജനമായ മണൽക്കാടുകളിൽ മൃഗങ്ങളോടൊപ്പം കഴിയാൻ വിധിക്കപ്പെട്ടവരുടെ വേദന അവർണ്ണനീയമാണ്...

    ReplyDelete
  60. പ്രിയപ്പെട്ട വിനുവേട്ടാ,
    മരുഭൂമിയിലെ മനോഹരമായ വാഴതോട്ടം എത്ര മനോഹരം! ആ തണുപ്പ്,പച്ചപ്പ്‌ എല്ലാം പകര്‍ന്നു നല്‍കിയതില്‍ നന്ദി!
    സുന്ദരമായ യാത്ര വിവരണം! അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  61. വിനുവേട്ടാ-പോസ്റ്റ്‌ വന്നപ്പോള്‍ തന്നെ വായിച്ചിരുന്നു .കുറച്ചു തിരക്കുകള്‍ കാരണം വരാന്‍ വൈകി .യാത്രാ വിവരണവും ,ഫോട്ടോകളും വളരെ നന്നായി .
    .കേരളത്തിൽ നമ്മുടെയൊക്കെ വീടുകളുടെ പിന്നിലെ തൊടിയിൽ എത്തിപ്പെട്ട പ്രതീതി ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും.
    ഫോട്ടോകള്‍ കണ്ടപ്പോള്‍ ,അത് മനസിലാക്കാന്‍ കഴിഞ്ഞു ..

    ReplyDelete
  62. വന്നു കണ്ട അനുഭവം.. ചിത്രങ്ങൾ കൂടി ആയപ്പോൾ സംഗതി കൊഴുത്തു..!!
    വിനുവേട്ടാ ആശംസകൾ..!!

    ReplyDelete
  63. എന്തൊക്കെയോ കുഴപ്പങ്ങള്‍ കൊണ്ട് എനിക്ക് ഇപ്പോഴേ വരാന്‍ കഴിഞ്ഞുള്ളൂ. നിങ്ങള്‍ അവിടെ സൌദിയുടെ ആരും ഇതുവരെ ചവിട്ടാത്ത മേഖലകള്‍ പരിചയപ്പെടുത്തുന്നത് ഞങ്ങളെയും അവിടെ കൊണ്ടുപോകുന്നപോലെ ഒരു അനുഭവം തരുന്നു. പക്ഷ കപ്പ പുഴുക്ക് മാത്രം ഞങ്ങള്‍ക്കൊന്നും കിട്ടുന്നും ഇല്ല. അതെന്താണ് വിനുവേട്ടാ?

    അടികുറിപ്പ് മത്സരം ക്ലോസ് ആയോ? ഇല്ലെങ്കില്‍ എന്റെ വക. ഒരു പോസ്റ്റില്‍ ജിമ്മിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്, (പ്രൈസ് തരാതിരിക്കാന്‍ അതൊരു കാരണമല്ല)

    "കൈയ്യും മെയ്യും മറന്ന പോരാട്ടത്തിനൊടുവില്‍ പ്ലേറ്റ് മാത്രം ബാക്കിയാക്കിയതിന്റെ ഒരു ചിരി"

    ReplyDelete
  64. @ അനു ... യാത്രാവിവരണം ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ സന്തോഷം... വീണ്ടും വരുമല്ലോ...

    @ സിയ ... ഞാൻ വിചാരിച്ചത് ഈ വഴിയൊന്നും വരില്ലെന്നാ... പോസ്റ്റ് രസിച്ചുവെന്നറിഞ്ഞതിൽ സന്തോഷം...

    @ ആയിരങ്ങളിൽ ഒരുവൻ... വളരെ നന്ദി...

    @ സുകന്യാജി... കപ്പപുഴുക്ക് എങ്ങനെ കിട്ടാനാ...? പാത്രം അവിടെ വച്ചതും കണ്ടു, പിന്നെ നൊടിയിടയിൽ കാലിയായതും കണ്ടു... എന്തായാലും അടിക്കുറിപ്പ് കെങ്കേമം... മിക്കവാറും ജിമ്മിയുടെ സമ്മാനം സുക്യന്യാജിക്ക് തന്നെയായിരിക്കും..

    ReplyDelete
  65. വേറിട്ടൊരു യാത്രയുടെ വേറിട്ടൊരു വായന സമ്മാനിച്ചു. അവിടേക്കൊന്നു പോയാലോ എന്നു തോന്നിപ്പിക്കുംവിധമായി വിവരണം. അഭിനന്ദനങ്ങള്‍.

    ReplyDelete
  66. വിനുവേട്ടാ, നന്നായിരിക്കുന്നു. സരളമായ പറച്ചിൽ, നാട്യങ്ങളില്ലാത്ത വിവരണം.

    ReplyDelete
  67. @ അഷ്‌റഫ്... ഒരു യാത്ര പോയ അനുഭവം വേദ്യമാക്കുവാൻ കഴിഞ്ഞുവെന്നറിയുന്നതിൽ സന്തോഷം...

    @ ചീരാമുളക്... വിവരണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം... വീണ്ടും വരുമല്ലോ..

    ReplyDelete
  68. അടിക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്ത, ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നന്ദി.. ചിലർക്കൊക്കെ സമ്മാനം ഞാൻ നേരിട്ട് എത്തിക്കുന്നതാണ്.. (പേടിക്കണ്ട സുകന്യേച്ചീ..)

    ശാന്ത ടീച്ചർ - ആ പറഞ്ഞ ‘തലവിൽ’-ന്റെ അടുത്ത ഗ്രാമക്കാരനാണ് ഞാൻ.. ‘നടുവിൽ’, ‘അലവിൽ’ എന്നീ വില്ലുകളും നമ്മുടെ കണ്ണൂരിൽത്തന്നെ ആണല്ലോ.. ഈ ‘വില്ലു’കൾക്ക് പുരാണകഥകളുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്..

    എല്ലാവരുടെയും ശ്രദ്ധയ്ക്ക് - കിളികൾ കളകളാരവം പൊഴിക്കുന്ന ഈ വാഴത്തോപ്പിന്റെ ഒരു ചെറു വീഡിയോ ‘കുട്ടപ്പചരിത’ത്തിൽ ഇട്ടിട്ടുണ്ട്.. അത് കാണ്ടാസ്വദിക്കുവാൻ ഏവരെയും സാദരം ക്ഷണിക്കുന്നു..

    ഈ വഴിയേ പോന്നോളൂ..

    http://kuttappacharitham.blogspot.com/2011/10/blog-post.html

    ReplyDelete
  69. അത് കസറിയല്ലൊ വിനുവേട്ടാ.

    ReplyDelete
  70. പത്ത് പതിനെട്ട് കൊല്ലം സൌദിയില്‍ ജീവിച്ചിട്ടും ഈ തലയൊന്നു കാണാന്‍ പറ്റിയില്ല വിനുവേട്ടാ...

    ReplyDelete
  71. ഇ.മെയിൽ വഴി വന്ന ഒരു കമന്റ്...

    ഹായ് വിനുവേട്ടാ...

    " തലയിലേയ്ക്കുള്ള യാത്ര" വായിച്ചു. അടിപൊളി.
    ചിത്രങ്ങള്‍ ഗംഭീരം ...പിന്നെ ഒരു അടിക്കുറിപ്പിനു പ്രത്യേക സമ്മാനം ഉണ്ടെന്നു പറഞ്ഞില്ലേ...അതുകൊണ്ട് ഞങ്ങളും ഒന്ന് പരീക്ഷിക്കുന്നു.

    "നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കു"
    എന്തെ...എങ്ങനെയുണ്ട്...? ആ വിദ്വാനാണോ ജിമ്മി..?
    വിളിക്കുമ്പോള്‍ ഞങ്ങളുടെ അന്വേഷണം അറിയിക്കണേ...

    നിറഞ്ഞ സ്നേഹത്തോടെ,
    ശ്രീജയും സജീവും.

    ReplyDelete
  72. കാണാന്‍ വൈകി ,,, കൊതിപ്പിക്കുന്ന വിവരണം.

    ReplyDelete
  73. നല്ല വിവരണം..സൌദിയിൽ ഇങ്ങിനെ അറിയപ്പെടാത്ത എത്രയോ കാഴ്ചകൾ ഉണ്ടെന്നു അറിയുന്നത് ഇങ്ങിനെ ചിലത് വായിക്കുമ്പോഴാണ്..ഡാമിന്റെ ഫോട്ടോ കൊടുക്കാഞ്ഞത്‌ ഒരു പോരായ്മയായി തോന്നി..

    ReplyDelete
    Replies
    1. സന്ദർശനത്തിൽ സന്തോഷം അക്ബർ... ഡാമിന്റെ ചിത്രം നമ്മുടെ കുട്ടപ്പന്റെ ബ്ലോഗിലുണ്ട് അക്ബർഭായ്... ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ട്...

      Delete
  74. നിങ്ങളൊക്കെക്കൂടി മനുഷ്യനെ കൊതി പിടിപ്പിച്ചു കൊല്ലും !!

    ReplyDelete
  75. nalla vivaranam,,,thanks,,,

    ReplyDelete
  76. വായിക്കാന്‍ വൈകീലോ വിനുവേട്ടാ... എന്നാലും ഒരു പക്ഷിയെ ഇടിച്ചിട്ടതിനു ജിമ്മിച്ചന്റെ തലക്കടിച്ചു ഇരുത്തേണ്ടിയിരുന്നില്ല... അതിത്തിരി കടുപ്പായി. പട്ടാമ്പിക്കാര്‍ അല്ലെങ്കിലും അങ്ങിനെയാണ്... :)

    ReplyDelete
    Replies
    1. വൈകിയെങ്കിലും വന്നൂല്ലോ.... സന്തോഷം...

      ജിമ്മി കപ്പയും മീനും അടിച്ച് കിറുങ്ങി ഇരിക്കുകയാണെന്നേ...

      Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...