Tuesday, September 29, 2015

മദിരാശീയം - 3



റാഫി ബാംഗളുരിലേക്ക് ചേക്കേറിയതോടെ എന്റെ സൌഹൃദം ഹോസ്റ്റലിന്റെ മൂന്നാം നിലയിലേക്ക് പറിച്ച് നടപ്പെട്ടു. ഷിബു ജോണിന്റെയും മനോജിന്റെയും റൂമിലേക്ക്. ചേതൻ ശർമ്മയെ മനസ്സിലെ വിഗ്രഹമായി താലോലിച്ച് കൊണ്ടു നടക്കുന്ന ഷിബു... ക്രിക്കറ്റിൽ താനും ഒട്ടും മോശമല്ലെന്ന് ഊറ്റം കൊള്ളുന്ന ഷിബു... തിരുവല്ലാക്കാരന്റെ സ്വതസിദ്ധമായ പൊങ്ങച്ചം കഴിയുന്നിടത്തൊക്കെ കാഴ്ച്ച വയ്ക്കാൻ മടിയില്ലാത്ത ഷിബു... എന്നെപ്പോലെ തന്നെ AMIE യ്ക്ക് തന്നെ ചേർന്നിരിക്കുന്നു.

പിന്നെ മനോജ്... എയർക്രാഫ്റ്റ് മെയിന്റനൻസ് എൻ‌ജിനീയറിങ്ങിനാണ് ചേർന്നിരിക്കുന്നത്. കാസറഗോഡൻ ശൈലിയിലുള്ള സംസാരം കേൾക്കാൻ നല്ല രസമാണ്. മംഗലാപുരത്തോ മറ്റോ പഠിച്ചിട്ടുള്ളതിനാൽ കന്നടയും അത്യാവശ്യം വഴങ്ങും. കാസറഗോട്ടെ പ്രശസ്ത അഡ്വക്കേറ്റ്  കോടോത്ത് കുഞ്ഞിക്കേളുനായരുടെ സീമന്ത പുത്രൻ.

കോഴിക്കോടിന്റെ ലാളിത്യവും നർമ്മവും പേറുന്ന അനിൽ എല്ലാവർക്കും പ്രിയങ്കരനായത് ഞൊടിയിടയിലായിരുന്നു. ഓട്ടോമൊബൈൽ എൻ‌ജിനീയറിങ്ങ് ഡിപ്ലോമ എടുക്കാൻ അനിൽ വന്നത് ഒന്നും കാണാതെയല്ല... നടക്കാവിലെ ഇൻഡ്യൻ ഇൻഡസ്ട്രീസ് എന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തുന്ന വലിയ കുടുംബത്തിലെ ഇളയ സന്താനമാണ് അനിൽ.

വാരാന്ത്യങ്ങളിലെ ഒഴിവ് ദിനങ്ങൾ ഉല്ലാസപൂർണ്ണമാക്കുവാൻ കോളേജ് ക്യാമ്പസിന്റെ മതിലിന് തൊട്ടപ്പുറത്ത് തന്നെ വിവരമുള്ള ഏതോ തമിഴൻ “ജ്യോതി” എന്നൊരു സിനിമാ തീയേറ്റർ തുറന്ന് വച്ചിട്ടുണ്ട്. അങ്ങനെ മദിരാശിയിൽ ചെന്നിട്ട് ആദ്യമായി കാണുന്ന പടമായിരുന്നു “വൈദേഹി കാത്തിരുന്താൾ”. തമിഴ് പഠിക്കാൻ ഏറ്റവും എളുപ്പ വഴി തമിഴ് പടങ്ങൾ കാണുകയാണെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ആഴ്ച്ചകൾ കടന്നു പോയതോടെ എക്സ്പ്ലോർ മദ്രാസ് എന്നൊരു ജ്വരം എല്ലാവരിലും സ്വാഭാവികമായും കടന്നു കൂടി. അങ്ങനെയാണ് അധികമകലെയല്ലാതെ തന്നെ വേറെയും ചില സിനിമാ തീയേറ്ററുകൾ ഉണ്ടെന്ന ത്രസിപ്പിക്കുന്ന അറിവ് ഞങ്ങളെ തേടിയെത്തിയത്. ആലന്തൂരിലെ “മതി”, ആലന്തൂർ പച്ചക്കറി മാർക്കറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന “വിക്ടോറിയ”, സെന്റ് തോമസ് മൌണ്ട് റെയിൽ‌വേ ഗേറ്റ് കടന്ന് അല്പം ചെന്നാൽ കാണുന്ന ആദമ്പാക്കം “ജയലക്ഷ്മി” തുടങ്ങിയവയൊക്കെ ഒന്നര രൂപയുടെ ടിക്കറ്റുമായി ഞങ്ങളെ എപ്പോഴും മാടി വിളിച്ചു കൊണ്ടിരുന്നു.

ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഷിബുവിനെ സന്ദർശിക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവരെല്ലാം ഗഹനമായ വായനയിലായിരിക്കും. പഠനത്തിൽ ഇവർക്കെല്ലാം ഇത്ര മാത്രം ആത്മാർത്ഥതയോ എന്ന് ചിന്തിച്ച് ചെറു ചമ്മലോടെ തിരികെ പോരാനൊരുങ്ങുമ്പോഴാണ് അവർ പിറകിൽ നിന്നും വിളിച്ചത്.

“എടോ... താനെവിടെയാ പോകുന്നത്...? ഇങ്ങോട്ട് വാടോ... നല്ല ഉഗ്രൻ ത്രില്ലർ നോവലുകളുണ്ട്... വേണോ...?”

ത്രില്ലർ നോവലുകൾ... പണ്ടേ കോട്ടയം പുഷ്പനാഥിന്റെ മുടിഞ്ഞ ഫാനാണ് ഞാൻ. സെന്റ് തോമസ് കോളേജ് ലൈബ്രറിയിലുള്ള അദ്ദേഹത്തിന്റെ സകല പുസ്തകങ്ങളും ഒന്ന് പോലും വിടാതെ വായിച്ച് തീർത്തിട്ടുള്ളതാണ്. വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ലാത്ത അന്നൊക്കെ രാത്രി കാലങ്ങളിൽ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ വാഴയുടെ ഇലയും ഒടിഞ്ഞു കിടക്കുന്ന ഓല മടലും അനങ്ങുന്നത് കാർപ്പേത്യൻ മലനിരകളിൽ നിന്നും ട്രാൻസിൽ‌വേനിയൻ താഴ്‌വരയിലേക്കിറങ്ങി വരുന്ന ഡ്രാക്കുളയുടെ കറുത്ത അങ്കിയായി നിനച്ച് ഭയന്ന് വിറച്ചിട്ടുള്ളതാണ്.

“ഏതാണ്... നോക്കട്ടെ...”

ഷിബു നീട്ടിയ പുസ്തകം കണ്ട് ഞാൻ ഞെട്ടി... തോക്കും പിടിച്ച് നിൽക്കുന്ന സായിപ്പിന്റെ ചിത്രമുള്ള ഇംഗ്ലീഷ് പുസ്തകം...! ലൂയി എൽ ആമർ എന്നോ മറ്റോ ആണ് നോവലിസ്റ്റിന്റെ പേര്. ഇവിടെ മനുഷ്യൻ ആകെക്കൂടി വായിച്ചിട്ടുള്ള ഇംഗ്ലീഷ് നോവൽ എന്ന് പറയുന്നത് ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ് എന്ന പുസ്തകമാണ്. ആ നോവലിനോടുള്ള ഇഷ്ടം മൂത്ത് രണ്ടാം വർഷമായപ്പോഴേക്കും അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കൈയെഴുത്തുപ്രതിയാക്കി വീട്ടിൽ സൂക്ഷിച്ച് വച്ചിട്ടുള്ള കാര്യമൊന്നും ഇവർക്കറിയില്ലല്ലോ. പുസ്തകം വാങ്ങി ഒന്ന് രണ്ട് പേജുകൾ മറിച്ച് നോക്കിയിട്ടും എന്തോ ഒരു താല്പര്യവും തോന്നിയില്ല.

“എടോ... സെൻ‌ട്രൽ സ്റ്റേഷന്റെ അടുത്ത് മൂർ മാർക്കറ്റ് എന്നൊരു സംഭവമുണ്ട്... ഏത് പുസ്തകം വേണം തനിക്ക്...? എല്ലാം കിട്ടും... പക്ഷേ, സെക്കന്റ് ഹാൻഡായിരിക്കുമെന്ന് മാത്രം... വിലപേശി വാങ്ങാം...” മനോജ് സംഭവം ഏറ്റെടുത്തു.

“ഓ... എനിക്കീ ഇംഗ്ലീഷ് നോവലിനോടൊന്നും അത്ര താല്പര്യമില്ല... വല്ല മലയാളവുമായിരുന്നെങ്കിൽ...” ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

“പിന്നെ... മലയാളം... ഇവിടെ... മദ്രാസിൽ... ഒന്ന് പോടോ അവിടുന്ന്... ഇംഗ്ലീഷ് നോവലുകൾ എന്ന് പറഞ്ഞാൽ എന്താ അതിലെ ഒരു സസ്പെൻസ്... എന്താ അതിന്റെ ഒരു ത്രിൽ... തനിക്കറിയത്തില്ല അത്...”  ഷിബു വലിയ സായിപ്പാവാനുള്ള ശ്രമമാണ്.

സസ്പെൻസ്... അതിന്റെ ത്രിൽ... ആകെപ്പാടെ ഒരേ ഒരു ഇംഗ്ലീഷ് നോവലേ വായിച്ചിട്ടുള്ളുവെങ്കിലും അതിന്റെ ത്രിൽ ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. പോൾ പഴയാറ്റിൽ മാഷ്ടെ ക്ലാസുകൾക്കായി കാത്തിരിക്കുമായിരുന്ന ആ കോളേജ് ദിനങ്ങൾ... ഇവർക്ക് അത് വല്ലതുമറിയുമോ...

“അല്ല, നിങ്ങൾ ജാക്ക് ഹിഗ്ഗിൻസ് എന്നൊരു നോവലിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...?” ഞാനും അത്ര മോശക്കാരനാവാൻ പാടില്ലല്ലോ.

“ഇല്ല...” ഷിബു.

“എവിടെയോ കേട്ടിട്ടുള്ളത് പോലെ...” മനോജ്.

“ഞാൻ കേട്ടിട്ടുണ്ട്... എന്റെ ചേച്ചിയ്ക്ക് അയാളുടെ ഒരു പുസ്തകം പഠിക്കാനുണ്ടായിരുന്നു... ദി ഈഗിൾ ഹാസ് ലാന്റഡ് എന്നോ മറ്റോ ആണ് പേര്...” അതുവരെ പതുങ്ങി ഇരിക്കുകയായിരുന്ന എടപ്പാളു‌കാരൻ ശശി പറഞ്ഞു.  അന്നൊക്കെ ശശി എന്ന് പറഞ്ഞാൽ ഇന്നത്തെ ശശി അല്ല എന്നോർമ്മ വേണം...

“അതെ... അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ...” ഞാൻ പറഞ്ഞു. “അദ്ദേഹത്തിന്റെ സ്റ്റോം വാണിങ്ങ് എന്ന നോവൽ വായിച്ചിട്ടുണ്ടോ...? അതിലുള്ളത് പോലുള്ള സസ്പെൻസ് ഒക്കെയുണ്ടോ നിങ്ങളീ പറയുന്ന നോവലുകളിൽ...?”

“അങ്ങനെയൊക്കെ ചോദിച്ചാൽ ഞങ്ങളാരും അത് വായിച്ചിട്ടില്ല... എന്താണതിന്റെ കഥ? അതറിഞ്ഞാലല്ലേ പറയാൻ പറ്റൂ...?” മനോജ് പറഞ്ഞു.

അതൊരു തുടക്കമായിരുന്നു. AMIE യ്ക്കും  AME യ്ക്കും പഠിക്കാൻ ചേർന്നവർ അങ്ങനെ എന്റെ കഥ കേൾക്കുവാൻ ഡബിൾ ഡക്കർ കട്ടിലിന്റെ മേലെയും താഴെയുമായി കാത് കൂർപ്പിച്ച് ഇരുന്നു. സ്റ്റോം വാണിങ്ങിന്റെ ഒറിജിനലോ എന്റെ കൈയെഴുത്തുപ്രതിയോ ഇല്ലാതെ അങ്ങനെ ഞാൻ കഥാപ്രസംഗം ആരംഭിച്ചു.

ഏതാണ്ട് പത്ത് ദിവസം കൊണ്ട് ഓരോ അദ്ധ്യായത്തിലെയും പ്രധാന സംഭവങ്ങൾ വള്ളിപുള്ളി വിടാതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് പുനരാവിഷ്കരിക്കുമ്പോൾ അത്ഭുതമായിരുന്നു എല്ലാവർക്കും.  ഒടുവിൽ മേശമേൽ അല്പം മുന്നോട്ടാഞ്ഞ് മടക്കിവച്ച തന്റെ കൈകളിൽ തല ചായ്ച്ച് ഗാഢ നിദ്രയിലേക്ക് വഴുതി വീഴുന്ന റിയർ അഡ്മിറൽ ക്യാരി റീവിന്റെ ചിത്രം വിവരിച്ച് കഥ അവസാനിപ്പിച്ചപ്പോൾ എല്ലാ മുഖങ്ങളിലും മ്ലാനത.

രണ്ട് നിമിഷത്തെ മൌനത്തിന് ശേഷം എഴുന്നേറ്റ മനോജ് കൈ തന്നിട്ട് പറഞ്ഞു. “യൂ ഹാവ് ഗോൺ ത്രൂ ഇറ്റ് വെരി വെൽ... നോ ഡൌട്ട് എബൌട്ട് ഇറ്റ്... വണ്ടർഫുൾ...”

അതെ... അതൊരു പുതിയ ആത്മ സൌഹൃദത്തിന്റെ ആരംഭമായിരുന്നു. മദിരാശിയിൽ ഉണ്ടായിരുന്ന അത്രയും കാലവും പിന്നീട് ബോംബെയിലും അവിടെ നിന്ന് ഗൾഫിൽ എത്തുന്നത് വരെയും തുടർന്ന സൌഹൃദം... പിന്നീടെപ്പോഴോ ജീവിത യാത്രയിൽ  എവിടെയൊ വച്ച് മുറിഞ്ഞു പോയ സൌഹൃദം...  ആ മനോജിനെയാണ് വർഷങ്ങൾക്ക് ശേഷം അല്ലെങ്കിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫേസ് ബുക്കിന്റെ മുറ്റത്ത് വച്ച് ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ ഞാൻ കണ്ടെത്തിയത്.  


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

41 comments:

  1. വിവർത്തന യജ്ഞത്തിനിടയിൽ മദിരാശീയം തുടരാൻ സാധിച്ചില്ല... അയവിറക്കുവാൻ ഏറെ രസമുള്ള ആ ഓർമ്മകൾ ഓരോന്നായി വീണ്ടും പങ്ക് വയ്ക്കുന്നു...

    ReplyDelete
  2. വളരെ നാളുകൾക്കു ശേഷം വിനുവേട്ടന്റെ ഓർമ്മക്കുറിപ്പുകൾ വായിക്കാൻ സാധിച്ചതിൽ സന്തോഷം, അടുത്ത ഭാഗം ഇത്രയും വൈകാതെ പോസ്റ്റും എന്ന് പ്രതീക്ഷിക്കുന്നു.....
    "ഈസ്റ്റ് ഓഫ് ഡെസലേഷൻ" ഒരു ലക്കവും മുടങ്ങാതെ വായിക്കാറുണ്ട്......

    ReplyDelete
    Replies
    1. വളരെ സന്തോഷം പ്രകാശ്...

      ഈസ്റ്റ് ഓഫ് ഡെസലേഷനിൽ കമന്റുകൾ കാണാതായപ്പോൾ ഞാൻ വിചാരിച്ചത് ആ വഴിയൊന്നും വരവില്ല എന്നാ‍യിരുന്നു... കമന്റിടാൻ പിശുക്കാണല്ലേ...? :)

      Delete
    2. ente jolithirakku kaaranam vaayana mikkavaarum mobilil aanu, mangleesh ezhuthaan thaalparyamillathathinaal kamandaarilla, oru lakkam polum ithu vare mudakkiyittilla........

      Delete
  3. എന്റെ ത്രില്ലറുകളോടുള്ള ഇഷ്ടം തുടങ്ങുന്നത് കോട്ടയം പുഷ്പനാഥിന്റെയോ ബാറ്റണ്‍ബോസിന്റെയോ നോവലുകള്‍ വായിച്ചിട്ടല്ലായിരുന്നു, ഹോംസും പൊ‌യ്‌റോട്ടും ആയിരുന്നു എന്റെ ആദ്യത്തെ (ഇപ്പോഴത്തെയും) ഹീറോസ്.

    അതു പോലെ ബ്രാംസ്റ്റോക്കറുടെ ഒറിജിനല്‍ ഡ്രാക്കുള വായിച്ചതിനു ശേഷമാണ് കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുളക്കോട്ടയും മറ്റും വായിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ അവയൊന്നും അത്രയ്ക്ക് ഫീല്‍ തന്നിട്ടില്ല. അതേ സമയം ബ്രാംസ്റ്റോക്കറുടെ വിവരണത്തില്‍ നിന്ന് കാര്‍പാത്യന്‍ മലനിരകളും ട്രാന്‍സില്‍വാനിയയും മറ്റും എക്കാലവും ഒരു ത്രില്‍ തന്നിട്ടുണ്ട്. [പല തവണ വായിച്ചിട്ടും ഡ്രാക്കുള എന്ന നോവലിനെ വെറുമൊരു ഹൊറര്‍ നോവല്‍ മാത്രമായി കാണാന്‍ കഴിഞ്ഞിട്ടില്ല]

    ReplyDelete
    Replies
    1. ശ്രീയുടെ അനുഭവങ്ങൾ അങ്ങനെയായിരുന്നു അല്ലേ...? ഇംഗ്ലീഷ് നോവലുകളൊക്കെ വായിക്കാനുള്ള ക്ഷമയൊന്നും എനിക്കുണ്ടായിരുന്നില്ല ശ്രീ...

      ഇത് തന്നെ ഞങ്ങളുടെ പ്രീയപ്പെട്ട പോൾ പഴയാറ്റിൽ സാറിന്റെ മനോഹരമായ ക്ലാസുകളുടെ അനന്തര ഫലമാണ്. അങ്ങനെയാണ് ഞാൻ ജാക്ക് ഹിഗ്ഗിൻസിന്റെ ഒരു ആരാധകനായത്...

      Delete
  4. എനിക്ക് ഇംഗ്ലീഷിനോട് പൊതുവെ ഇഷ്ടക്കു റ വ 1. - അതിനാൽ നല്ല നോവലുകൾ ഒന്നും വായിച്ചിട്ടില്ലെന്ന് വിനവേട്ടന്റെ ഈ പറച്ചിലിൽ നിന്നും ബോദ്ധ്യമാ വുന്നു. ആ പരിചയക്കുറവൊക്കെ എന്റെ എഴുത്തുകളിലും കാണാം. ഡിറ്റകൃ ടീവ് നോവലുകളായിരുന്നു എനിക്കും ഇഷ്ടം. ആശംസകൾ...

    ReplyDelete
  5. എനിക്ക് ഇംഗ്ലീഷിനോട് പൊതുവെ ഇഷ്ടക്കു റ വ 1. - അതിനാൽ നല്ല നോവലുകൾ ഒന്നും വായിച്ചിട്ടില്ലെന്ന് വിനവേട്ടന്റെ ഈ പറച്ചിലിൽ നിന്നും ബോദ്ധ്യമാ വുന്നു. ആ പരിചയക്കുറവൊക്കെ എന്റെ എഴുത്തുകളിലും കാണാം. ഡിറ്റകൃ ടീവ് നോവലുകളായിരുന്നു എനിക്കും ഇഷ്ടം. ആശംസകൾ...

    ReplyDelete
  6. എനിക്ക് ഇംഗ്ലീഷിനോട് പൊതുവെ ഇഷ്ടക്കു റ വ 1. - അതിനാൽ നല്ല നോവലുകൾ ഒന്നും വായിച്ചിട്ടില്ലെന്ന് വിനവേട്ടന്റെ ഈ പറച്ചിലിൽ നിന്നും ബോദ്ധ്യമാ വുന്നു. ആ പരിചയക്കുറവൊക്കെ എന്റെ എഴുത്തുകളിലും കാണാം. ഡിറ്റകൃ ടീവ് നോവലുകളായിരുന്നു എനിക്കും ഇഷ്ടം. ആശംസകൾ...

    ReplyDelete
    Replies
    1. നമ്മളൊക്കെ സാധാരണക്കാരല്ലേ അശോകൻ മാഷേ...

      Delete
    2. വീ.കെ ഒരു തടവൈ ശൊന്നാല്‍ മൂന്റു തടവൈ ശൊന്നമാതിരിയാണല്ലോ കമന്റുകള്‍ വരുന്നത്!!

      Delete
  7. മുന്നാം ഭാഗത്തില്‍ നിന്ന് തുടങ്ങുന്നു.......
    പിന്നിലേക്കുള്ള യാത്ര.....
    ഓ!!!!!അതു മറന്നു പോയി..... ഇതു പിന്നിലേക്കുള്ളയാത്രയിലൂടെ ഇന്നിനെ തേടുന്ന സൗഹൃദത്തിന്‍റെ കഥയാവണം എന്നു മനസ്സു പറയുന്നു ..... ഏതായാലും ഞാൻ പിന്നിലേക്ക് പോകുന്നു....... ആശംസകൾ....

    ReplyDelete
    Replies
    1. സന്തോഷം വിനോദ്... ഇത് സൌഹൃദങ്ങളുടെ കഥ തന്നെ... അല്ല അനുഭവം തന്നെ...

      Delete
  8. വലിയ ഇഷ്ടം.... തുടര്‍ന്നും ലിങ്ക് അയക്കുമല്ലോ.. ആശംസകള്‍ വിനുവേട്ടാ...

    ReplyDelete
    Replies
    1. ഈ വഴി വന്നതിൽ സന്തോഷം അന്നൂസ്...

      Delete
  9. സെന്റ് തോമസ് കോളേജില്‍ ഞാനും പഠിച്ചിട്ടുണ്ട് ട്ടാ... ഹോസ്ററലില്‍ തന്നെ... പുസ്തകവായന തന്നെയായിരുന്നു.. പ്രധാന ഹോബി...

    ReplyDelete
    Replies
    1. പക്ഷേ, ഞാൻ ഹോസറ്റലിൽ അല്ലായിരുന്നു കേട്ടോ സുധീർഭായ്... എന്നാൽ ആ കേട് എന്റെ മകൻ തീർത്തു... മൂന്ന് വർഷവും അവൻ സെന്റ് തോമസ് കോളേജിന്റെ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്... :)

      Delete
  10. വായന അറിവുനല്‍കുന്നതിനോടൊപ്പംത്തന്നെ,സുദൃഢമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പ്രയോജനപ്പെടുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായൂം തങ്കപ്പൻ ചേട്ടാ... അഭിപ്രായത്തിന് നന്ദിയും സന്തോഷവും...

      Delete



  11. അപ്പൊ ഇതൊരു വിവർത്തന പരമ്പര തന്നെ അല്ലേ. തിരക്കുകൾക്കിടയിൽ ഇങ്ങനെയുള്ള ശ്രമങ്ങൾക്ക് അഭിനന്ദനം. ഒപ്പം തൃശൂർ വിശേഷങ്ങളിലേക്ക് എന്നെക്കൂടി കൂട്ടിയതിൽ നന്ദി. ഒരു സത്യം പറയട്ടെ... ഒന്പതാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ അമ്മുക്കുട്ടി മിസ്സ്‌ റീഡ് ചെയ്യാൻ ലൈബ്രറി ബുക്സുമായി ക്ലാസ്സിൽ വന്നപ്പോൾ എനിക്ക് ഒരിക്കൽ ഒരു ഇംഗ്ലീഷ് സ്റ്റോറി ബുക്ക്‌ തന്നിട്ട് അത് വായിക്കണം എന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു. മടിച്ചിയായ ഞാൻ ആദ്യ കുറെ ഭാഗങ്ങൾ മാത്രം വായിച്ചു മടക്കി കൊടുത്തു. കാരണം മറ്റൊന്നുമായിരുന്നില്ല ഇതു മനസ്സിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെ. പിന്നീട് ഡിഗ്രി ക്ലാസിൽ "ജൂലിയസ് സീസർ " ആസ്വദിച്ചു വായിച്ചു പഠിച്ചു. അതോടെ ഇംഗ്ലീഷ് നോവൽ പഠിത്തം അല്ലെങ്കിൽ വായന സ്റ്റോപ്പ്‌. എന്റെ കഥകൾ എന്റെ അയൽക്കാരിയും, സുഹൃത്തുമായ ഒരു ആന്റിയെ വായിച്ചു കേൾപ്പിക്കാറുണ്ട്. ആന്റി എനിക്ക് " ലിബർറ്റെഡ് ലേഡി " എന്ന സ്റ്റോറി ബുക്ക്‌ വായിക്കാൻ തന്ന് ഇംഗ്ലീഷ് സ്റ്റോറി കൂടി വായിക്കൂ എന്ന് ഉപദേശിച്ചു. ആന്റി സ്നേഹത്തോടെ എനിക്ക് സമ്മാനിച്ച ആ ബുക്ക് ഞാൻ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. നല്ലനേരം നോക്കി വായിച്ചു തുടങ്ങണം.
    ഈ ഡിറ്റെക്റ്റീവ് നോവലിലെക്കുള്ള താല്പര്യവും, സുഹൃത്തുക്കളെ കഥ പറഞ്ഞു കേൾപ്പിക്കലും ഒക്കെ വായിക്കാൻ നല്ല രസമായിരുന്നു. ആശംസകൾ

    ReplyDelete
    Replies
    1. സ്റ്റോം വാണിങ്ങിന്റെ കേട് തീർക്കാൻ ഡിഗ്രി രണ്ടാം വർഷം ഞങ്ങൾക്ക് “മാക്ബത്ത്”‘ ആയിരുന്നു... അതും ഒരനുഭവമായിരുന്നു... രാമചന്ദ്രൻ സാർ അഭിനയിച്ച് ഫലിപ്പിക്കുമായിരുന്നു അത് പഠിപ്പിക്കുമ്പോൾ... അതൊക്കെ ഒരു കാലം...

      Delete
  12. കുട്ടിക്കാലം അവസാനിക്കുന്നതിന്നുമുമ്പേ ഞാന്‍ വായനയുടെ ലോകത്തില്‍ എത്തിയിരുന്നു. ഡിറ്റക്ടീവ് നോവലുകള്‍ വായിച്ചിട്ടില്ല എന്നു പറയാനാവില്ല. എങ്കിലും എനിക്കു പ്രിയം കഥകളോടും 
    നോവലുകളോടും ആയിരുന്നു. അടിമകളുടെ ദുരിതങ്ങള്‍ അനാവരണം ചെയ്യുന്ന അങ്കിള്‍ ടോംസ് ക്യാബിന്‍ ആയിരുന്നു ആദ്യം വായിച്ച ഇംഗ്ലീഷ് പുസ്തകം 

    ReplyDelete
    Replies
    1. ഡിറ്റക്ടിവ് നോ‍വലുകൾ മാത്രമായിരുന്നു ഇഷ്ടം എന്ന് തെറ്റിദ്ധരിക്കല്ലേ കേരളേട്ടാ... എസ്.കെ.പൊറ്റെക്കാട്ടിന്റെയും സി.രാധാകൃഷ്ണന്റെയും പാറപ്പുറത്തിന്റെയും എം.മുകുന്ദന്റെയും ഒക്കെ നോവലുകളും ഇഷ്ടവിഭവങ്ങളായിരുന്നു...

      Delete
  13. ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ പഠിക്കുമ്പോ വിവര്‍ത്തനം ചെയ്തു !!! വിനുവേട്ടന്‍ അന്നേ പുലിയാണല്ലേ.
    "അന്നൊക്കെ ശശി എന്ന് പറഞ്ഞാല്‍ ഇന്നത്തെ ശശിയല്ല" അത് സൂപ്പര്‍ ആയി.

    ReplyDelete
    Replies
    1. അന്ന് ആ കൈയെഴുത്ത് പ്രതി വായിച്ച് അഭിനന്ദനങ്ങൾ ചൊരിഞ്ഞ സഹപാഠികളിൽ പ്രമുഖനാണ് അജിത്‌കുമാർ രാജാ.... ഇപ്പോൾ തൃശൂർ ശക്തൻ കോളേജിന്റെ ഡയറക്ടർ... അവൻ അതൊക്കെ ഓർക്കുന്നുണ്ടോ ആവോ....!

      Delete
  14. ithrayadhikam Drakula aaradhakarundulle...nammude idayil..ezhuthu thudaratte..

    ReplyDelete
    Replies
    1. പേടിയ്ക്കാനും ആൾക്കാർക്ക് ഇത്ര ഇഷ്ടമോ... അല്ലേ മുകിലേ... :)

      Delete
  15. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ത്രിശൂർ വിശേഷങ്ങൾ... പണ്ട് മനോരാജ്യത്തിൽ വന്നിരുന്ന, കോട്ടയം പുഷ്പനാഥിന്റെ ഡിക്റ്ററ്റീവ് നോവലിന്റെ ഓരോ എപ്പിസോഡും അവസാനിക്കുമ്പോൾ " ട്ടെ .. ഒരു വെടിയൊച്ച .. തുടരും." പിന്നെ അടുത്ത കോപ്പി ക്കായി നോക്കിയിരുപ്പാണ് വെടി എവിടെ നിന്നായിരുന്നു എന്നറിയാൻ . ഹ...ഹ..

    ജീവിത യാത്രയിൽ എവിടെയൊ വച്ച് മുറിഞ്ഞു പോയ സൌഹൃദം, വർഷങ്ങൾക്ക് ശേഷം, ഏറെ നാളത്തെ തിരച്ചിലിനൊടുവിൽ കണ്ടത്തുംപോൾ ഒരു പ്രത്യേക സംതൃപ്തിയും സന്തോഷവും കിട്ടാറുണ്ട് . ഞാനും തപ്പി എടുത്തു 75-80 കാലങ്ങളിലെ നല്ല സുഹൃത്തുക്കളെ .. പക്ഷെ തിരച്ചിൽ തുടങ്ങിയത് 55 വർഷം ആയപ്പോഴാണ്. ചിലർ കാൻസർ രോഗികളായി മാറി എന്ന് കേട്ടപ്പോൾ ഒപ്പം ദുഖവും . കൂടുതൽ ത്രിശൂർ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ..

    ReplyDelete
    Replies
    1. സൌഹൃദം... അതിന്റെ മൂല്യം വിലമതിക്കാനാവാത്തത് തന്നെ... ജോലിത്തിരക്കുകളിൽ പലപ്പോഴും അത് നിലനിർത്തി കൊണ്ടുപോകുക ശ്രമകരമാണെങ്കിലും അതിന്റെ ഓർമ്മകൾ മധുരതരമാണ്... അത്തരമൊരു സന്ദർഭത്തിലാണ് ഞാൻ അന്വേഷണം തുടങ്ങിയത്...

      വളരെ സന്തോഷം അശോക്, ഈ വഴി വന്നതിന്‌...

      Delete
  16. വിവർത്തിയ്ക്ക്ൽ അപ്പോൾ ഡിഗ്രിക്കാരനാകും
    മുമ്പ് തുടങ്ങിയ പുലി കുട്ടനാ അല്ലേ വിനുവേട്ടൻ
    വിനുവേട്ടൻ ശരിക്കും ഇവിടെ സായിപ്പിന്റേ നാട്ടിൽ
    വന്ന് അവരുടെ ഇംഗ്ലീഷ് ഭാഷ നേരെയാക്കേണ്ട് ആ‍ളായിരുന്നു..കേട്ടൊ

    എന്നാലും മദരാസീയത്തിന്റെ മൂന്നാം ഭാഗത്തിന്
    എടുത്ത ഈ ഗ്യാപ്പ് വല്ലാണ്ടായി പോയിട്ടാ‍ാ വിനുവേട്ടാ

    ReplyDelete
    Replies
    1. അത്രയ്ക്കൊന്നുമില്ല്ല മുരളിഭായ്... അതൊക്കെ ഒരാവേശത്തിന്റെ പുറത്ത് ചെയ്ത് പോയതല്ലേ...

      ഇനിയും ഇത്രയും ഇടവേള വരാതെ നോക്കാം മുരളിഭായ്...

      Delete
  17. പഴയ കാലത്തിന്റ രസകരമായ അവതരണം.. വായനയും സൗഹൃദവും ഇഴ ചേരുന്ന മുഹൂർത്തങ്ങൾ ഹൃദ്യമായി ആവിഷ്കരിച്ചു.

    ReplyDelete
    Replies
    1. വളരെ സന്തോഷം ആറങ്ങോട്ടുകര മാഷേ... ഒപ്പം ഖേദവും പ്രകടിപ്പിക്കുന്നു, മാഷ്ടെ ബ്ലോഗ് ഇതു വരെ കാണാതിരുന്നതിന്...

      Delete
  18. വായിച്ചു.ഇനി ഇതിന്റെ അടുത്ത ഭാഗം 2020 ജനുവരിയിൽ പ്രതീക്ഷിക്കാം.

    ReplyDelete
    Replies
    1. അത്രയ്ക്കങ്ങ് കളിയാക്കാതെ സുധീ... ഈ വർഷം തന്നെ പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ... :)

      Delete
  19. നമ്മളെയൊക്കെ വായനക്കാരാക്കിയതില്‍ പുഷ്പനാഥിനും മുട്ടത്ത് വര്‍ക്കിക്കും കാനത്തിനും പാറപ്പുറത്തിനുമൊക്കെ വലിയ പങ്കുണ്ട് അല്ലേ

    ReplyDelete
  20. ഡിഗ്രീ പഠിക്കുമ്പോളേ വിവർത്തനം? നമിച്ചു വിനുവേട്ടാ‌‌. ഇവിടെ വായിക്കാൻ തന്നെ മടിയാണു. അപ്പോ വിനുവേട്ടൻ ഒന്നിനു പുറകേ ഒന്നായി ചെയ്യുന്ന വിവർത്തനങ്ങൾക്കു പിന്നിലെ ക്ഷമയെയും ആത്മാർത്ഥതയെയും പറ്റി ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. Keep the good work up :)

    ReplyDelete
    Replies
    1. അത് പിന്നീട് ഒരു രസമായി അങ്ങ് ഏറ്റെടുത്തതാണ് കുഞ്ഞുറുമ്പേ... ഇപ്പോൾ ഒന്ന് കഴിഞ്ഞ് അടുത്തത് തുടങ്ങിയില്ലെങ്കിൽ സ്ഥിരം വായനക്കാർ കണ്ണുരുട്ടുന്ന അവസ്ഥയിലെത്തി... :)

      പ്രോത്സാഹനത്തിന് നന്ദി...

      Delete

  21. ജാക്ക് ഹിഗ്ഗിൻസ് എന്ന വിനുവേട്ടന്റെ ഇഷ്ട്ട നോവലിസ്റ്റിന്റെ 'സ്റ്റോം വാണിങ്ങ്' എന്ന പുസ്തകം ഒരു നിമിത്തമായ ആത്മ സൌഹൃദത്തിന്റെ ആരംഭം ! വിനുവേട്ടാ , എന്റെ ആശംസകൾ. :)

    ReplyDelete
    Replies
    1. തീർച്ചയായും ഷഹീം... രസകരമായ ഒരു കാലഘട്ടമായിരുന്നു അത്...

      Delete

ഇത്രയൊക്കെ ആയ നിലയ്ക്ക്‌ ആ പറയാന്‍ വന്നത്‌ ഇവിടെയങ്ങട്‌ എഴുതിക്കോളൂട്ടോ...