കാലവർഷത്തിന്റെ വരവ് അറിയാക്കാനെന്നോണം
കാർമേഘങ്ങൾ പല രൂപങ്ങളിൽ ആകാശത്ത് ഉരുണ്ടു കൂടി തുടങ്ങിയിരുന്നു. വിൻഡ് ഷീൽഡിലൂടെ മുകളിലേക്ക്
എത്തി നോക്കിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അതെ… ഈ കാറ്റിനെയും പ്രകൃതിയെയും
ഹൃദയത്തിലേക്കേറ്റ് വാങ്ങുമ്പോൾ അനിർവചനീയമായ നിർവൃതി. അങ്കമാലി കഴിഞ്ഞ് നാലുവരി
പാതയിലൂടെ വടക്കോട്ട് കുതിക്കുകയാണ് വണ്ടി.
“കാൽ മണിക്കൂർ നേരത്തേ
ലാന്റ് ചെയ്തൂല്ലേ ?... അദോണ്ട് എനിക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല…” സുനിയുടെ വാക്കുകളിൽ സന്തോഷം
പ്രകടമായിരുന്നു.
“അതിനിത് സൌദി എയർലൈൻസ്
അല്ലേ സുനി…? എയർ ഇന്ത്യയല്ലല്ലോ…” ജിദ്ദയിൽ നിന്ന് അര മണിക്കൂർ വൈകി പുറപ്പെട്ടിട്ടും പതിനഞ്ച് മിനിറ്റ്
നേരത്തെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളും.
“എഴുപതാണ് ലിമിറ്റ്… പക്ഷേ, കൊഴപ്പില്ല്യാ, റഡാറുമായിട്ട് അവര് നിൽക്കുന്ന സ്ഥലങ്ങളൊക്കെ
എനിക്ക് നല്ല പരിചയമാണ്…” ഫ്ലൈ ഓവറുകളുടെ മുകളിലൂടെ നൂറിൽ പറക്കുമ്പോൾ സുനി
പറഞ്ഞു.
സൌദിയിലെ ഹൈവേകളിലൂടെ
പോകുന്ന ഒരു പ്രതീതി തോന്നാതിരുന്നില്ല. വലിയ മോശം പറയാനില്ല NH-47 ന്റെ ഇപ്പോഴത്തെ അവസ്ഥ.
പുതിയ വീട്ടിലേക്ക് പോകുന്നതിന്റെ
ത്രില്ലിലാണ് സഹധർമ്മിണിയും മകനും. സ്വന്തമായി ഒരു വീടില്ലാത്തതിന്റെ അസ്വാതന്ത്ര്യം
ഇതുവരെയുള്ള വെക്കേഷനുകളിലെല്ലാം ഒരു വിഷമമായി തന്നെ നിലനിന്നിരുന്നു.
“സുനീ, വീടെങ്ങനെയുണ്ട്…? കൊള്ളാമോ…?” നല്ലപാതിയ്ക്ക് ജിജ്ഞാസ അടക്കാനായില്ല.
“വീട്… കൊഴപ്പൊന്നുല്യാട്ടാ… അങ്ങടല്ലേ ചേച്ച്യേ പോണേ…” റിയർ വ്യൂ മിററിലൂടെ നോക്കിയിട്ട് സുനി പറഞ്ഞു.
പാലിയേക്കര ടോളും കഴിഞ്ഞ്
നടത്തറ സിഗ്നലിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞതോടെ യാത്രയുടെ സുഖത്തിൽ വന്ന വ്യതിയാനം
ശരിക്കും അറിയുവാൻ കഴിഞ്ഞു. നെല്ലിക്കുന്ന് കഴിഞ്ഞതോടെ ട്രാഫിക്ക് ബ്ലോക്കിന്റെ ആരംഭം… കിഴക്കേകോട്ടയിൽ നിന്നും ചെമ്പൂക്കാവ്, പാട്ടുരായ്ക്കൽ വഴി പൂങ്കുന്നം
വരെയെത്തുവാൻ കുറച്ചൊന്നുമല്ല സമയമെടുത്തത്.
ഒരു കാലത്ത് ഫലവൃക്ഷങ്ങൾ
അതിരിട്ടിരുന്ന പുഴക്കൽ പാടത്തെ റോഡിന്റെ ഇരുവശത്തും ഇന്ന് പാടങ്ങൾ കാണുവാനില്ല. വികസിച്ച്
വികസിച്ച് നെൽപ്പാടങ്ങൾ ശുഷ്ക്കിച്ചു പോയിരിക്കുന്നു. സമൃദ്ധമായ കാറ്റിൽ തലയാട്ടി നിന്നിരുന്ന
വയലേലകൾ ഇന്ന് രാജ്യാന്തര വിപണിയിലെ വിവിധ കാറുകളുടെ ഷോറൂമുകൾ കയ്യേറിയിരിക്കുന്നു.
തൃശൂർ നഗരം വളർന്ന് മുതുവറ വരെ എത്തിയിരിക്കുന്നു.
അടാട്ട് എത്താറായപ്പോൾ
എല്ലാവരും പരസ്പരം നോക്കി. മോഹിച്ച് ഉണ്ടാക്കിയ വീട് കാണുവാൻ പോകുന്നതിന്റെ ആഹ്ലാദം
ഒരു ചെറുപുഞ്ചിരിയായി എല്ലാ മുഖങ്ങളിലും തെളിഞ്ഞ് കാണാനുണ്ട്. സ്വന്തം വീട്…
“അണ്ണാ… ചേച്ച്യേ… അപ്പോ ഇറങ്ങിക്കോ… വീടെത്തി…
” ഇടിവെട്ടേറ്റവരെപ്പോലെ കാറിലിരുന്നുപോയ ഞങ്ങളെ നോക്കി
സുനി ചിരിച്ചു.
ഹൃദയഭേദകമായിരുന്നു ആ
കാഴ്ച്ച… വീടിന് ചുറ്റും കെട്ടി ഉയർത്തിയിരിക്കുന്ന തട്ടുകളിലായി
പണിയെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾ… അത്ര തന്നെ തൊഴിലാളികൾ വീടിനുള്ളിലും ജോലിയെടുത്തുകൊണ്ടിരിക്കുന്നു… എല്ലാം കൂടി ഒരു പൂരത്തിനുള്ള ആൾക്കാർ… !
കാറിൽ നിന്ന് പുറത്തിറങ്ങിയ
വാമഭാഗത്തിന് ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന ചിന്താക്കുഴപ്പം… ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുന്ന മകൻ…
“എന്നാലും ഇതു കുറച്ച് കടന്ന കൈ ആയിപ്പോയല്ലോ…” നീലത്താമരയുടെ രോഷം അണപൊട്ടി.
“ചേട്ടന്മാരേ… ഇവിടെ താമസിക്കാനുള്ള ആൾക്കാരെത്തീട്ടാ…” പണിക്കാരെ നോക്കി സുനി വിളിച്ചു പറഞ്ഞു. അവർ ദയനീയമായി ഞങ്ങളെ നോക്കി.
വീടിനുള്ളിൽ എമ്പാടും
നിർമ്മാണോപകരണങ്ങളും മറ്റുമായി കാൽ കുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ… സ്റ്റെയർകെയ്സിന് കൈവരി പോലുമായിട്ടില്ല… വെക്കേഷൻ തീരുന്നതിന് മുമ്പ് എങ്കിലും താമസമാക്കാൻ പറ്റുമോ എന്നത്
കണ്ടറിയണം… പന്ത്രണ്ട് വർഷത്തെ സൌദി വിദ്യാലയ ജീവിതം കഴിഞ്ഞ്
കോളേജിൽ ചേരുവാൻ വന്നിരിക്കുകയാണ് മകൻ… വെക്കേഷൻ കഴിഞ്ഞ് ഞാൻ തിരിച്ചു പോന്നാൽ ഭാര്യയും
മകനും താമസിക്കേണ്ടത് ഈ വീട്ടിലാണ്… ചതിച്ചോ…
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു
മുമ്പും അതിന് ശേഷവും വരുന്നതിന് രണ്ട് ദിവസം മുമ്പ് വരെയും സജീവ്ഭായിയെ വിളിച്ചിരുന്നതാണ്…
“സജീവ്ഭായ്… ജൂൺ അഞ്ചിന് ഞങ്ങൾ എത്തുന്നു… ഓ.കെ
അല്ലേ… വീടിന്റെ പണി തീരില്ലേ…?”
“ധൈര്യമായിട്ട് പോരെ വിനുവേട്ടാ… എല്ലാം റെഡിയായിരിക്കും…”
എങ്കിലും എന്റെ സജീവ്ഭായ്…
ഇക്കഴിഞ്ഞ ഒഴിവുകാലത്തിലെ ഓർമ്മകൾ ഓരോന്നായി... ബാക്കി അധികം വൈകാതെ...
ReplyDeleteഒഴിവുകാലം സംഭവബഹുലമായിരുന്നല്ലോ ? വീടുപണി തീർന്നോ എന്നത് സസ്പൻസ് ആയിരിക്കും അല്ലേ...
ReplyDeleteഒന്നും പറയണ്ട അതുൽ...
Deleteവീട് പണി ഒരു തൊന്തരവ് തന്നെയാണ് ..ഒടുവില്‍ ആഹ്ലാദവും ..പേറ്റുനോവുപോലെ പത്തുമാസം അനുഭവിച്ചതാണ് ഞാനുമത് ..പക്ഷെ വളരെ പെട്ടെന്ന് ആകും കെട്ടിടം ഒരു വീടായി പരിണമിക്കുന്നത് ...
ReplyDeleteപത്ത് മാസം ഒന്നും ഒന്നുമല്ല രമേശ്ജി...
Deleteവാമഭാഗത്തിനുണ്ടായ നിരാശ ഊഹിക്കാവുന്നതെയുള്ളു. ഇതു വീടുപണിയുന്നവര്‍ ഒക്കെ അനുഭവിക്കുന്ന ശാപമാണെന്ന് തോന്നുന്നു , എന്റെ വീടിന്റെ ഫ്രണ്ട് ഡോര്‍ പോളിഷ് ചെയ്തു തീരുന്നത് പാലുകാച്ചിനു ഒരു മണിക്കൂര്‍ മുന്‍പ് മാത്രമായിരുന്നു .
ReplyDeleteഅപ്പോൾ ഇതിലൊന്നും ഒരു പുതുമയുമില്ലെന്ന് സാരം... :)
Deleteവിനുവേട്ടാ വളരെ നന്നായിട്ടുണ്ട്.
ReplyDeleteസന്തോഷം ടീച്ചറേ...
Deleteഈ നിരാശ വീടു പണിഞ്ഞവർ അനുഭവിക്കുന്നതാണ്.എന്നാലും ഇതു കുറച്ചു കടന്ന അനുഭവമായിപ്പോയി.
ReplyDeleteപക്ഷേ, ഞങ്ങൾ തളർന്നില്ല കേട്ടോ ടീച്ചറേ...
Deleteഅടുത്ത ഭാഗം വേഗം പോരട്ടെ..ഞാനും ഒരു വീട് പണി തുടങ്ങി വെച്ചിട്ടുണ്ട്. തറ പണി കഴിഞ്ഞു...അടുത്തയാഴ്ച ചുമര്‍ പണി തുടങ്ങും. സാമ്പത്തികമായി ബന്ധപ്പെട്ട പരക്കം പാച്ചിലിലാണ്..
ReplyDeleteഅപ്പോൾ താങ്കളുടെ കാര്യത്തിൽ ഒരു തീരുമാനമായി... :)
Deleteദേ, വിനുവേട്ടാ, ഞങ്ങള്‍ കെട്ടിടം പണിക്കാരെ കുറ്റം പറയരുത്. മണ്ണും കല്ലും കട്ടയും സിമന്‍റും മണലും മുളയും കാറ്റാടിയും എന്നു വേണ്ട ഇപ്പോ പ്ലാസ്റ്റിക് കുപ്പി വരെ ഉപയോഗിച്ച് ഞങ്ങള്‍ കഷ്ടപ്പെട്ട് വീടുണ്ടാക്കിത്തരണവരാ......ഞങ്ങള് കൊള്ളണ വെയിലിനും മഴയ്ക്കും മഞ്ഞിനും ഒന്നും കണക്കൂല്യാ... എന്നിട്ട് ........
ReplyDeleteഎഴുത്ത് കേമായിട്ടുണ്ട്.....ബാക്കി വരട്ടെ. കാത്തിരിക്കുന്നു. ശങ്കര്‍ജിയല്ലേ വീട് ചെയ്തത്?
അത് ശരി... അപ്പോൾ എച്ച്മു സജീവ് ഭായിയുടെ കൂടെ കൂടി അല്ലേ? ... അല്ലെങ്കിലും നിങ്ങളൊക്കെ ഒരു ടീമാ... :)
Deleteശങ്കർജിയുടെ ഹാബിറ്റാറ്റ് ഗ്രുപ്പ് തന്നെയാണ് വീട് നിർമ്മിച്ച് തന്നത്... തൊഴിലാളികളുടെ ദൌർലഭ്യം ഒരു വലിയ പ്രശ്നം തന്നെയാണെന്നാണ് സജീവ്ഭായ് പറഞ്ഞത്...
Enteyum Anubhavathil ninnu....!
ReplyDeleteManoharam, Ashamsakal...!!!
സന്തോഷം സുരേഷ്...
Deleteകുറെ കാലത്തിനു ശേഷമാണ് ഇന്ന് ഇവിടെ എത്തിയത്. തുടരൂ, ആശംസകൾ.
ReplyDeleteനന്ദി അനിൽ...
Deleteഎന്നാലും സജീവ്ഭായ്.....
ReplyDeleteഗൃഹപ്രവേശം ബാക്കി......
എഴുത്ത് നന്നായട്ട്ണ്ട്
ആശംസകള്‍
തങ്കപ്പൻ ചേട്ടാ, സന്തോഷം....
Deleteന്താ ഒരു തൃശൂര്‍ വിശേഷോം കാണാത്തെ, ഇപ്രാവശ്യം
ReplyDeleteപോയിട്ട്, എന്ന് നിരീച്ചിരിക്ക്യായിരുന്നു. അങ്ങനെ ഐശ്വര്യായിട്ടു
ഗൃഹപ്രവേശത്തോടെ തുടങ്ങി.
ആ വിഷമം ഇപ്പോൾ മാറിക്കിട്ടിയില്ലേ സുകന്യാജി...?
Delete‘ഗൃഹപ്രവേശം’ സീരിയൽ ആക്കാനുള്ള പുറപ്പാടിലാണല്ലേ.. നന്നായി.. :)
ReplyDeleteപോരട്ടെ, ബാക്കി കൂടെ..
അത്രയധികമൊന്നുമില്ല ജിം... രസകരമായ ചില നുറുങ്ങുകൾ പങ്ക് വയ്ക്കുന്നു എന്ന് മാത്രം...
Deletesambhava bahulamaya oru vacation aayirunnulle..?
ReplyDeleteഎങ്കിലും രസകരമായിരുന്നു മുകിൽ...
Deleteadipoli aayittundu anno.. yaathra super. enthayalum all the best for new house..
ReplyDeletePraveen
ഇതാര്... പ്രവീണോ...? ഈ വഴിയൊക്കെ വരും അല്ലേ...? :)
Deleteബാക്കിഭാഗംകൂടി വായിക്കാന്‍ കൊതിയാവുന്നു.
ReplyDeleteഎന്തായാലും വെക്കേഷന്‍ കുളമായില്ലല്ലോ അല്ലെ!
വളരെ സന്തോഷം കണ്ണൂരാനേ... വെക്കേഷന്റെ ആദ്യപാതി കുളമായതൊഴിച്ചാൽ പിന്നെ രസകരമായിരുന്നു...
DeleteGrahapravesam oru 10 episode enkilum undakkum ennu thonnunnu thudakkam vaayichittu...adipoli thudakkam....ee ozhukkil thanne poratte bhakki bhagam koodi.......
ReplyDeleteകാത്തിരുന്നോ... പന്തളത്തെ അനിൽ രാജാവിന്റെ വീട്ടിലേക്കുള്ള യാത്രയും എഴുതുന്നുണ്ട്... :)
Deleteഎന്നിട്ട് വീട് പണി പൂര്‍ത്തിയായോ, താമസം തുടങ്ങിയോ, എന്താ ഇപ്പഴത്തെ അവസ്ഥ? അതറിഞ്ഞിട്ടുവേണം ഒന്നങ്ങോട്ട് വരാന്‍.
ReplyDeleteതാമസം തുടങ്ങി എഴുത്തുകാരീ... പക്ഷേ, പണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു... എല്ലാ പണിയും തീർന്നിട്ട് വിളിക്കാംട്ടോ... വരാതിരിക്കരുത്...
Deletevinuvetta.. oru photo post cheyyu.
ReplyDeletebakki bhagam koodi vegam idu. anxiety sahikkunnilla.
അന്നത്തെ ഷോക്കിൽ ആ അവസ്ഥയിലുള്ള ഫോട്ടോ എടുക്കാൻ മറന്നു പോയി ചിതൽ... താമസം തുടങ്ങുമ്പോഴുള്ള ഫോട്ടോ അടുത്ത പോസ്റ്റിൽ ഇടുന്നതാണ്...
Delete2 weeks mumbu adattu poyirunnu. che! vinuvettan undennu arinjirunnenkil angottu varamayirunnu.
ReplyDeleteഞാനിവിടെ ആഗസ്റ്റിൽ തന്നെ തിരിച്ചെത്തി ചിതൽ...
Deleteപിന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശം ഭംഗിയാക്കി...ശരിയല്ലേ? (സസ്പെന്‍സ് പൊളിക്കാന്‍ തന്നെ തീരുമാനിച്ചു ഞാന്‍)
ReplyDeleteങ്ഹും... സമ്മതിക്കില്ല അല്ലേ അജിത്‌ഭായ്...? :)
Deleteഇ മെയില്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതിയത് വിനുവേട്ടന്‍ നാട്ടില്‍ പോയിരിക്കും എന്നാണ് , അങ്ങിനെ ആണെങ്കില്‍ ഈഗിള്‍ വിണ്ടു വയികുമല്ലോ എന്ന് കരുതി.
ReplyDeleteവിനുവേട്ടാ അപ്പൊ കഴിഞ്ഞ വെക്കേഷന്‍ സംഭവ ബഹുലമായിരിക്കുമല്ലോ,
എന്നിട്ട് എന്തായി വീട് പണി പോരുന്നതിനു മുന്‍പ് തീര്‍ന്നോ?
വീട് പണി തീര്വേ....? ഹ ഹ ഹ.... സലിംകുമാർ സ്റ്റൈലിൽ ഞാനൊന്ന് ചിരിക്കട്ടെ...
Deleteഅപ്പോ പാലു കാച്ചല്‍ പോസ്റ്റ് എന്നാ...? ഇവിടെയും ഒരു വീടു പണിയുണ്ട്. കണ്ടിട്ടില്ലെങ്കില്‍ നോക്കാം.http://mohamedkutty.blogspot.in/2011/01/blog-post.html
ReplyDeleteപാലു കാച്ചലൊക്കെ ഒരു ബിംബം മാത്രമല്ലേ മുഹമ്മദ്ക്കാ.. അതിലൊക്കെ എന്തിരിക്കുന്നു...?
Deleteനല്ല അനുഭവ വിവരണം.
ReplyDeleteസന്തോഷം ചേട്ടാ...
Deleteഇതാപ്പോ സ്ടയില്.. :)
ReplyDeleteഅല്ല മാഷേ... ബ്ലോഗെഴുത്തൊക്കെ മതിയാക്കിയോ...? പഴയ സ്റ്റൈൽ ആയിരുന്നൂട്ടോ നല്ലത്... :)
Deleteഅങ്ങിനെ വിനുവേട്ടന്‍ വീട് വെച്ചു പാലും കാച്ചി.. എന്നെ മാത്രം വിളിച്ചില്ല... അല്ലെ. ഇതൊന്നും ശെരിയല്ല കേട്ടോ.
ReplyDeleteഅതിന് പാല് കാച്ചിയില്ലല്ലോ ശ്രീജിത്ത്... :)
Deleteഹഹ...
ReplyDeleteഎല്ലാം സഹിക്കാം.ചോദിക്കുമ്പോള്‍ ഉള്ള അവരുടെ മറുപടി
ആണ് കഷ്ടം..ഇങ്ങു പോരന്നെ.നിങ്ങള്‍ എതുംബോളെ ക്കും
സംഭവം റെഡി എന്ന്...
എച്മു:അത് ആണ് അത് മാത്രം ആണ് സഹിക്കാന്‍
പറ്റാത്തത്..ഈ സജീവന്മാര്‍ക്ക് കാര്യം പറഞ്ഞൂടെ???
ഇതൊക്കെയാണെങ്കിലും ഞാനും സജീവ് ഭായിയും ഉറ്റ സുഹൃത്തുക്കളാണ് കേട്ടോ... തെറ്റിദ്ധരിക്കല്ലേ...
Deleteഹ ഹ ഹ
ReplyDeleteഎന്നിട്ടു ഇപ്പൊ വീടു പണി തീര്‍ന്നോ ?
ആശംസകള്‍ !
മിനുക്ക് പണികൾ നടന്നുകൊണ്ടിരിക്കുന്നു വർഷ...
Deleteപാലു കാച്ചലിന് എത്തിക്കോളാൻകോണ്ട്രാക്ടർ പറഞ്ഞതു കണക്കാക്കി നാളും നേരവും നോക്കിവച്ചിട്ട് വിമാനം കയറി. ചെന്നപ്പോൾ മുറ്റം മുതൽ ചവിട്ടാൻ നിവർത്തിയില്ല. പിന്നെ മുറ്റം മുതൽ ചുവന്ന കയർ പരവതാനി വിരിച്ചു തന്ന് അകത്തു കയറി. അകത്തും പരവതാനിയിൽ ചവിട്ടി നിന്നു. മൂന്നു സിമന്റിഷ്ടിക കൂട്ടി അടുപ്പാക്കി പാലു കാച്ചി, പാലു കാച്ചിനുള്ള മുഹൂർത്തം കൃത്യമായി നടപ്പാക്കി ഈയുള്ളവൻ. പിന്നേയും ഒന്നര വർഷം വേണ്ടി വന്നു പണി തീരാൻ...!
ReplyDeleteബാക്കി പൊരട്ടെ...
അശോകൻ മാഷേ... അപ്പോൾ ഇതൊരു ആഗോളപ്രതിഭാസമാണല്ലേ... എങ്കിൽ പിന്നെ വിഷമിക്കാനില്ല... :)
Delete:) nannaayittndu tta.
ReplyDeleteഅല്ല, ഇതാര്... .വിശാൽജിയോ.... എന്റെ വിശാൽജീ... എവിടെയാ? ഇപ്പോൾ ബൂലോഗത്തേക്കൊന്നും വരവില്ല അല്ലേ? ഞങ്ങളെയൊക്കെ ബൂലോഗത്തേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടു വന്നിട്ട് പതുക്കെ വലിഞ്ഞു അല്ലേ?
Deleteവളരെ സന്തോഷം വിശാൽജീ, സന്ദർശനത്തിനും അഭിപ്രായത്തിനും... ഞാൻ വിളിക്കാംട്ടോ...
kollam. veed paniyude karyam inganeyokke thanne ellayidathum.
ReplyDeleteസന്ദർശനത്തിന് നന്ദി മുല്ല...
Deleteഎന്തായാലും വീടിന്റെ ഒരു പടം കൂടി ചേര്‍ക്കാമായിരുന്നു. ഇതിപ്പോ നൂല് കെട്ടാത്ത പിള്ളേരെപ്പോലെ ആയി. ശ്രീനിവാസന്‍ പറയുന്നത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.' ചിലപ്പോള്‍ സമയം വേണ്ടാതെ തന്നെ പണി തീരും. വീട് പണിയണം എന്ന് മനസ്സില്‍ വിചാരിക്കാതെ വെറും 55 ദിവസം കൊണ്ട് തീര്‍ന്നതാണ് എന്റെ വീട്.ഒന്നും നേരത്തെ കരുതാതെ മെയില്‍ വാര്‍ക്ക കഴിഞ്ഞ് തട്ട് പൊളിച്ചു. പന്ത്രണ്ടു വര്ഷം മുന്‍പാണ് കേട്ടോ.
ReplyDeleteറാംജിഭായ്... അപ്പോൾ വലിയ പ്രശ്നമൊന്നുമില്ലാതെ മണൽ സംഘടിപ്പിക്കാനായി അന്ന്... അല്ലേ?
Deleteവീട് പാര്‍ക്കല്‍ ക്ഷണിച്ചില്ലെങ്കിലും
ReplyDeleteനീല താമരേയും മോനേയും കാണാന്‍
വേണമെങ്കില്‍ ഞാന്‍ പൊകാം കേട്ടോ വിനുവേട്ടാ
Now am being in Trissur
for a short period / mother
in law (88 years)got Passport & NOC for Heaven,waiting get ticket..!
Could You ring me
to this no: 9946602201
മുരളിഭായ്... ഈ ടിക്കറ്റ് എല്ലാവർക്കും ഒരു നാൾ ലഭിക്കും എന്നോർമ്മ വേണംട്ടോ...
Deleteസ്വന്തം വീടിന്റെ പണികള്‍ നമ്മള്‍ തന്നെ നോക്കിചെയ്യിക്കണം. ശ്വാസം കഴിക്കാന്‍ സമയം കിട്ടില്ല. പണിതീര്‍ന്നാല്‍ ഓര്‍ക്കാന്‍ ഒരു ത്രില്ലും.
ReplyDeleteഅതെ... ഫോളോ അപ്പിന് ആളുണ്ടെങ്കിലേ എല്ലാത്തിനും ഒരു നീക്കമുണ്ടാകുകയുള്ളൂ...
Deleteരസകരമായല്ലോ തൃശൂര്‍ക്കാരാ ആശംസകള്‍ കേട്ടോ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈകുഞ്ഞു മയില്‍പീലി
ReplyDeleteസന്തോഷം മയിൽപീലി...
Deleteമിക്ക കോണ്ട്രാക്റ്റര്‍മാരും പല പണികള്‍ ഒന്നിച്ച് ഏറ്റെടുക്കും. രാമേശ്വരത്തെ ക്ഷൌരം
ReplyDeleteപോലെ എല്ലാം തൊട്ടു വെക്കും. ഒന്നും സമയത്തിന്ന് മുഴുമിക്കില്ല. കടുത്ത മത്സരം ഉള്ള കെട്ടിടനിര്‍മ്മാണ രംഗത്ത് അവര്‍ക്ക് പിടിച്ചു നില്‍ക്കണമല്ലോ.
എഴുത്ത് ഇഷ്ടപ്പെട്ടു.
തൊഴിലാളികളെ കിട്ടാനില്ലാത്തത് തന്നെയായിരുന്നു പ്രശ്നം കേരളേട്ടാ....
Delete