ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു. വീട് പണി നടക്കുന്നയിടത്ത് നിന്ന് തറവാട്ടിലേക്കെത്താൻ കാൽ മണിക്കൂറെങ്കിലും നടക്കണം. വർഷങ്ങൾക്ക് മുമ്പ് എത്രയോ വട്ടം നടന്നും സൈക്കിളിൽ പാഞ്ഞും പോയ ചരൽ നിറഞ്ഞ മൺപാത ഇന്നില്ല... ടാറിട്ട റോഡിന്റെ ഇരുവശങ്ങളിലും ധാരാളം വീടുകൾ ഉയർന്നിരിക്കുന്നു.
അത്ര പരിചിതമല്ലാത്ത പുത്തൻ വീടുകളുടെ മുറ്റത്ത് നിന്നും ഞങ്ങളുടെ നേർക്ക് നോട്ടങ്ങൾ കടന്ന് വരുന്നത് ശ്രദ്ധിക്കാതിരുന്നില്ല്ല. ഓരോ വീടിന്റെയും മുന്നിലെത്തുമ്പോൾ അതാരുടെ വീടാണെന്ന് അമ്മ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.
“ഇത് നമ്മുടെ ഔസേപ്പുണ്ണിയേട്ടന്റെ മൂത്ത മോൻ പോളിന്റെ വീടാ... നീയറിയില്ലേ അവനെ? ...”
“അറിയാം...”
“ഈ സ്ഥലം ഏതാന്നറിയുമോ? നമ്മുടെ ശ്രീധരേട്ടന് മനയ്ക്കലെ നമ്പൂതിരി സമ്മാനമായി കൊടുത്തതാ... ഇരുപത് സെന്റുണ്ട്...”
“ഇരുപത് സെന്റ് വെറുതെ കൊടുക്കുകയോ...?” ഭാര്യയുടെയും മകന്റെയും മുഖത്ത് അവിശ്വസനീയത പടർന്നു.
നടന്ന് നടന്ന് സുനിയുടെ വീടിന് മുന്നിലെത്തിയിരിക്കുന്നു.
“മോനേ, സുനി ഇല്ലെന്ന് തോന്നുന്നു... വണ്ടി കാണാനില്ലല്ലോ...” അമ്മ മുറ്റത്തേക്ക് സൂക്ഷിച്ച് നോക്കി.
ശരിയാണ്. മുറ്റത്തെ കാർ ഷെഡ് ഒഴിഞ്ഞ് കിടക്കുന്നു. വരാന്തയിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേരയിൽ സുനിയുടെ അമ്മ വഴിയിലേക്ക് കണ്ണ് നട്ട് ഇരിക്കുന്നു. കഴിഞ്ഞ തവണ കണ്ടതിലും ക്ഷീണിതയായിരിക്കുന്നു. എൺപതിന് മുകളിലുണ്ടാകും പ്രായം. ടാക്സി ഓടിക്കുന്ന മകനും പട്ടണത്തിൽ ജോലിയുള്ള മരുമകളും എത്തിയിട്ടില്ല. യു.കെ.ജിയിലും രണ്ടാം ക്ലാസിലും പഠിക്കുന്ന പേരക്കുട്ടികൾ കുസൃതിത്തരങ്ങളിൽ ഒന്നിനൊന്ന് മെച്ചം. ഞങ്ങളെ കണ്ടതും ആ അമ്മ കണ്ണിന് മുകളിൽ കൈപ്പടം വച്ച് സൂക്ഷിച്ച് നോക്കി. ചെറിയ പടി കടന്ന് ഞങ്ങൾ മുറ്റത്തേക്കിറങ്ങി.
“വിരുന്ന്കാരുണ്ട്... അമ്മയ്ക്ക് ഞങ്ങളെ മനസ്സിലായോ...?” ഞാൻ ചോദിച്ചു.
കാഴ്ച്ച ശക്തി കുറഞ്ഞ കണ്ണുകൾ ഞങ്ങളെ എല്ലാവരെയും ഒന്നു കൂടി ഉഴിഞ്ഞു. എന്റെ അമ്മയെ കണ്ടതും അവരുടെ സംശയം തീർന്നു.
“പിന്നേ... മനസ്സിലായോന്നാ...? അണ്ണനല്ലേ...? എന്നാ വന്നേ...?”
നർമ്മബോധത്തിൽ സുനിയും അമ്മയും ഒന്നിനൊന്ന് മെച്ചം. അനുജത്തിയും അനുജനും എന്നെ ‘അണ്ണൻ’ എന്നാണ് വിളിക്കുന്നത്. തൃശൂർ ഭാഗത്ത് നിലവിൽ ഇല്ലാത്ത ഈ സംബോധന എടുത്തിട്ട് ആ അമ്മ അടിച്ച ഗോൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി.
* * * * * * * *
അത്താഴ സമയത്താണ് രസകരമായ നാട്ട് വിശേഷങ്ങൾ അനുജൻ നിരത്തുന്നത്. തൃശൂർ നഗരം വളർന്ന് വളർന്ന് ഞങ്ങളുടെ ഗ്രാമത്തെ ഗ്രാമമല്ലാതാക്കി മാറ്റി തുടങ്ങിയിട്ടുണ്ടെങ്കിലും രസികരായ കഥാപാത്രങ്ങൾക്ക് ഇനിയും കുറവ് വന്നിട്ടില്ല.
“ഡാ, നമ്മുടെ കൃഷ്ണേട്ടന്റെ പുതിയ വിശേഷങ്ങളൊന്നുമില്ലേ…?” എന്തെങ്കിലും ഒരു ചിരിവള്ളി ലഭിക്കുമോ എന്നറിയാനായി ഞാൻ ഒരു ചൂണ്ട കൊളുത്തിയിട്ടു.
“ങ്ഹാ… അതറിഞ്ഞില്ലേ…? കൃഷ്ണേട്ടനെ തേടി ഏഷ്യാനെറ്റ് കേബിൾ വിഷൻകാര് വന്നിരുന്നുവത്രേ…”
“ങ്ഹേ… അങ്ങനെയും ഒരു സംഭവമുണ്ടായോ…? അതെന്തിനായിരുന്നു…?” എനിക്ക് ആകാംക്ഷയായി.
“കൃഷ്ണേട്ടനുമായി ഒരു ഇന്റർവ്യൂവിനായിരുന്നുവത്രേ … പക്ഷേ, അവർ വന്ന സമയത്ത് കക്ഷി ബാർബർഷോപ്പിൽ ഇല്ലായിരുന്നു… ഷാപ്പിലായിരുന്നു…”
“കൃഷ്ണേട്ടനുമായി ഇന്റർവ്യൂവോ…? എന്താ പറയുന്നേ…?”
“അതേ അണ്ണാ… കൃഷ്ണേട്ടന്റെ സാഹസിക ചരിത്രങ്ങൾ ബ്ലോഗിൽ വായിച്ച് അന്വേഷിച്ച് പിടിച്ച് എത്തിയതാത്രേ...”
ങ്ഹേ… !!! അങ്ങനെയൊക്കെ നടന്നിരിക്കുമോ…? അതോ ഇവൻ ഇനി എനിക്കിട്ട് ഒന്ന് താങ്ങിയതാണോ…? ഹേയ്… അങ്ങനെയാവാൻ വഴിയില്ല.
“എന്നിട്ടെന്തായി അവസാനം…?”
“എന്താവാൻ… അവർ കൃഷ്ണേട്ടനെ കാണാതെ മടങ്ങി… പക്ഷേ, പിന്നീട് വിവരമറിഞ്ഞപ്പോൾ കൃഷ്ണേട്ടൻ നിലത്തൊന്നുമല്ല നിന്നത്… ആ തേജന്റെ ചേട്ടൻ കാരണം ഏഷ്യാനെറ്റ്‌കാര് എന്നെ കാണാൻ വന്നു എന്നും പറഞ്ഞ്…”
ഛേ… ഈ കൃഷ്ണേട്ടൻ എന്ത് പണിയാ കാണിച്ചത്… നട്ടുച്ചനേരത്ത് കള്ള് ഷാപ്പിൽ പോകാതെ ബാർബർഷോപ്പിൽ ഇരുന്നിരുന്നെങ്കിൽ ചുളുവിൽ നമ്മുടെ ബ്ലോഗിന് ഒരു പ്രശസ്തിയുമായേനെ…
“ങ്ഹാ… അണ്ണാ, വേറൊരു സംഭവമുണ്ടായി… കുറച്ച് നാൾ മുമ്പ് കൃഷ്ണേട്ടൻ വീണ്ടും വീണു ബൈക്കിന്റെ മുകളീന്ന്… നല്ല എണ്ണം പറഞ്ഞ വീഴ്ച്ച…”
കഥ കേൾക്കാൻ തയ്യാറായി സദസ്സ് മേശയ്ക്ക് ചുറ്റും ആകാംക്ഷയോടെ ഇരുന്നു. കൃഷ്ണേട്ടന്റെ പഴയ വീഴ്ച്ച ഒരു പോസ്റ്റ് ആയി കുറേ നാൾ മുമ്പ് ബൂലോകത്ത് എത്തിച്ചതാണ്.
“പണ്ടത്തെ പോലെയല്ല ഇപ്പോൾ… മുതുവറ – അടാട്ട് റോഡിൽ ഇപ്പോൾ മിക്കവാറും എന്നും പോലീസിന്റെ റോന്ത് ചുറ്റലുണ്ട്… ഹെൽമറ്റ് ഇല്ലാത്തവരെയും മറ്റും ഒക്കെ പിടിക്കാനായിട്ട്… അത് കൊണ്ട് അത്യാവശ്യം മിനുങ്ങിയിട്ട് ബൈക്കിൽ പോകുന്നവരൊക്കെ പുത്തുശേരിയിൽ നിന്ന് തിരിഞ്ഞ് വിലങ്ങൻ കുന്നിന്റെ സൈഡിൽക്കൂടിയുള്ള ചരൽ റോഡിലൂടെയാണ് യാത്ര പതിവ്...”
നീലത്താമര ചിരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. അമ്മയുടെ മുഖത്ത് ഇപ്പോഴേ ചിരി കാണാനുണ്ട്.
“ആറ് മണി കഴിഞ്ഞിട്ടുണ്ടാവും… ഇരുവശവും തെങ്ങും ഫലവൃക്ഷങ്ങളും നിറഞ്ഞ ചരൽപ്പാതയിൽ വെളിച്ചം കമ്മി… നന്നായൊന്നു മിനുങ്ങിയതിന്റെ ലഹരിയിൽ വച്ച് കാച്ചി പോകുകയാണ് കൃഷ്ണേട്ടൻ…”
സത്യം പറഞ്ഞാൽ എനിക്കും ചിരി വന്ന് തുടങ്ങിയിരുന്നു. കൃഷ്ണേട്ടൻ ഇനിയും വീണിട്ടില്ല. എങ്കിൽ കൂടി അടുത്തത് എന്താണെന്നറിയാനുള്ള ആകാംക്ഷ...
“എന്നിട്ട്…?”
“വളവ് തിരിഞ്ഞതും അപ്രതീക്ഷിതമായി മുന്നിൽ കണ്ട കാഴ്ച്ച കണ്ട് കൃഷ്ണേട്ടന്റെ ഉള്ളീന്ന് കിളി പറന്നു… റോഡരികിൽ നിലയുറപ്പിച്ചിരിക്കുന്നത് നിസ്സാര കക്ഷിയല്ല… ഒത്ത ഒരു ആന. ബ്രെയ്ക്ക് ചവിട്ടിയില്ലെങ്കിൽ ആനയുടെ പിൻകാലുകൾക്കിടയിലൂടെ വണ്ടി കടന്ന് പോകും… പക്ഷേ വയറ്റിൽ കിടക്കുന്ന സാധനം തലയുടെ കൺട്രോൾ ഏറ്റെടുത്തതിനാൽ ആ ഗ്യാപ്പിലൂടെ കൃത്യമായി പോകാൻ കഴിയുമോന്ന് ഒരു സംശയം… മറ്റൊന്നുമാലോചിച്ചില്ല… ചവിട്ടി സഡൻ ബ്രെയ്ക്ക്…”
“പാവം...” ചിരിക്കാൻ തയ്യാറായി ഇരുന്ന വാമഭാഗം വിഷമത്തോടെ പറഞ്ഞു.
“ബൈക്കിൽ നിന്ന് തെറിച്ച് ചരലിലൂടെ ഡൈവ് ചെയ്ത് ആനയുടെ കാൽക്കീഴിൽ ചെന്ന് വീണ കൃഷ്ണേട്ടന്റെ ലഹരി എവിടെപ്പോയീന്നറിയില്ല… മരണവെപ്രാളത്തിൽ ചാടിയെഴുന്നേറ്റ് അലറിവിളിച്ച് ദൂരേയ്ക്ക് ഓടുന്നതിനിടയിൽ മുഖമടിച്ച് ഒരു വീഴ്ച്ചേം കൂടി വീണു…”
“എന്നിട്ട് ആനയൊന്നും ചെയ്തില്ലേ…? പാവം ആനയും പേടിച്ചിട്ടുണ്ടാവുംല്ലേ… ?”
“ആനയോ… അതല്ലേ രസം… മുഖം മൊത്തം ചോരയുമായി കൃഷ്ണേട്ടൻ ചാലിൽ ഇരുന്ന് നോക്കുമ്പോൾ ആനയ്ക്ക് ഒരു കൂസലുമില്ല… പാപ്പാനേം കാണാനില്ല… ഒരനക്കവുമില്ലാതെ നിന്നിടത്ത് തന്നെ നിൽക്കുന്ന ആനയെ ഒന്നു കൂടി സൂക്ഷിച്ച് നോക്കി ആള്… പിന്നെ കൃഷ്ണേട്ടന്റെ വായിൽ നിന്ന് വന്നത് നല്ല പുളിച്ച തെറിയായിരുന്നു… ഡാഷ് മക്കള്… ഓരോന്ന് ഉണ്ടാക്കി വച്ചോളും മനുഷ്യനെ പേടിപ്പിക്കാനായിട്ട്… രാവിലെ വരുമ്പോ ഈ കുരിപ്പ് ഇവിടെയുണ്ടായിരുന്നില്ലല്ലോ… കാശ് കൊടുത്ത് രണ്ടെണ്ണം വീശിയതിന് ഗുണംല്യാണ്ടായി…”
വിളക്കുംകാൽ അമ്പലത്തിലെ ഉത്സവം പ്രമാണിച്ചുള്ള ഘോഷയാത്രാ പ്ലോട്ടിൽ കൊണ്ടുപോകാനായി ഉണ്ടാക്കി നിർത്തിയ ആനയായിരുന്നു അത്.
ഇത്തവണ വെക്കേഷൻ പോയിട്ട് കൃഷ്ണേട്ടനെ കാണാൻ സാധിച്ചില്ലെങ്കിലും ബൂലോകത്ത് ഒരിക്കൽക്കൂടി കൃഷ്ണേട്ടനെ താരമാക്കാൻ പറ്റി.
കൃഷ്ണേട്ടാ ലേലു അല്ലൂ… ലേലു അല്ലൂ… ലേലു അല്ലൂ…
ഈ വർഷത്തെ ഒഴിവുകാലം വെറും പത്ത് ദിവസമായിരുന്നു... ആ പത്ത് ദിവസത്തിൽ വീണു കിട്ടിയ ചില രസകരമായ നിമിഷങ്ങൾ ഇവിടെ പങ്ക് വയ്ക്കുന്നു...
ReplyDeleteഎല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു...
നവവത്സരാശംസകള്‍ !
ReplyDeleteപതിവുപോലെ വിനുവേട്ടന്‍
ReplyDeletestrikes again!
(നിങ്ങള്‍ക്കും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും നവവല്‍സരാശംസകള്‍ )
നന്നായിരിക്കുന്നു വിനുവേട്ടാ..
ReplyDeleteപുതുവത്സരാശംസകളോടൊപ്പം ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു വര്‍ഷമാവട്ടെ എന്ന പ്രാര്‍ഥനകളോടെ .
രസമുള്ള പോസ്റ്റ്.
ReplyDeleteHaaaappy new year (ഹാപ്പി കൂടുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ!)
ഈ വിനുവേട്ടനെ ഒന്നു സാമ്പിളു നോക്കാന്‍ കയറി വന്നതാ,ഇനി ഈ വര്‍ഷം പറ്റില്ലല്ലോ?. നന്നായിട്ടുണ്ട്. പഴയ രചനകളിലേക്കുള്ള ലിങ്കുകള്‍ കാണാഞ്ഞിട്ടല്ല,അതൊക്കെ ഇനി പിന്നീടാവട്ടെ.പുതു വത്സരാശംസകള്‍ നേരുന്നു.
ReplyDeleteവിശേഷങ്ങൾ നന്നായിരിക്കുന്നു.
ReplyDeleteപുതുവത്സരാശംസകള്‍, കൃഷ്ണേട്ടന്ന് പ്രത്യേകിച്ചും.
ReplyDeleteപുതുവല്‍സരാശംസകള്‍...
ReplyDeleteനല്ല വിശേഷങ്ങള്‍ രസകരമായി വായിച്ചു . പുതുവത്സരാശംസകള്‍ .
ReplyDeleteനാട്ടിലെ വിശേഷങ്ങൾ നന്നായിരിക്കുന്നു...വിനുവേട്ടാ അണ്ണന്‍ എന്ന് ഞങ്ങളുടെ നാട്ടില്‍ വിളിക്കും ട്ടോ ?
ReplyDeleteപുതുവത്സരാശംസകള്‍ വിനുവേട്ടനും ഫാമിലിക്കും
നന്നായി വിനുവേട്ടാ..ഈ നാട്ടുവിശേഷം.
ReplyDeleteപത്തു ദിവസത്തില്‍ ഇത്രയേ കിട്ടീള്ളൂന്ന് കള്ളം പറയണ്ട, ബാക്കി കൂടെ പോരട്ടെ.
പുതുവത്സരാശംസകളോടെ..പുലരി
2011-ലെ അവസാന പോസ്റ്റ് ഗംഭീരമാക്കിയല്ലോ വിനുവണ്ണാ.. പ്രത്യേകിച്ച് ആദ്യഭാഗം.. നാട്ടുവഴിയിലൂടെയുള്ള ആ ‘കൂട്ടനടത്തവും’ സംഭാഷണങ്ങളും, ഒടുവിൽ ആ അമ്മയുടെ ‘അണ്ണൻ’ വിളിയും രസകരമായി..
ReplyDeleteപുതുവത്സരാശംസകളോടെ..
ഇടയ്ക്കിടെ നാട്ടില്‍ പോവുക. ഇങ്ങനെ ഓരൊ പോസ്റ്റ് കാച്ചുക.
ReplyDeleteപുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്
മാറുന്ന ഗ്രാമക്കാഴ്ചയും നിഷ്കളങ്കനായ ഒരു ഗ്രാമീണന്റെ ചിത്രവും അസ്സലായി.
ReplyDeleteപുതുവത്സരാശംസകൾ.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം (കള്ളുഷാപ്പുകളാലും)ഡിസംബറിന്റെ അവസാനത്തിൽ ഒന്ന് ചിരിച്ചു..ഇനി പുതു പിറവിയിൽ കാണാം എല്ലാ ആശംസകളും...
ReplyDeleteഅപ്പോള്‍ നഗരങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കയാണ് അല്ലെ? അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഗ്രാമങ്ങള്‍ ഉണ്ടാകുമോ ആവോ. കുറച്ചു ദിവസത്തെ രസം അല്ലെ?
ReplyDeleteപുതുവത്സരാശംസകള്‍.
നമ്മുടെ നാട്ടിൽ ഗ്രാമങ്ങളൊ..? ചുമ്മാ പുളു അടിക്കാതെ വിനു അണ്ണാ...! “പുതുവർഷാശംസകൾ...“
ReplyDeleteത്വേജോവിന്റണ്ണന്റെ ത്വേജസ് പ്രസരിപ്പിക്കുന്ന ഗ്രാമം..!
ReplyDeleteനറുനുറുങ്ങുകളായി കൃഷ്ണേട്ടൻ ചരിതങ്ങൾ മുഴുവൻ ആവാഹിച്ചെടുത്ത് ഈ കൊല്ലാവസാനം ഒരു കൂട്ടപ്പൊരിയാക്കി അല്ലേ വിനുവേട്ടാ.
നല്ലൊരു പുതുവത്സരം ഞാനും ആശംസിക്കുന്നു...
രസകരമായി വായിച്ചു . പുതുവത്സരാശംസകള്‍ .
ReplyDeleteനാട്ട് വിശേഷം നന്നായി വായിച്ച് ആസ്വദിച്ചു.. ആശംസകൾ..!!
ReplyDeleteഅണ്ണാ പുതു വര്ഷം കലക്കി...
ReplyDeleteനാട്ടു വഴികളിലൂടെ ഉള്ള നടത്തം
ഇന്നും ആനന്ദകരമാണ്..വിനുവേട്ടന്‍ പറഞ്ഞത്
പോലെ ഗ്രാമങ്ങങ്ങള്‍ മറഞ്ഞു തുടങ്ങുന്നു..
എങ്കിലും നമ്മുടെ ഓര്‍മകള്‍ക്ക് മരണം ഇല്ലല്ലോ..
Happy New Year to you and family...
ളക്കുംകാൽ അമ്പലത്തിലെ ഉത്സവം പ്രമാണിച്ചുള്ള ഘോഷയാത്രാ ഫ്ലോട്ടിൽ കൊണ്ടുപോകാനായി ഉണ്ടാക്കി നിർത്തിയ ആനയായിരുന്നു അത്.
ReplyDeleteപാവം കൃഷ്ണേട്ടന്‍..
അണ്ണാ,..ഒരുപാടു നാളിനുശേഷം കൃഷ്ണേട്ടനെ വീണ്ടും നെറ്റില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.
ReplyDeleteപഴയ വീരസാഹസിക കഥകള്‍ ഓരോന്നായി ഓര്മ്മ വന്നു..
.ഇനി വിനുവേട്ടനെ ഞങ്ങള്‍ ബൂലോകവാസികളില്‍ ചിലരെങ്കിലും അണ്ണാ എന്നെ വിളിയ്ക്കൂ..വിരോധമില്ലല്ലോ അല്ലെ....
വിനു അണ്ണനും കുടുംബത്തിനും നവവത്സരാശംസകള്‍ !!
ReplyDeleteലേലു അല്ലൂ… ലേലു അല്ലൂ… :))
പണിയൊന്നുമില്ലാതെ വളരെ തിരക്കിലായിരുന്നതിനാല്‍ ഇന്നാണു വായിക്കാന്‍ സാധിച്ചത് . ക്രിഷ്ണേട്ടനു പറ്റിയ അമളി വായിച്ചപ്പോള്‍ എന്റെ വല്യച്ചനും ഇതുപോലൊന്നു പറ്റിയതു ഓര്‍മ വന്നു. പക്ഷെ അന്നു വില്ലന്‍ പോത്തായിരുന്നു. പേടിപനിമാറാന്‍ ഒരഴ്ച എടുത്തതായാണ് അറിവ്. എല്ലാവറ്ക്കും പുതുവത്സരാശംസകള്‍
ReplyDeleteDear Vinuettan,
ReplyDeleteHappy and Prosperous New Year!
I came back from Thrishur yesterday after a short stay of eleven days!
Thrishur always rocks!An interesting post!
Sasneham,
Anu
@ മൊയ്തീൻ... സന്ദർശനത്തിനും ആശംസകൾക്കും നന്ദി...
ReplyDelete@ കണ്ണൂരാൻ... ഈ വഴി വന്നതിനും കമന്റിട്ടതിനും നന്ദി... നവവത്സരാശംസകൾ സ്വീകരിച്ചിരിക്കുന്നു... :)
@ സിദ്ധിക്ക്... വളരെ സന്തോഷം...
@ സാബു... ഇല്ല.. ഒരു കുഴപ്പവുമില്ല കേട്ടോ...
@ മുഹമ്മദ്ക്കാ... ഇവിടെയൊക്കെ ഉണ്ടല്ലേ...
@ മിനിടീച്ചർ... സന്തോഷം...
@ കേരളേട്ടൻ... കൃഷ്ണേട്ടനുള്ള ആശംസകൾ ഞാൻ അനുജനെ ഏൽപ്പിക്കുന്നുണ്ട്...
ReplyDelete@ ഖാദു.. നന്ദി...
@ അക്ബർ... പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം...
@ കൊച്ചുമോൾ... തെക്കൻ തിരുവിതാംകൂറിലാണല്ലേ ഈ അണ്ണൻ വിളി...
@ പ്രഭൻ... കൃഷ്ണേട്ടൻ കഥകൾ ധാരാളമുണ്ട്... കക്ഷിയുടെ ബാർബർഷോപ്പിൽ പോയി ഇരുന്ന് കൊടുത്താൽ ഒരു നോവലെഴുതാനുള്ള വക കിട്ടും...
ReplyDelete@ ജിമ്മി... സന്തോഷം... രണ്ടാം ഭാഗം അത്ര രസമായില്ല അല്ലേ..? അത് വേറൊരു പോസ്റ്റ് ആക്കാമായിരുന്നുവെന്ന് തോന്നുന്നു...
@ വിനോദ്... ഈ വഴി വന്നതിൽ വളരെ സന്തോഷം...
@ ഗീത... പോസ്റ്റ് ഇഷ്ടപ്പെട്ടതിൽ സന്തോഷം...
@ ചന്തുനായർ... കൃഷ്ണേട്ടൻ രസിപ്പിച്ചുവെന്നറിയുന്നതിൽ സന്തോഷം...
ReplyDelete@ പട്ടേപ്പാടം റാജി... നഗരങ്ങൾ ഗ്രാമങ്ങളെയാണ് ആക്രമിച്ചില്ലാതെയാക്കുന്നത്...
@ വി.കെ ... പഴയ ഗ്രാമീണരൊക്കെ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു...
@ മുരളിഭായ്... തേജസ് പ്രസരിപ്പിക്കുന്ന ഗ്രാമം സന്ദർശിച്ചിട്ട് മുരളിഭായ്ക്ക് എന്ത് തോന്നി...?
@ ലീല ടീച്ചർ... സന്തോഷം...
@ ആയിരങ്ങളിൽ ഒരുവൻ... ഇനിയും ഈ വഴി വരുമല്ലോ...
ReplyDelete@ വിൻസന്റ് മാഷ്.. സത്യം... ഓർമ്മകൾക്ക് മരണമില്ല...
@ റോസാപ്പൂക്കൾ... ഈ വഴി വന്നതിൽ സന്തോഷം...
@ കൊല്ലേരി... കൊല്ലും ഞാൻ... :)
@ പഥികൻ... ലേലു അല്ലു പറഞ്ഞത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു... :)
@ അശോകൻ... ചിരിപ്പിക്കല്ലേ...
@ അനുപമ... സന്തോഷം...
കൃഷ്ണേട്ടന്‍ ഒന്ന് കൂടി വീണ് നമ്മുടെ അണ്ണന് പിന്നെയും ഒരു പോസ്റ്റും നമുക്കൊക്കെ ചിരിക്കാന്‍ വകയുമായി.
ReplyDeleteലേലു അല്ലു ലേലു അല്ലു ലേലു അല്ലു, കാണാന്‍ താമസിച്ചതിന്. :)
വരാന്‍ വൈകി. വന്നില്ലെങ്കില്‍ നഷ്ടായേനെ!!
ReplyDeleteകൃഷ്ണേട്ടന്‍ താരമാകാനുള്ള എല്ലാ ലക്ഷണവുമുണ്ട്.
ഇതൊക്കെ കൃഷ്ണേട്ടന്‍ അറിയുന്നുണ്ടോ ആവൊ?
@ സുകന്യാജി... ലേലു അല്ലു പറഞ്ഞത് കൊണ്ട് ക്ലാസിൽ കയറാം...
ReplyDelete@ പാച്ചു... കൃഷ്ണേട്ടൻ ഇത്തവണത്തെ പോസ്റ്റ് ഇതുവരെ കണ്ടിട്ടില്ല എന്നാണെന്റെ അറിവ്...
ഒരു കൊച്ചുസംഭവം "ആനക്കാര്യമാക്കി", നര്‍മത്തില്‍ മുക്കി എഴുതാനുള്ള ഈ കഴിവ് അഭിനന്ദനീയം!
ReplyDelete@ ചീരാമുളക്... പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം...
ReplyDelete"..രാവിലെ വരുമ്പോ ഈ കുരിപ്പ് ഇവിടെയുണ്ടായിരുന്നില്ലല്ലോ… കാശ് കൊടുത്ത് രണ്ടെണ്ണം വീശിയതിന് ഗുണംല്യാണ്ടായി…”
ReplyDeleteഅടിപൊളി – നന്നായിരിക്കുന്നു ....... എല്ലാ ആശംസകളും നേരുന്നു
ആദിദേവ്... വളരെ സന്തോഷം... സന്ദർശനത്തിനും അഭിപ്രായത്തിനും... വീണ്ടും വരുമല്ലോ...
ReplyDeleteഇതെങ്ങനെയാ ഞാൻ കാണാതെ പോയതു്. നാട്ടുവിശേഷങ്ങൾ കേൾക്കാൻ സുഖമുണ്ട്.
ReplyDeleteഎഴുത്തുകാരി ചേച്ചീ... പഴയപോലെ ഈ വഴിക്കൊന്നും ഇപ്പോൾ വരാറില്ലല്ലോ... അതുകൊണ്ടല്ലേ കാണാതെ പോയത്... ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷംട്ടോ...
ReplyDeleteഭംഗിയായി അവതരിപ്പിച്ചിരുന്നു.
ReplyDeleteആശംസകളോടെ,
സി,വി.തങ്കപ്പന്‍
നന്ദി തങ്കപ്പൻ ചേട്ടാ...
Deleteകൊളളാം.. ആശംസകള്‍.. എന്‍റെ പേരുളളതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു..
ReplyDeleteഅത് കലക്കി...
Deleteസമ്പവം നല്ല രസായിട്ടവതരിപ്പിച്ചു. ഇനിയും എഴുതൂ..എല്ലാ ഭാവുകങ്ങളും..
ReplyDeleteഈ വഴിക്ക് ആദ്യം - കൊള്ളാം, വീണ്ടും വരാം ഇടക്ക്. ഭാവുകങ്ങള്‍.
ReplyDeleteലളിതമായി സരസമായി പറഞ്ഞു. അഭിനന്ദനങ്ങള്‍
ReplyDeleteസുൾഫി... നന്ദി...
Deleteശ്രീധരേട്ടനും മനക്കലെ നമ്പൂത്പോലെ. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എനിക്ക് ഇത്തരം പോസ്റ്റുകളോട് വല്ലാത്ത അടുപ്പമാണ്
ReplyDeleteസന്തോഷം പ്രകാശേട്ടാ...
Delete