“രാജുവേട്ടാ, ഓർമ്മയുണ്ടോ…?”
കത്രികയ്ക്കും ചീപ്പിനും
ഒരു നിമിഷം വിശ്രമം നൽകി രാജുവേട്ടൻ തലയുയർത്തി വെള്ളെഴുത്ത് കണ്ണാടിയുടെ മുകളിലൂടെ
എന്നെ നോക്കി. പിന്നെ മുഖത്ത് പുഞ്ചിരി വിടർന്നു.
“കണ്ടിട്ട് വർഷങ്ങളായല്ലോ… താൻ എന്നാ വന്നത്…?”
“വന്നിട്ട് ഒരു മാസമാകുന്നു
രാജുവേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…?”
“ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു… താനിപ്പോൾ എവിടെയാ…?”
“സൌദിയിൽ തന്നെ... പിന്നെ, രാജുവേട്ടാ, മുടിയൊന്ന് വെട്ടണല്ലോ… തിരക്കാണോ…? ”
“ഏയ്, ഇന്ന് ഇത്തിരി കുറവാണ്… ദാ ഇവനും കൂടിയേ ഉള്ളൂ…” കസേരയിൽ ഇരിക്കുന്ന ബംഗാളിയുടെ തലയിൽ പണി പുനരാരംഭിച്ചുകൊണ്ട്
രാജുവേട്ടൻ പറഞ്ഞു.
പുഴക്കൽ പാടത്ത് ശോഭാ
സിറ്റി പ്രോജക്റ്റ് വന്നതിൽ പിന്നെ രാജുവേട്ടന്റെ ബിസിനസ് തെളിഞ്ഞു എന്ന് പറഞ്ഞാൽ മതി.
വർഷങ്ങളായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രോജക്റ്റിലെ തൊഴിലാളികൾ മുഴുവനും അന്യസംസ്ഥാനക്കാരാണ്.
പശ്ചിമ ബംഗാൾ, ഒറീസ്സ, ബിഹാർ എന്നിവിടങ്ങളിൽ നിന്നും വന്നവർ. ഞങ്ങളുടെ ഗ്രാമത്തിലാണ്
ശോഭ ബിൽഡേഴ്സ് അവർക്കുള്ള താമസ സൌകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നത്.
മൂന്ന് നാല് വർഷങ്ങളായി
അവരുമായുള്ള നിരന്തര സമ്പർക്കത്തിന്റെ ഫലമായി ഗ്രാമവാസികളിൽ മിക്കവർക്കും ഇപ്പോൾ അത്യാവശ്യം
ഹിന്ദി കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് എടുത്ത് പറയേണ്ട ഒരു കാര്യം. “ഹെ”, “ഹും”,
“ഹൈ” ഒക്കെ കൂട്ടിക്കുഴച്ച് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ലാലേട്ടനെപ്പോലെ.
“കിത്ത്നാ ഹെ ഭൊയ്യാ…?” കണ്ണാടിയിൽ നോക്കി തന്റെ സൌന്ദര്യം വിലയിരുത്തിയിട്ട് ആ ബംഗാളി പയ്യൻ
ചോദിച്ചു.
“പച്ചാസ്, ഡാ…”
“പൊച്ചാസ് ബൊഹോത് സ്യോദാ
ഹെ ഭൊയ്യാ… ചോലീസ് ദേഗാ ഹം…”
“നഹീ ചലേഗാ ഡാ… പച്ചാസ്
തന്നിട്ട് പോടാ…” രാജുവേട്ടൻ തന്റെ മുറി ഹിന്ദി പുറത്തെടുത്തു.
ഗത്യന്തരമില്ലാതെ അമ്പത്
രൂപ കൊടുത്തിട്ട് അവൻ കുട നിവർത്തി മഴയത്തേക്കിറങ്ങി.
“അപ്പോൾ രാജുവേട്ടൻ ഹിന്ദിയൊക്കെ
പഠിച്ചുവല്ലേ…?” രാജുവേട്ടൻ ടവൽ പുതപ്പിച്ച് തലയിൽ വെള്ളം സ്പ്രേ
ചെയ്യവെ ഞാൻ ചോദിച്ചു.
“അതിനൊക്കെയാണോ ഇത്ര പാട്…? മലയാളവും പിന്നെ അറിയുന്ന കുറച്ച് ഹിന്ദി വാക്കുകളും ഒക്കെ കൂട്ടിച്ചേർത്ത്
അങ്ങടൊരു തട്ട്… അവർക്കും മനസ്സിലാവും നമ്മക്കും മനസ്സിലാവും…”
“അത് ശരിയാ രാജുവേട്ടാ… കഴിഞ്ഞ ദിവസം മഠത്തിന്റെ മുന്നിലെ ആ ചെറിയ പെട്ടിക്കടയിലെ ചേടത്തിയാര്
ബംഗാളികളെ ഹിന്ദിയിൽ വിരട്ടുന്നത് കേട്ടു… ഇവര് വന്നത് കൊണ്ട് ആൾക്കാര് ഹിന്ദി പഠിച്ചു…”
“അതെ… ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര് നോക്കുന്നു… കാര്യം മനസ്സിലായാൽ പോരേ… അത്രയേയുള്ളൂ…”
മുടി വെട്ടിക്കഴിഞ്ഞ്
ചാറ്റൽ മഴയത്ത് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ രാജുവേട്ടന്റെ വാക്കുകളായിരുന്നു മനസ്സിൽ.
കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ…?
കമ്പനിയിൽ ആദ്യമായി ബംഗാളികളെ
റിക്രൂട്ട് ചെയ്ത കാലം… നമ്മുടെ രാജുവേട്ടന്റെ കാര്യം പറഞ്ഞത് പോലെ തന്നെ
ഹിന്ദിയുടെ വ്യാകരണത്തിൽ ബംഗാളികളിൽ അധികം പേരും പിന്നാക്കം തന്നെയായിരുന്നു. ഇംഗ്ലീഷിലും
പരിജ്ഞാനം നന്നേ കമ്മിയായിരുന്നതിനാൽ അവരിൽ അധികം പേരും തങ്ങളാൽ കഴിയുന്ന പോലെ ഹിന്ദി
ഭാഷ ഉപയോഗിച്ച് ഇന്ത്യക്കാരുമായി ഇടപഴകുവാൻ ശ്രമിച്ചു.
ഇ.ഡി.പി ഡിപ്പാർട്ട്മെന്റിൽ
ജോയിൻ ചെയ്ത ‘നന്നുമിയാ’യുമായി വളരെ പെട്ടെന്നാണ് ബിഹാർ സ്വദേശിയായ കമ്പ്യൂട്ടർ പ്രോഗ്രാമർ
അൾത്താഫ് ഹുസൈൻ അടുത്തത്. സൌഹൃദം വളർന്ന് പന്തലിച്ച് ഒരു നാൾ നമ്മുടെ ബിഹാറി ഭയ്യ,
നന്നുമിയായെയും കുടുംബത്തെയും ഡിന്നറിന് ക്ഷണിച്ചു. കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്ന
അൾത്താഫ് ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു.
“ആവോ ഭായ്… ആവോ…
അപ്‌നാ ഘർ സമഝ്കർ ആവോ…” ബിഹാറി ഭയ്യ സ്വാഗതവചനമോതി.
ബിഹാറി ഭയ്യയുടെ പത്നി
നന്നുവിന്റെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി.
കൊച്ചു വർത്തമാനങ്ങൾക്ക്
ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അൾത്താഫ് തന്റെ ആതിഥ്യമര്യാദ
ആവോളം പ്രകടിപ്പിച്ചു.
“ഖാവോ… ഖാവോ…
ഖൂബ് ഖാവോ… അപ്‌നാ ഘർ സമഝ്കർ ഖാവോ…”
മനം നിറയെ ഊട്ടിക്കൊണ്ടിരിക്കുന്ന
അൾത്താഫിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ നന്നുമിയായുടെയും കുടുംബത്തിന്റെയും
മനം കുളിർന്നു.
“ഓർ ഖാവോ… പേഡ് ഭർകെ ഖാവോ… ബാക്കി ന രഖ്നാ… ശരം നഹീ ആനേ കാ...”
ആവശ്യത്തിലും അധികം അകത്താക്കി
സംതൃപ്തിയോടെ മടങ്ങുമ്പോൾ ബിഹാറി ഭയ്യയെയും കുടുംബത്തെയും വിളിച്ച് പകരം ഒരു ഡിന്നർ
കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു നന്നുമിയായുടെയും കുടുംബത്തിന്റെയും
മനസ്സിൽ. ഹിന്ദിയുടെ വ്യാകരണങ്ങളൊന്നും അത്ര പോരെങ്കിലും അൾത്താഫ് ആതിഥ്യമര്യാദ പ്രകടിപ്പിക്കുവാനുപയോഗിച്ച
വാക്യങ്ങളൊക്കെ നന്നുമിയാ മനസ്സിൽ കോറിയിട്ടു. ഒട്ടും മോശമാകാൻ പാടില്ലല്ലോ…
അടുത്ത വെള്ളിയാഴ്ച്ച
നന്നുമിയായുടെയും കുടുംബത്തിന്റെയും ഊഴമായിരുന്നു. ബിഹാറി ഭയ്യയുടെ കാർ താഴെ റോഡിൽ
പാർക്ക് ചെയ്യുന്നത് ജാലകത്തിലൂടെ കണ്ട നന്നുമിയാ ഹാളിലൂടെ പാഞ്ഞെത്തി മെയിൻ ഡോർ തുറന്ന്
പിടിച്ച് റെഡിയായി നിന്നു.
സ്റ്റെയർകെയ്സിലൂടെ മുന്നിലെത്തിയ
അൾത്താഫിനെയും കുടുംബത്തെയും കണ്ട നന്നുമിയാ പുഞ്ചിരിയോടെ സ്വാഗത വചനമോതി.
“ആത്തേ ഹെ… ആത്തേ ഹേ… അപ്‌നാ ഘർ സമഝ്കർ ആത്തേ ഹെ…”
മനസ്സിൽ ഒരു ചെറിയ കല്ലുകടി
അനുഭവപ്പെട്ടുവെങ്കിലും നന്നുമിയായുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതോടെ ബിഹാറി ഭയ്യ ഉള്ളിലേക്ക്
കാലെടുത്തു വച്ചു. നന്നുമിയായുടെ പത്നി ബിഹാറി ഭയ്യയുടെ പത്നിയെ സ്വീകരിച്ച് ഉള്ളിലേക്ക്
കൊണ്ടു പോയി.
കൊച്ചു വർത്തമാനങ്ങൾക്ക്
ശേഷം ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ നന്നുമിയാ തന്റെ ആതിഥ്യമര്യാദ
ആവോളം പ്രകടിപ്പിച്ചു.
“ഖാത്തേ ഹെ… ഖാത്തേ ഹെ… ഖൂബ് ഖാത്തേ ഹെ… അപ്‌നാ
ഘർ സമഝ്കർ ഖാത്തേ ഹെ…”
ബിഹാറി ഭയ്യ പാത്രത്തിൽ
നിന്ന് തലയുയർത്തി തന്റെ പത്നിയെ ഒന്ന് നോക്കി. അതേ നിമിഷം തന്നെ തലയുയർത്തിയ അയാളുടെ
പത്നി ജാള്യതയോടെ വീണ്ടും തല താഴ്ത്തി.
നന്നുമിയായുടെ മുഖത്തെ
ബഹുമാനവും സൽക്കാരവ്യഗ്രതയും കണ്ട ബിഹാറി ഭയ്യ വീണ്ടും ഭക്ഷണത്തിൽ ശ്രദ്ധയൂന്നി.
“ഓർ ഖാത്തേ ഹെ… പേഡ് ഭർകെ ഖാത്തേ ഹെ…
ബാക്കി നഹീ രഖ്ത്തേ … ശരം നഹീ ആത്തേ …”
രണ്ട് പേരുടെയും ഭാര്യമാർ
അവിടെ സന്നിഹിതരായിരുന്നതിനാലും ബംഗാളിയുടെ ഭാഷാനൈപുണ്യം ബിഹാറി ഭയ്യയ്ക്ക് നേരത്തെ
അറിയാമായിരുന്നതുകൊണ്ടും അനിഷ്ടസംഭവങ്ങളൊന്നും അവിടെ സംഭവിച്ചില്ല എന്നതാണ് സത്യം.
ഇനി പറയൂ… കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ…?
ഇനി പറയൂ… കാലങ്ങൾക്കും വ്യാകരണത്തിനും തീരെ പ്രാധാന്യം വേണ്ടേ ഭാഷകളിൽ…?
ReplyDeleteശരം നഹീ ആത്തേ ഹെ…”
ReplyDeleteഅല്പസ്വല്പം വ്യാകരണമൊക്കെ ഇല്ലെങ്കില്‍ കുഴപ്പമാകും അല്ലേ?
കുഴപ്പമാകും... പറയുന്നവനും കേൾക്കുന്നവനും തമ്മിൽ പരിചയമില്ലെങ്കിൽ... :)
Deleteസാരോല്യാ... ബൊംഗാളീം ബീഹാറീം അല്ലെ... അവർക്കതു മതി. രണ്ടു കൂട്ടരും സന്തോഷത്തോടെ പിരിഞ്ഞില്ലെ.. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലല്ലൊ. ഇനി എന്തിനാ വ്യാകരണം...?
ReplyDeleteഅനിഷ്ടസംഭവങ്ങൾ ഉണ്ടാകാഞ്ഞത് ആരുടെയൊക്കെയോ ഭാഗ്യം... :)
Deleteവ്യാകരണ വൈകല്യം സൃഷ്ടിക്കുന്ന പ്രയാസം നന്നായി അവതരിപ്പിച്ചു.
ReplyDeleteസന്തോഷം ഐക്കരപ്പടിയൻ...
Deleteഎനിക്ക് ഒരു പട്ടി ഉണ്ടായിരുന്നു എന്ന് ഇംഗ്ലീഷില്‍ പറയൂ..?
ReplyDeleteI was a dog.
ഇത് പറഞ്ഞപ്പോഴാ ഓർത്തത്... കാട്ടറബിയുടെ കീഴിൽ ആടിനെ നോക്കാൻ എത്തിയ ബംഗാളിയുടെ കാര്യം... അല്ലെങ്കിൽ വേണ്ട... ആ കഥ പിന്നെ പറയാം... :)
Deleteഅന്നുമിന്നും ഹിന്ദി വ്യാകരണ്‍ നുമ്മക്ക് പറ്റത്തില്ല..
ReplyDeleteജഗതിച്ചേട്ടന്‍ പഠിപ്പിച്ചു തന്ന ഹിന്ദി( നഹി മാലും..) തന്നെ ഇന്നും കൈമുതല്‍..
മുജെ മാലും.. (അയ്യോ, അറിയത്തില്ല എന്നതിന്റെ ഹിന്ദി ആരെങ്കിലും ഈ മറുതായോട് പറഞ്ഞുകൊടുക്കോ..)
Deleteഎത്ര കണ്ടാലും മതി വരാത്ത സീൻ... മനുഷ്യനെ ചിരിപ്പിക്കാനായിട്ട്....
Deleteഇത്രയും നര്‍മം നിറഞ്ഞ പോസ്റ്റ്, വിനുവേട്ടാ കലക്കി.
ReplyDeleteഭാഷ അവിടെ ഇരിക്കട്ടെ. അവര്‍ വ്യാകരണം പഠിച്ചിരുന്നെങ്കില്‍
ഇത്രയും കലക്കന്‍ പോസ്റ്റ് നമുക്ക് കിട്ടുമോ?
അത് ശരിയാ സുകന്യാജീ... ബംഗാളികൾ വ്യാകരണം പഠിക്കാതിരിക്കട്ടെ... :)
Deleteകുറച്ചൊക്കെ ശ്രദ്ധിച്ചില്ലേൽ പണി പാളും
ReplyDeleteനൂറ് തരം...
Deleteഅതെയതെ. കുറച്ചൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. ഇവിടെ എന്തായാലും ഒന്നും സംഭവിയ്ക്കാതിരുന്നത് ഭാഗ്യം :)
ReplyDeleteആദ്യമായി ബാംഗളൂരിൽ ചെന്ന് ഉണ്ടായ അബദ്ധങ്ങൾ ഓർമ്മ വരുന്നുണ്ടല്ലേ ശ്രീ... ? :)
Deleteഅമ്പട! ശ്രീക്കു് അങ്ങിനെയും ചില കഥകളുണ്ടോ? എങ്കിൽ ഒന്നറിയണമല്ലോ!
Deleteശ്രീ.... എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ... :)
Delete'എന്നാല്‍ അതൊന്ന് അറിയണമല്ലോ തമ്പിയളിയാ' എന്ന സ്റ്റൈലിലാണല്ലോ ചിതല്‍ മാഷേ :)
Delete[അബദ്ധങ്ങളൊരുപാടുള്ളതു കൊണ്ട് ഓരോന്ന് ഓര്‍ത്തെടുക്കാന്‍ പാടാണെന്നേ] :)
ബംഗാളിയും ബീഹാറിയും !! ബെസ്റ്റ് ‘ഗോംബിനേഷൻ’.. ;)
ReplyDeleteഹിന്ദിയിൽ വർത്തമാനം പറയുമ്പോൾ ഭാവിയും ഭൂതവും മാത്രം നോക്കിയാൽ പോരല്ലോ.. ഒടുക്കം ഷാറൂഖാനോട് റിമി ടോമി ഹിന്ദി പറഞ്ഞതുപോലെ ആവും..
അതെന്താ സംഭവം ജിം?
Deletehttp://youtu.be/w_Yd79iCcPQ
Deleteഇതൊന്ന് കണ്ടുനോക്കൂ വിനുവേട്ടാ.. അതിൽ റിമിയുടെ ഹിന്ദിയ്ക്ക് ഷാരൂഖ് പറയുന്ന മറുപടി ശ്രദ്ധിച്ച് കേൾക്കണേ.. :)
ഹഹഹാ..
ReplyDeleteഈ ബംഗാളിയെക്കൊണ്ട്. സോറി. ഈ വിനുവേട്ടനെക്കൊണ്ട് തോറ്റല്ലോ ഹീശ്വ്രാ!
നല്ല നിരീക്ഷണം കേട്ടോ.
ഇതാര്... കണ്ണൂരാനോ...? സന്തോഷം ട്ടോ...
Deleteകോഴിക്കോട് ബീച്ചിനരികില്‍ വെച്ച് ഒരു പെട്ടിക്കടക്കാരന്‍ രണ്ടു മദാമമാരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. രണ്ടു കൂട്ടര്‍ക്കും കാര്യം മനസ്സിലായി. വ്യാകരണത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി.
ReplyDeleteസംഭവമൊക്കെ ശരിയാണ് കേരളേട്ടാ... ഞാൻ പണ്ട് മദിരാശിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന കാലം... ഒരു നോർത്ത് ഇന്ത്യൻ വിദ്യാർത്ഥി മെസ്സിൽ ചെന്ന് പാചകക്കാരന്റെയടുത്ത് പറഞ്ഞു...
Delete"I don't want food tonight... I will be going outside..."
പാവം പാചകക്കാരൻ ഒന്നും മനസ്സിലാകാതെ അവനെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു... അതുകണ്ട് കുഴങ്ങിയ വിദ്യാർത്ഥി ഒടുവിൽ തന്റെ ഇംഗ്ലീഷ് ഒന്നു മയപ്പെടുത്തി...
“Night food no..."
“ഓ... അപ്പടിയാ.... ശരി ശരി...”
അതെ... വ്യാകരണങ്ങൾ ഒന്നുമില്ലാത്തതിനാൽ പാവം പാചകക്കാരന് കാര്യം പിടികിട്ടി...
വിനുവേട്ടാ... അടിപൊളി. ... എന്റെ ഡൽഹിയിലെ ആദ്യകാല വർഷങ്ങൾ ഇങ്ങനെയൊക്കെ ത്തന്നെ ആയിരുന്നു..
ReplyDelete(ഇന്നും വലിയ വ്യത്യാസമൊന്നും ഇല്ല കേട്ടോ) എന്റെ ഹിന്ദി കേട്ട് കണ്ണൂമിഴിച്ചിരിയ്ക്കുന്ന ആദ്യഓഫീസിലെ ഡയറക്ടറുടെ മുഖം ഞാൻ ഇന്നും ഓർക്കുന്നു... 5 മിനിറ്റ് ഹിന്ദിയിൽ ഞാൻ സംസാരിച്ചു... എല്ലാം കേട്ട സാർ ഒന്നു മാത്രം പറഞ്ഞു...
" നീയെന്താ പറഞ്ഞതെന്ന് എനിയ്ക്ക് ഒന്നും പിടികിട്ടിയില്ല". ഗെറ്റ് ഔട്ട് ഒഴികെ ബാക്കി പറഞ്ഞത് എനിയ്ക്കും മനസ്സിലായില്ല..
കമന്റ് തന്നെ ചിരിപ്പിച്ചുകളഞ്ഞല്ലോ ഷിബു... വീണ്ടും വരണംട്ടോ...
Delete" നീയെന്താ പറഞ്ഞതെന്ന് എനിയ്ക്ക് ഒന്നും പിടികിട്ടിയില്ല". ഗെറ്റ് ഔട്ട് ഒഴികെ ബാക്കി പറഞ്ഞത് എനിയ്ക്കും മനസ്സിലായില്ല..“
Deleteഹഹ... തകർത്തു മാഷേ..
ഇതൊക്കെ ഉന്തുട്ട് വ്യാകരണം...?
ReplyDeleteഇവിടെയുള്ള ലോകത്തുള്ള സകലമാന
ഭാഷക്കാരോടും ഇമ്മടെ മംഗ്ലീഷുപയൊഗിച്ച്
സ്പീക്കുന്ന ഈയ്യുള്ളവന്റെ ഭാഷാപരക്രമങ്ങൾ
കേട്ടാൽ നിങ്ങളൊക്കെ ഓട്യോടത്ത് പുല്ലുമുളക്കില്ലാാട്ടാാ...
“അതെ… ഭൂതോം ഭാവീം വർത്തമാനോം വ്യാകരണോം ഒക്കെ ആര്
നോക്കുന്നു… കാര്യം മനസ്സിലായാൽ പോരേ… അത്രയേയുള്ളൂ…അത്രമാത്രം..!
മുരളിഭായ് പിന്നെ ഈ ദുനിയാവിൽ എവിടെ ചെന്നാലും നാല് കാലും കുത്തിയല്ലേ വീഴൂ... മുരളിഭായ് ആരാ മോൻ... :)
Deleteഇതു വല്ലാത്ത ഒരു പുലി വാലാ ..അറിയാത്ത ഭാഷ പറഞ്ഞു ഫലിപ്പികുക ഞാനും ഇതു പോലെ മണ്ടത്തരങ്ങള്‍പറഞ്ഞിട്ടുണ്ട് അതിവിടെ പറയുന്നില്ല നിങ്ങള്‍ പറയും വെറും മണ്ടത്തരം മല്ല പൊട്ട മണ്ടത്തരമാ ...
ReplyDeleteഅത്തരം കഥകളൊക്കെ പോരട്ടെ പോരട്ടെ...
Deleteമുരളീ ഭായ് പറഞ്ഞതാണ് കാര്യം.. പീശാങ്കത്തി പക് ടോ എന്ന് എസ് കെ പൊറ്റേക്കാട് കുഞ്ഞപ്പുവിനെക്കൊണ്ട് പറയിച്ചത് ഇതൊക്കെ മനസ്സില്‍ കണ്ടു തന്നെയാവും...
ReplyDeleteവിനുവേട്ടന്‍ ഉഷാറായി എഴുതി..
അത് ഏത് നോവലിലാ എച്ച്മു...? ഒരു ദേശത്തിന്റെ കഥയിലാണോ...? ഓർമ്മ വരുന്നില്ലല്ലോ...
Deleteപോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷംട്ടോ...
ഒരു കാര്യം ഉറപ്പാണ് .....ഒരു 10 വര്ഷം കഴിഞ്ഞാലും bengalees ഇങ്ങനെ തന്നെ ഹിന്ദി സംസരിക്കൂ ........ആദ്യം കേരളത്തിന് പുറത്തു പോയപ്പോൾ ഞാനും ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു ........ഹാ .......ഹാ .........
ReplyDeleteഅപ്പോൾ ആരും മോശമല്ല... കൊള്ളാം അനിൽഭായ്...
Deleteപണ്ടത്തെ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഓര്‍മ്മവന്നു. പോസ്റ്റു കലക്കി.ശരം നഹീ ആത്തേ .....!
ReplyDeleteസന്തോഷം മുഹമ്മദ്കുട്ടിക്കാ...
Deleteവിനുവേട്ടാ, ഇതു് കലക്കി! ഞാനും ഇപ്പൊ കേരളത്തിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടു്... മിക്കവർക്കും ഹിന്ദി അറിയാം. എന്തൊരു മാറ്റം!
ReplyDeleteഒറ്റ കാര്യത്തിലേ വിഷമമുള്ളൂ.. പുഴക്കൽ പാടത്തിന്റെ ഭംഗി... അതു് നഷ്ടപ്പെടുന്നതിലെ ആധി...
സത്യമാണ് ചിതൽ... എത്ര മനോഹരമായിരുന്നു ആ പാടശേഖരങ്ങൾ... നിരനിരയായി നിന്നിരുന്ന പടർന്ന് പന്തലിച്ച മാവുകളുടെ തണലിൽ വയലേലകളിലേക്ക് കണ്ണും നട്ട് കാറ്റേറ്റ് ഇരിക്കുവാൻ എന്ത് രസമായിരുന്നു... ഇങ്ങിനിയെത്താത്തവണ്ണം ആ ഗ്രാമീണഭംഗി എന്നെന്നേയ്ക്കുമായി നഷ്ടമായിരിക്കുന്നു...
Deleteഭാഷയില്‍ തട്ടിത്തടഞ്ഞു വീണവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട് വിനുവേട്ടാ ... ഒരു സ്ഥലത്തുനിന്ന് അത്യാവശ്യം കാര്യങ്ങള്‍ സാധിച്ചെടുക്കാമെന്നാകുമ്പോള്‍ ഭാണ്ഡം മുറുക്കേണ്ടി വരും. പിന്നെ, അടുത്ത സ്ഥലത്ത് കഥകളിയുമായി തുടങ്ങും... :)
ReplyDeleteവിനുവേട്ടന്റെ എഴുത്ത് രസകരമായി ട്ടോ ...
വളരെ സന്തോഷം കുഞ്ഞൂസ് ഇവിടെ വന്നതിൽ...
DeleteBhashayude kanappurangal...!
ReplyDeleteManoharam Vinuvetta, Ashamsakal...!!!
സുരേഷ്, പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...
Deleteha ha ha...!
ReplyDeleteസന്തോഷം...
Deleteസംഗതി ഉഷാര്‍ വിനുവേട്ടാ....
ReplyDeleteപക്ഷെ ചില സമയത്ത് കാലവും വ്യാകരണവും എന്തിന് ഭാഷ പോലും പ്രശ്നമാകാത്ത അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഒരു ഇരുമ്പുരുക്ക് കമ്പനിയുണ്ട്. അതില്‍ ജോലിക്കാരെല്ലാം ഈ പറഞ്ഞത് പോലെ വടക്കെ ഇന്ത്യക്കാരാണ്. തന്റെ ഭാഷയല്ലാതെ ഒന്നുമറിയാത്ത ഒരു ബംഗാളി, ഇവിടെയുള്ള മലയാളം മാത്രം അറിയാവുന്ന ഒരു കാരണവരോട് അവന്റെ വിഷമങ്ങള്‍ പറഞ്ഞ് കരയുന്നതും നല്ല പച്ച മലയാളത്തില്‍ ഇദ്ദേഹം ആ ബംഗാളിയെ ആശ്വസിപ്പിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഭാഷകള്‍ പരസ്പരം മനസ്സിലായില്ലെങ്കിലും മനസ്സുകൊണ്ട് അവര്‍ പരസ്പരം മനസ്സിലാകിയതു പോലെ!!!!
വിശേഷങ്ങള്‍ തുടരട്ടെ...
ബാക്കി നഹീ രഖ്ത്തേ … ശരം നഹീ ആത്തേ...
മനസ്സിലായിക്കാണുമല്ലോ...
അതും ഒരു കാര്യമാണ് പാച്ചൂ... ചിലപ്പോൾ വികാരങ്ങൾക്ക് ഭാഷ ഒരു തടസമല്ല...
Deleteമനസ്സിലായി മനസ്സിലായി... ബാക്കി നഹീ രഖൂംഗാ... ശരം കീ ബാത്ത് ബിൽകുൽ നഹീ...
for communication language is not necessary.....bt it has an important role in now a days.....anyway enjoy your post bst wishes
ReplyDeleteനന്ദി അഭിഷേക്....
Delete:) നന്നായി വിനുവേട്ടാ... സത്യത്തില്‍ തമിഴരും ഇങ്ങനെയൊക്കെ പറയാറുണ്ട് -ഞാന്‍ പറഞ്ഞതില്‍ എവിടെയോ ബഹുമാനം കുറഞ്ഞു പോയീത്രെ!!
ReplyDeleteസന്തോഷം ആർഷ...
Deleteഭാഷ കലക്കീട്ടൊ
ReplyDeleteഎനിക്ക് ഹിന്ദി അറിയാത്തതിനാൽ അവസാനത്തെ കുഴപ്പം മനസ്സിലായില്ലാ...... ;)
അപ്പോൾ പിന്നെ വായിച്ചത് വെറുതെ ആയീന്ന്... :)
DeleteKure divasangal aayi vayikkanam ennu karuthi time kittiyilla...........enthayalum nannu miya isthayi.
ReplyDeleteസന്തോഷം കുറുമാനേ...
Deletehe..he.....sharam nahi aathee..
ReplyDeletelate aayi ayathinu....
kalakki ee visheshangal....
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം വിൻസന്റ് മാഷേ...
DeleteVyaakaranam nokki irikkunna malayaalikku evideyum uyarcha kittilla . Bhaashsyum padikkilla. Posttile vishayam lshtamaayi.
ReplyDeleteവളരെ സന്തോഷം...
DeleteKhoob Khao. Sharam Nahin aatha! Inganem Hindi parayaamle :-D
ReplyDeleteഇങ്ങനെയൊക്കെയാണ് സുചിത്രാജീ ഗൾഫിലെ ഹിന്ദി... :)
Deleteപ്രദേശിക ഭാഷാ പ്രയോഗവും ഇത്തരത്തിൽ അങ്കലാപ്പുണ്ടാക്കാറുണ്ട്.
ReplyDeleteആശംസകൾ
ശരിയാണ് തങ്കപ്പേട്ടാ... സന്തോഷം...
Delete