"കുമാരാ... നോക്ക്യേ... അവര് ഇവടെയ്ക്കാന്നാ തോന്ന്ണേ..." കാൽ ഇളകുന്ന ബെഞ്ചിൽ ഇരുന്ന് ചായയും പഴയുണ്ടയും ചെലുത്തിക്കൊണ്ട് ബാലേട്ടൻ പറഞ്ഞു.
ശരിയാണ്... പുറനാട്ടുകര ആശ്രമം ഗ്രൗണ്ടിലെ ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന ചെക്കന്മാരാണ്... പത്ത് പതിനഞ്ച് ചായയും കടിയും ചെലവാകാൻ പോകുന്ന സന്തോഷം കുമാരേട്ടന്റെ മുഖത്ത് തെളിഞ്ഞു. സമോവറിന്റെ അടപ്പ് പൊക്കി നോക്കി ആവശ്യത്തിനുള്ള വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ട് കുമാരേട്ടൻ അടിയിലെ കനലുകൾ ഇളക്കി ഒന്ന് ജ്വലിപ്പിച്ചു. വിളക്കുംകാൽ ജംഗ്ഷനിലെ ഏക ചായക്കടയാണ് കുമാരേട്ടന്റേത്.
ഊഹം തെറ്റിയില്ല. ഫുട്ബോൾ താരങ്ങളുടെ സംഘം ചായക്കടയിലേക്ക് കയറി ഒഴിഞ്ഞു കിടന്ന ബെഞ്ചുകളിൽ ഇരിപ്പുറപ്പിച്ചു.
"കുമാരേട്ടാ... മൂന്ന് സ്ട്രോങ്ങ്, രണ്ട് ലൈറ്റ്, ഒരു കട്ടൻ വിത്ത്, ഒരു കട്ടൻ വിത്തൗട്ട്, രണ്ട് സ്ട്രോങ്ങ് വിത്തൗട്ട്, പഞ്ചാര കൂട്ടി ഒരു സ്ട്രോങ്ങ്, ഒരു മീഡിയം ഷുഗറ്, പിന്നെ മൂന്ന് പാലുംവെള്ളം, ഒരെണ്ണം പഞ്ചാരില്ല്യാണ്ടെ... പെട്ടെന്നായ്ക്കോട്ടെട്ടാ..."
"ന്തൂട്ട്...!!!?"
"മൂന്ന് സ്ട്രോങ്ങ്, രണ്ട് ലൈറ്റ്, ഒരു കട്ടൻ വിത്ത്, ഒരു കട്ടൻ വിത്തൗട്ട്, രണ്ട് സ്ട്രോങ്ങ് വിത്തൗട്ട്, പഞ്ചാര കൂട്ടി ഒരു സ്ട്രോങ്ങ്, ഒരു മീഡിയം ഷുഗറ്, പിന്നെ മൂന്ന് പാലുംവെള്ളം, ഒരെണ്ണം പഞ്ചാരില്ല്യാണ്ടെ..."
കിളി പോയ കുമാരേട്ടന്റെ മുഖം കാർമേഘം കയറിയതു പോലെ ഇരുണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീളൻ കപ്പിൽ സമോവറിലെ ചൂടുവെള്ളം എടുത്ത് കനലിലേക്ക് ഒഴിച്ചു.
"അതേയ്... ചായേല്ല്യ ഒരു ഡാഷൂല്ല്യാ... ഞാൻ കട പൂട്ടീ..."
"എന്താപ്പംണ്ടായേ..." എന്ന് അമ്പരന്ന് നിൽക്കുന്ന ചെക്കന്മാരുടെ ജാള്യത കണ്ട് ഊറി വന്ന ചിരിയോടെ ബാലേട്ടൻ ഇറങ്ങി നടന്നു.
"മൂന്ന് സ്ട്രോങ്ങ്, രണ്ട് ലൈറ്റ്, ഒരു കട്ടൻ വിത്ത്, ഒരു കട്ടൻ വിത്തൗട്ട്, രണ്ട് സ്ട്രോങ്ങ് വിത്തൗട്ട്, പഞ്ചാര കൂട്ടി ഒരു സ്ട്രോങ്ങ്, ഒരു മീഡിയം ഷുഗറ്, പിന്നെ മൂന്ന് പാലുംവെള്ളം, ഒരെണ്ണം പഞ്ചാരില്ല്യാണ്ടെ..."
ReplyDeleteകിളി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ !!
നിർത്തി നിർത്തി പറയെടാ ശവികളേ.. എന്നാലല്ലേ ചായ വരൂ...
അതേന്ന്...
Deleteവിനുവേട്ടാ...
ReplyDeleteസംഭവം പൊളിച്ചൂ....
പാവം കുമാരേട്ടൻ.... വീട്ടിലിരിക്കുന്നവരുടെ യോഗം കൊണ്ട് ജയിലിൽ പോകാതെ കയിച്ചിലായി.... ഇല്ലായിരുന്നെങ്കിൽ എല്ലാത്തിൻ്റെ തല തല്ലി പൊട്ടിച്ചിരുന്നു പാവം....😂😂😂😂😂😂
മനുഷ്യനെ വട്ടാക്കുന്നതിനും ഇല്ലേ ഒരു ലിമിറ്റൊക്കെ... :)
Deleteആവശ്യം വായിച്ച് നമ്മുടെ കിളി പോയി. പിന്നല്ലെ പാവം കുമാരേട്ടന്റെ. തൃശൂർ വിശേഷം ഇങ്ങുപോരട്ടെ.😍
ReplyDeleteആരായാലും കിളി പോകില്ലേ ഇമ്മാതിരി ഓർഡറൊക്കെ കൊടുത്താൽ...
Deleteപിള്ളാർക്ക് അത് വേണം.
ReplyDeleteഞങ്ങടെ ജയേട്ടനാണെങ്കിൽ കടയുടെ പുറകിലെ വാതിലിലൂടെ ഇറങ്ങി പോകും.
ആഹാ... ജയേട്ടന്റെ കഥകൾ പോരട്ടെ...
Deleteകുമാരേട്ടൻ തന്റെ ബൂർഷ്വാ സ്വഭാവം അതിഥികളായെത്തിയവരോട് കാണിക്കാൻ പാടില്ലായിരുന്നു. ആദ്യം അവരോടു " ഒന്ന് നിർത്തി നിർത്തി 'പാടൂ' അല്ല 'പറയൂ' കുട്ട്യേ " എന്നോ അല്ലെങ്കിൽ കടലാസിൽ എഴുതി തരു എന്ന് പറയാമായിരുന്നു. അവർ അതനുസരിച്ചില്ലെങ്കിൽ അടുത്ത നടപടിയിലേക്കു കടക്കമായിരുന്നു. മോശമായിപ്പോയി കുമാരേട്ടാ വളരെ മോശമായിപ്പോയി . നമ്മുടെ അതിഥി മര്യാദ എന്ന സംസ്കാരത്തിന്റെ കടക്കലാണ് കുമാർ ബ്രോ ചൂട് വെള്ളം ഒഴിച്ചത് .
ReplyDeleteപാവം കുമാരേട്ടനല്ലേ അശോകാ... പെട്ടെന്നൊരു ദ്വേഷ്യത്തിന് ചെയ്തതാ...
Deleteകുമാരേട്ടൻ സെൽഫടിച്ചു രക്ഷപ്പെട്ടു ലേ.♥️♥️♥️👌👌👌
ReplyDeleteമറ്റൊരു മാർഗ്ഗവുമില്ലായിരുന്നു വഴിമരമേ...
Deleteഇപ്പന്തുട്ടാ..ണ്ടായ്യേ ..!
ReplyDeleteകച്ചോടത്തിന്റെ ഒട്ടും നേക്കില്ലാത്ത തനി പച്ച പാവം കുമാരാരേട്ടൻ
ഇതെല്ലാതെ...ന്തൂട്ട് പറയാനാ ...
അതാണ് മുരളിഭായ്... തനി നാട്ടിൻപുറത്തുകാരൻ കുമാരേട്ടൻ...
Deleteപാവം കുമാരേട്ടൻ..... ചായക്കടയ്ക്ക് തീയിട്ടില്ലല്ലോ.... അതുതന്നെ ഭാഗ്യം.
ReplyDeleteഅത് കലക്കി... :)
Deleteഒരു വർഷത്തിന് ശേഷം ബ്ലോഗിലേക്കുള്ള മടങ്ങിവരവ് വിനുവേട്ടന്റെ ബ്ലോഗിലൂടെ......
ReplyDeleteആഹാ... വന്നുല്ലേ... സന്തോഷായി...
Deleteകുമാരേട്ടൻ പിന്നീട് കട തുറന്നിട്ടുണ്ടാവുമോ .... ബ്ലോഗുകാലം എല്ലാരും മറന്നപോലെയായിരുന്നു എന്ന് തോന്നിയിരുന്നു . ഇവിടേ പലരെയും കണ്ടപ്പോൾ സന്തോഷം തോന്നി . സുധി വല്യ ഇടവേളയ്ക്കു ശേഷം ആണെന്നു തോന്നുന്നു വായനക്ക് .
ReplyDeleteവളരെ സന്തോഷം ഗീതാജീ..
Delete