തൊട്ടടുത്തുള്ള
റെയിൽവേ സ്റ്റേഷനാണ് “ഗിണ്ടി”. തമിഴിൽ “ഗ” എന്ന അക്ഷരം ഇല്ലാത്തത് കൊണ്ട് “ക” ആണ്
ഉപയോഗിക്കുക. മണിച്ചിത്രത്താഴ് അന്ന് ഇറങ്ങിയിട്ടില്ലാത്തതിനാൽ ആർക്കും അതിൽ അസ്വസ്ഥതയോ
പുതുമയോ ഒന്നും തോന്നിയിരുന്നില്ല. പ്രീഡിഗ്രിയ്ക്ക് എൻ.വി.കൃഷ്ണവാര്യരുടെ “കൊച്ചുതൊമ്മൻ”
എന്നൊരു കവിത പഠിക്കുവാനുണ്ടായിരുന്നു. അതിൽ നിന്നാണ് “ഗിണ്ടി” എന്നത് മദിരാശിയിലെ
ഒരു സ്ഥലമാണെന്നുള്ള അറിവ് ആദ്യമായി ലഭിച്ചത്.
മദ്രാസ് ബീച്ചിൽ
നിന്നും ആരംഭിക്കുന്ന മീറ്റർ ഗേജ് പാത എഗ്‌മൂർ ടെർമിനലിൽ വന്ന് ചേർന്ന് മാമ്പലം, ഗിണ്ടി, താംബരം, ചെങ്കൽപ്പേട്ട് തുടങ്ങിയ
പ്രദേശങ്ങൾ താണ്ടി തമിഴ്നാടിന്റെ സാംസ്കാരിക
പൈതൃകങ്ങളുടെയും നെല്ലറകളുടെയും ദേശങ്ങൾ കടന്ന് തെക്കോട്ട് പോകുന്നു. താംബരത്ത് നിന്നും
മദ്രാസ് ബീച്ച് വരെയുള്ള സബർബൻ ഇലക്ട്രിക്ക് ട്രെയിൻ സർവീസായിരുന്നു ഞങ്ങളുടെ വാരാന്ത്യങ്ങളിലെ
ഔട്ടിങ്ങിനുള്ള ഉപാധി. മദ്രാസ് പാർക്ക് സ്റ്റേഷനിൽ ഇറങ്ങി പൂനമല്ലി ഹൈറോഡ് ക്രോസ് ചെയ്താൽ
മൂർ മാർക്കറ്റും പിന്നെ തലയുയർത്തി നിൽക്കുന്ന മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനുമായി.
അന്നത്തെ മീറ്റർ ഗേജ് പാത പിന്നീടെപ്പോഴോ ബ്രോഡ്ഗേജായി
മാറി.
മൂർ മാർക്കറ്റിൽ
നിന്നും ജെയിംസ് ഹാർഡ്ലി ചെയ്സിന്റെ ത്രില്ലറുകൾ വാങ്ങിക്കൂട്ടുകയായിരുന്നു മനോജിന്റെയും
ഷിബുവിന്റെയും പ്രധാന ഹോബി. ഞാനാകട്ടെ, പാർക്ക് സ്റ്റേഷന് പുറത്തുള്ള പെട്ടിക്കടകളിൽ
വച്ചിരിക്കുന്ന കലാകൌമുദിയുടെ വരിക്കാരനും. തൃശൂർ സെന്റ് തോമസ് കോളേജിലെ റീഡിങ്ങ് റൂമിൽ
നിന്നും സഹചാരിയായി ഒപ്പം കൂടിയ കലാകൌമുദിയുമായുള്ള ചങ്ങാത്തം വായനയുടെ ലോകം വിശാലമാക്കുവാൻ
ഒട്ടൊന്നുമല്ല സഹായിച്ചത്. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം എന്നിൽ എഴുതുവാനുള്ള
ത്വരയെ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. എം.ടി യുടെ രണ്ടാമൂഴവും, സി. രാധാകൃഷ്ണന്റെ സ്പന്ദമാപിനികളേ
നന്ദിയും, എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളും, എം.പി നാരായണപിള്ളയുടെ പരിണാമവും,
കെ. സുരേന്ദ്രന്റെ സീതായനവും ഒക്കെ വായിച്ചത് കലാകൌമുദിയിലൂടെയായിരുന്നു.
പാരീസ് എന്നൊരു
സ്ഥലം മദ്രാസിലും ഉണ്ടെന്നും വിദേശങ്ങളിൽ നിന്നും കള്ളക്കടത്തായി എത്തുന്ന സാധനങ്ങൾ
മാത്രം വിൽക്കാനായി ഒരു മാർക്കറ്റ് അവിടെയുണ്ടെന്നുള്ളതും പുതിയൊരു അറിവായിരുന്നു.
ഏതെങ്കിലും സാധനം കൈയിലെടുത്ത് വില ചോദിച്ചു പോയാൽ പിന്നെ അത് വാങ്ങിയില്ലെങ്കിൽ നാം
വിവരമറിയുമെന്നുള്ളതും നടുക്കുന്ന ഒരോർമ്മയാണ്. അത് മറന്നിട്ടില്ലാത്ത എന്റെ ഒരുറ്റ
സുഹൃത്ത് ഇപ്പോൾ ദുബായിലുണ്ട്. ഇത് വായിക്കാനിട വന്നാൽ ഇവനിതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ
എന്ന് ചിന്തിക്കുന്നുണ്ടാകും ആശാൻ.
ക്ലാസുകൾ കഴിഞ്ഞ് വൈകുന്നേരമാകുമ്പോൾ ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങി മൌണ്ട് പൂനമല്ലി റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ മുന്നിൽ നിന്നുകൊണ്ടാണ് കൊച്ചു വർത്തമാനം പറയുക. അങ്ങനെയൊരിക്കൽ നിൽക്കുമ്പോഴാണ് മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെ മുഖ്യമന്ത്രി മക്കൾതിലകം തിരു. എം.ജി.ആർ അവർകൾ ആ വഴി കടന്നു പോയത്. അംബാസഡർ കാറിന്റെ പിൻസീറ്റിൽ എല്ലാവർക്കും പരിചിതമായ ആ പട്ടുതൊപ്പിയുമണിഞ്ഞ് കാണികളായ ഞങ്ങളെ നോക്കി കൈ വീശി വെളുക്കെ ചിരിച്ചുകൊണ്ട്...
മാസങ്ങൾ മൂന്ന്
കടന്നു പോയിരിക്കുന്നു. കോളേജ് സെക്യൂരിറ്റിക്കാരൻ ദേവരാജന്റെ മെസ്സിൽ നിന്നുമുള്ള
പരിമിതമായ ഭക്ഷണം ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിന് പോലും തികയുന്നില്ല എന്ന തിരിച്ചറിവ്
പതുക്കെ പതുക്കെ ഞങ്ങളിൽ പലരിലും രൂഢമൂലമായിത്തുടങ്ങിയത് അപ്പോഴായിരുന്നു. അങ്ങനെയാണ് അഞ്ചോ ആറോ പേർ ചേർന്ന്
പുറമേ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുക എന്ന ആശയം ഉടലെടുക്കുന്നത്.
അവിടെയാണ്
ആ ആറംഗ കൂട്ടായ്മയുടെ ആരംഭം. മനോജ്, ഷിബു, അനിൽ, ഞാൻ, പിന്നെ മനോജിന്റെ ക്ലാസ്മേറ്റായ
വെല്ലൂരുകാരൻ പ്രേമാനന്ദ്, തമിഴ്നാട്ടുകാരനെങ്കിലും ആന്ധ്രയിൽ സ്ഥിരതാമസമാക്കിയ ജയരാജ്.
വാടകയ്ക്ക് ഒരു വീട് ലഭിക്കുവാൻ രണ്ട് തമിഴർ ഒപ്പമുള്ളത് എന്തുകൊണ്ടും നല്ലത് തന്നെ.
ചെറുപ്പകാലത്ത് വിസ്തൃത മനഃപാഠം (എഞ്ചുവടി) നോക്കി പഠിച്ച് വച്ചിരുന്ന തമിഴ് അക്ഷരമാല
വീണ്ടും പൊടി തട്ടിയെടുത്ത് പ്രേമാനന്ദിന്റെ സഹായത്തോടെ അല്പസ്വല്പം വ്യാകരണങ്ങളും
ഒക്കെ മനസ്സിലാക്കിയെടുത്ത് അത്യാവശ്യം പെരുമാറുവാൻ തക്ക നിലയിലേക്ക് ഞാൻ സ്വയം അപ്ഗ്രേഡ്
ചെയ്തു.
അവധി ദിനങ്ങളായ
ശനിയും ഞായറും വീടന്വേഷിച്ച് നടക്കലായി അടുത്ത ജോലി. ബട്ട് റോഡിന്റെ പരിസരം മുഴുവൻ
അരിച്ച് പെറുക്കിയെങ്കിലും HIET വിദ്യാർത്ഥികൾ ഒരു വിധം എല്ലായിടത്തും കൈയ്യേറി കഴിഞ്ഞിരുന്നു.
പിന്നെയുള്ളത് അധികമകലെയല്ലാത്ത ഡിഫൻസ് കോളനിയും നന്ദമ്പാക്കവുമാണ്. അവിടെയൊക്കെ അലഞ്ഞുവെങ്കിലും
നാടോടിക്കാറ്റിൽ ദാസനും വിജയനും കൂടി വാടക വീടന്വേഷിച്ചത് പോലെ എല്ലാ സൌകര്യങ്ങളുമുള്ള
ഒരു വീട് ഞങ്ങളുടെ ബഡ്ജറ്റിനുള്ളിൽ ഒത്തു വന്നില്ല.
അങ്ങനെയിരിക്കവെയാണ്
ആദമ്പാക്കത്ത് ഒരു വീടിന്റെ ഫസ്റ്റ് ഫ്ലോർ വാടകയ്ക്ക് കൊടുക്കുവാനുണ്ടെന്ന് കൂട്ടുകാരിൽ
ആരുടെയോ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞത്. ആലന്തൂർ റെയിൽവേ ഗേറ്റ് കടന്ന് തിരക്ക് പിടിച്ച
ഇടുങ്ങിയ റോഡിലൂടെ പിന്നെയും നടന്ന് പോലീസ് സ്റ്റേഷനും താണ്ടി വേളാച്ചേരി തടാകത്തിന്റെ
കിഴക്ക് വശത്തുള്ള ലക്ഷ്മി ഹയഗ്രീവ നഗറിലാണ് ചെന്നെത്തിയത്. ബസ്സ് പോകാത്ത റോഡ്. നടക്കുമ്പോൾ
സൂക്ഷിച്ചില്ലെങ്കിൽ സൈക്കിൾ റിക്ഷകളും സൈക്കിളുകളും കാല്പാദത്തിലൂടെ കയറിയിറങ്ങി പോകുവാൻ
സാദ്ധ്യതയുള്ള ഇടുങ്ങിയ തെരുവുകൾ. ഇവിടെ നിന്നും കോളേജിൽ പോയി വരണമെങ്കിൽ ഒരു സൈക്കിൾ
കൂടിയുണ്ടെങ്കിലേ സാധിക്കൂ.
ബാങ്ക് ഓഫീസറായ
ഒരു പട്ടരുടെ വീടാണ്. പട്ടരും പട്ടരെ ഭരിക്കുന്ന ഭാര്യയും അഞ്ച് മക്കളും വസിക്കുന്ന
ആ വീടിന്റെ ഒന്നാം നിലയാണ് വാടകയ്ക്ക് കൊടുക്കുവാൻ ഇട്ടിരിക്കുന്നത്. മൂത്ത മകന് ഇരുപത്തിയഞ്ചോ
ഇരുപത്തിയാറോ വയസ്സ്... പിന്നെ ഓരോ വയസ്സ് ഇടവേള കൊടുത്തുകൊണ്ട് രണ്ട് പെൺമക്കൾ, അതിന്
താഴെ ഞങ്ങളുടെ പ്രായത്തിൽ ഒരു മകൻ, ഏറ്റവുമൊടുവിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന മറ്റൊരു
മകളും. ബാച്ചിലേഴ്സിന് വാടകയ്ക്ക് കൊടുക്കുവാൻ എന്തുകൊണ്ടും ഉത്തമമായ വീട്...
ഞങ്ങളുടെ ഭവ്യതയും
കുലീനത്വവും (?) കണ്ടും സംസാരിച്ചും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പട്ടരെ ഭരിക്കുന്ന
ഭാര്യ ഒന്നാം നില ഞങ്ങൾക്ക് തന്നെ വാടകയ്ക്ക് നൽകുവാൻ തീരുമാനിച്ചു...! ഒന്നാം നിലയിലേക്ക്
പ്രത്യേകമായി സ്റ്റെയർകെയ്സ് ഉള്ളത് കൊണ്ട് വീട്ടുകാർക്ക് ഞങ്ങളൊരു ശല്യമാകുന്ന പ്രശ്നമേയില്ല
എന്ന ധാരണയിലായിരുന്നു അത്. മാത്രമല്ല തികച്ചും ന്യായമായ മൂന്ന് നാല് കണ്ടീഷനുകളും.
- സസ്യാഹാരം മാത്രമേ പാചകം ചെയ്യാനും കഴിക്കാനും പാടുള്ളൂ.
- പാചകത്തിനായി അവരുടെ വീട്ടിൽ ജോലിക്ക് വരുന്ന ഒരു അമ്മ്യാരെ ഏർപ്പാടാക്കും.
- രാത്രി പത്ത് മണിക്ക് കോമ്പൌണ്ടിന്റെ ഗെയ്റ്റ് അടയ്ക്കും.
- വീട്ടിലെ പെൺമക്കൾക്ക് യാതൊരു ശല്യവുമുണ്ടാക്കരുത്.
ഞങ്ങൾ പരസ്പരം
കണ്ണുകളിൽ നോക്കി. വീടന്വേഷിച്ച് നടന്ന് നടന്ന് ഒരു വഴിക്കായി ഇരിക്കുകയാണ്. മാസം അഞ്ഞൂറ്
രൂപയ്ക്ക് ഇത്രയും സൌകര്യമുള്ള ഒരു വീട് ഇനി കിട്ടാൻ സാദ്ധ്യതയില്ല.
- കണ്ടീഷൻ നമ്പർ വൺ - തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം... വേറെ വഴിയില്ലല്ലോ...
- കണ്ടീഷൻ നമ്പർ റ്റൂ – ഇതൊരു പാരയാണെങ്കിലും പിന്നീട് അങ്ങനെ ഒരാളുടെ ആവശ്യമില്ല എന്ന് തീരുമാനിക്കാം... ആദ്യം ഒരു ഗ്രിപ്പ് ആകട്ടെ.
- കണ്ടീഷൻ നമ്പർ ത്രീ – സെക്കന്റ് ഷോ എന്നത് ഫസ്റ്റ് ഷോ യിലേക്ക് അഡ്വാൻസ് ചെയ്യാം തൽക്കാലം...
- കണ്ടീഷൻ നമ്പർ ഫോർ - ഡോണ്ട് വറി... മൂന്ന് പെൺകുട്ടികൾക്കും കൂടി ഇപ്പോഴുള്ള രണ്ട് സഹോദരന്മാരോടൊപ്പം ഞങ്ങൾ ആറ് പേരും കൂടി ചേർന്ന് അഷ്ട സഹോദരന്മാരാകുന്നു...
അങ്ങനെ ലക്ഷ്മി
ഹയഗ്രീവ നഗറിൽ പ്ലോട്ട് നമ്പർ 15A യിലെ ആ വീടിന്റെ ഒന്നാം നിലയിൽ സ്വാതന്ത്ര്യത്തിന്റെ
നറുമണം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ ഗൃഹപ്രവേശം നടത്തി.
എങ്ങനീണ്ട്... എങ്ങനീണ്ട്...? :)
ReplyDeleteഇനിയല്ലേ അറിയാന്‍ കിടക്കുന്നത്.....
ReplyDeleteകണ്ടീഷനൊന്നും തെറ്റിച്ചില്ലല്ലോ?
ആശംസകള്‍
ഇനിയല്ലേ അറിയാന്‍ കിടക്കുന്നത്.....
ReplyDeleteകണ്ടീഷനൊന്നും തെറ്റിച്ചില്ലല്ലോ?
ആശംസകള്‍
കണ്ടീഷനുകൾ... ഹ ഹ ഹ... തെങ്കാശിപ്പട്ടണത്തിലെ സലിം കുമാറിന്റെ ചിരി ഒന്ന് ചിരിച്ചോട്ടെ ഞാൻ.... :)
Deleteനിരാശപ്പെടുത്തിക്കളഞ്ഞു, നാലുവരികള്‍ മാത്രം എഴുതി അവസാനിച്ചപ്പോള്‍ .. വായനക്കാര്‍ ആകാംക്ഷാഭരിതരായിക്കാണാനുള്ള കൊതിയാണോ? പിന്നെ ഈ വിനുവേട്ടന്‍ ശരിക്കും ഒരു ഏട്ടന്‍ തന്നെയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കാരണം : എം ടിയുടെ രണ്ടാമൂഴവും സി. രാധാകൃഷ്ണന്റെ സ്പന്ദമാപിനികളേ നന്ദിയും എം.പി നാരായണപിള്ളയുടെ പരിണാമവും ഒക്കെ കലാകൌമുദിയില്‍ നിന്നു തന്നെയാണ് ഈയുള്ളവനും വായിച്ചത്.. അതുപോലെ വാരഫലവും.. വാരഫലത്തെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് വളരെ അഭിമാനകരമായ ഒരു കാര്യം ഓര്‍മ്മവരുന്നു. എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്‍റെ ഒരു ചെറുകഥയെക്കുറിച്ച് വാരഫലത്തില്‍ എം കൃഷ്ണന്‍ നായര്‍ വിമര്‍ശിച്ചത് ഇനി കഥയെഴുതരുരുത് എന്ന തരത്തിലായിരുന്നു.. എം കൃഷ്ണന്‍ നായര്‍ എന്‍റെ കഥ വായിച്ചുവല്ലോ എന്ന സന്തോഷമാണ് അന്നും ഇന്നും..
ReplyDeleteനിരാശപ്പെടേണ്ട മാഷേ... ലക്ഷ്മി ഹയഗ്രീവ നഗറിലെ കഥകൾ ഇനിയുമുണ്ട്...
Deleteഅത് ശരി, അപ്പോൾ എം. കൃഷ്ണൻ നായർ സർ താങ്കളെയും വെറുതെ വിട്ടില്ല അല്ലേ... മാഷ് പറഞ്ഞത് പോലെ അതൊരു ഭാഗ്യം തന്നെ....
കണ്ടീഷൻ നമ്പർ നാല് പാലിച്ചെന്നോ അതോ താൽക്കാലികമായി പാലിയ്ക്കാൻ തീരുമാനിച്ചെന്നോ!!!!!
ReplyDeleteകണ്ടീഷനുളൊക്കെ എങ്ങനെയായി തീർന്നുവെന്ന് വരും ലക്കങ്ങളിൽ അറിയാം സുധീ... :)
Deleteആ അഷ്ട്ട സഹോദരന്മാരിൽ രണ്ട് പേരോഴിച്ച്
ReplyDeleteബാക്കിയെല്ല്ലാത്തിന്റേയും ഉറക്കമില്ലാത്ത രാവുകളുടേയും ,
വീരശൂര പരാക്രമങ്ങളുടേയും ചുരുളഴിയാത്ത പല കഥകളും
വിനിവേട്ടന്റെ സ്ഥാനത്ത് ഞാനൊക്കെയാണെങ്കിൽ നിങ്ങൾക്കൊക്കെ
ഇമ്പത്തൊടെ വായിക്കാമായിരുന്നു....!
ഇനിയിപ്പോ വിനുവേട്ടൻ ആ ത്രിസുന്ദരാകളെ
ഇംഗ്ലീഷ് ട്യൂഷ്യൻ എടുക്കുന്നതോ , അവർ പകരം മൂപ്പർക്ക്
വല്ല തമിഴ് കോച്ചിങ്ങ് കൊടുക്കുന്നതോ ചുമ്മാ കമ്പത്തോടെ
വായിക്കാമെന്ന് മാത്രം...!
ഹും...ഉള്ളോണ്ട് ഓണം പോലെ ...
താമസം കൂടാതെ പെട്ടെന്ന് തന്നെ എഴുതി വിട് കേട്ടൊ വിനുവേട്ടാ
മുരളിഭായിയുടെ കമന്റ് കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി... ആ കൊല്ലേരീം കൂടി വേണമായിരുന്നു ഇവിടെ... :)
Deleteഹും.. ഉള്ളോണ്ട് ഓണം പോലെ... അത്രേയുള്ളു.. കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടാ...
Deleteവിനുവേട്ടന്റെ സ്ഥാനത്ത് ബിലാത്തിക്കാരൻ ആയിരുന്നെങ്കിൽ!! (വെറുതെ കൊതിപ്പിച്ചു..)
ഞങ്ങ്ടെ ഉറക്കം കളയാനായിട്ട് ഒരു കണ്ടീഷനും ബാക്കി അടുത്തതിലും എന്നും പറഞ്ഞൊരു നിറുത്തും....! വെറുതെ ടെൻഷനടിപ്പിക്കാതെ ആരുടെ കഴുത്തിനാ പട്ടത്തി കേറിപ്പിടിച്ച് ച വിട്ടിക്കുട്ടിയതെന്നു വേഗം പറയണെ::::: !!?
ReplyDeleteദേ, പിന്നേം ചിരിപ്പിക്കാനായിട്ട്... :)
Deleteഹഹഹഹഹഹഹ .....എന്‍റെ അശോകേട്ടാ..... ഞാൻ മരിച്ചു .....എമ്മാതരി ഡയലോഗാ ഇത്...... സമ്മതിച്ചു......
Deleteകണ്ടീഷനുകൾ കണ്ടീഷനുകളായി തന്നെ നിലനിന്നു എന്ന് അടുത്ത പോസ്റ്റിൽ നുണയെഴുതെരുതെന്ന് അഭ്യർഥിക്കുന്നു.. പട്ടരിൽ പൊട്ടരില്ല എന്നല്ലേ വരട്ടെ അടുത്തത്
ReplyDeleteനുണ എഴുതിയില്ലെങ്കിലും സത്യം എഴുതാതിരിക്കാമല്ലോ അല്ലേ ബഷീർ...? :)
Deleteഅങ്ങനെ നല്ല ഒരു ഗൃഹപ്രവേശന മുഹൂർത്തം നടക്കാൻ പോവാ ല്ലേ.
ReplyDeleteകണ്ടീഷൻസ് ഒക്കെ ഓർമ്മ വേണം ട്ടോ.
തീർച്ചയായും ഓർമ്മയുണ്ടാകും ഗീതാജീ... ഞാൻ നല്ല്ല കുട്ടിയല്ലേ... :)
Deleteലക്ഷ്മി ഹയഗ്രീവ നഗറിലെ കഥകൾ ഇനിയുമുണ്ട്... വരട്ടെ.... വരട്ടെ
ReplyDeleteവഴിയേ ഉണ്ടാകും മാഷേ....
Deleteനിബന്ധനകളൊക്കെ പാലിച്ച് സുഖമായി കഴിയുക
ReplyDeleteഅത് പിന്നെ പറയണോ കേരളേട്ടാ...
Deleteദൈവമേ.. ആ പെണ്‍കുട്ടികളുടെ ഒരു വിധി..
ReplyDeleteശ്രീജിത്തേ... !
Deleteആ അഷ്ട സഹോദര കണ്ടീഷനില്‍ തന്നെ ആണ് ആദ്യത്തെ ഡൌട്ട്. പിന്നെ രാത്രി പത്തുമണിയിലെ ഗേറ്റടയ്ക്കല്‍.
ReplyDeleteആഹാരം പിന്നെ തല്‍ക്കാലം അഡ്‌ജസ്റ്റാം.
ചിക്കനും ഫിഷും മാത്രം കഴിക്കുന്ന ‘സസ്യാഹാരി’ ആയിട്ട് വിനുവേട്ടൻ മാറിയതിന്റെ ഗുട്ടൻസ് ഇപ്പോളല്ലേ പിടികിട്ടിയത്.. ;)
Deleteപത്തു മണിയുടെ ഗേറ്റടയ്ക്കൽ... അതിനുമുണ്ട് ഒരു കഥ... :)
Delete‘വീട്ടുജോലിക്ക് വരുന്ന അമ്മ്യാർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കരുത്’ എന്നൊരു കണ്ടീഷൻ പട്ടത്തി വച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്...
ReplyDeleteഇന്നുവരെ പോയിട്ടില്ലാത്ത മദിരാശി പട്ടണത്തിലെ തെരുവുകളെ കൺമുന്നിലെത്തിക്കുന്ന വിനുവേട്ടന് നമോവാകം!!
ഇടുങ്ങിയ തെരുവിലെ തിരക്കിനെ കുറിച്ച് വർണ്ണിച്ചപ്പോൾ ഓർമ്മ വന്നത് “മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു” എന്ന സിനിമയിലെ രംഗങ്ങളാണ്.. :)
അത് പ്രത്യേകം പറയേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല ജിമ്മാ... അതായിരുന്നു അതിന്റെ ഒരു ഇത്... :)
Deleteവിനുവേട്ടാ...... വായിക്കാൻ കുറച്ചു വൈകിപ്പോയി, പതിവുപോലെ രസകരം....... പക്ഷെ നീളം അല്പം കൂടി ആവമായിരുന്നില്ലേ എന്നൊരു ശങ്ക....
ReplyDelete"വിക്കെ" പറഞ്ഞത് പോലെ എന്തൊക്കെ സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു
അധികം നീണ്ട പോസ്റ്റാവുമ്പോൾ വായിക്കുന്നവർക്കും മടുപ്പ് തോന്നില്ലേ... (അല്ലാതെ എഴുതാനുള്ള ബുദ്ധിമുട്ടല്ല...)
Deleteഓരോ വളവും തിരിവും ഇടവഴികളും ഇപ്പോഴും ഓര്‍മയില്‍ വെക്കാന്‍ എങ്ങനെ കഴിയുന്നു!!!
ReplyDeleteകുറെ പെണ്‍കുട്ടികള്‍ ആണ് ഈ ഓര്‍മയ്ക്ക് കാരണം എന്ന് ഞാന്‍ പറയും. :)
അത് കലക്കി സുകന്യാജീ... :)
Deleteവിശേഷങ്ങള് ഇമ്മിണി ഉണ്ട് അല്ലേ... ചതിയില്‍ വഞ്ചന പാടില്ലാട്ടോ... സംഭവിച്ചതെല്ലാം എഴുതണം.
ReplyDeleteസുധീർഭായ്... വിശേഷങ്ങൾ ഇനിയുമുണ്ട്.... അശോകൻ മാഷ് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എത്തുന്നത് വരെയുള്ള കഥകളുണ്ട്... :)
Delete@@
ReplyDeleteവിനുവേട്ടാ,
കലക്കി.. നമ്മുടെ മുരളിയേട്ടന്റെ കമന്റില്‍ എല്ലാം ഉണ്ട്. ഞാനായിട്ട് കുളമാക്കുന്നില്ല.
എഴുത്തിന്റെ ഭംഗി കൂടുന്നെയുള്ളൂ. അസൂയ അസൂയ!!
***
കണ്ണൂരാനേ... സ്വാഗതം.... കണ്ണൂരാന് അസൂയയോ... !
Deleteകണ്ടീഷന്‍സ് ബ്രേക്ക് ചെയ്തില്ലാന്ന് മാത്രം പറയരുത്....... ഗഭീരമായി എഴുത്ത്...... അശോകേട്ടനും മുരളിയേട്ടനും മൊത്തം പറഞ്ഞു പോയി.......
ReplyDeleteആശംസകൾ നേരുന്നു.....
വളരെ സന്തോഷം വിനോദ്... കണ്ടീഷൻസ്... അതൊക്കെ സസ്പെൻസ്.... വഴിയേ അറിയാം... :)
Deleteനല്ല രസകരമായ എഴുത്ത്.... ഇതാണ് ആദ്യം വായിച്ചത്. മറ്റുള്ളവയും വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ വിവരണം... ആശംസകളോടെ ..
ReplyDeleteസ്വാഗതം സുനീത്... സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി...
Deleteഗംഭീര എഴുത്ത്. അനുഭവങ്ങള് ഏറെയുണ്ടല്ലോ...വായിക്കാന് ഏറെ വൈകിപ്പോയി..
ReplyDeleteവളരെ സന്തോഷം വനിത... എഴുത്തും വായനയും ചടുലമായി നടക്കട്ടെ...
Deleteബ്രില്ല്യന്റ്! ബാക്കിക്കുവേണ്ടി കാത്തിരിയ്ക്കുന്നു.
ReplyDeleteഇടയ്ക്കുവച്ചു മുറിഞ്ഞുപോയ ബ്ലോഗ്‌വായന പുനരാരംഭിയ്ക്കാനുള്ള ശ്രമംകൂടിയാണു്. ഇനി എഴുത്തുകൂടി പുനരാരംഭിക്കണം. എന്നേയ്ക്കാവുമോ എന്തോ.
വേളാച്ചേരിയിൽ എന്റെ സഹമുറിയൻ കല്യാണശേഷം കുറേ കാലം താമസിച്ചിരുന്നു. അപ്പോഴും ബാച്ചിലറായിരുന്ന ഞാൻ മിക്ക വാരാന്ത്യങ്ങളിലും അവന്റെ വീട്ടിലായിരിക്കും. നല്ല ഭക്ഷണം കഴിക്കാൻ. മദിരാശി വിട്ടു് പന്ത്രണ്ടു വർഷത്തിനുശേഷം ഒക്ടോബർ മൂന്നാംവാരം വീണ്ടും വേളാച്ചേരിയിൽ പോയിരുന്നു. എന്തൊരു മാറ്റം! പണ്ടു് ഒരു മുക്കവലയായിരുന്ന ആ സ്ഥലം ഇന്നു് കണ്ടാൽ തിരിച്ചറിയില്ല. അതിനുശേഷം മഴയിൽ അവിടമൊക്കെ വെള്ളം നിറഞ്ഞ വാർത്തയും കേട്ടു.
രണ്ടുവർഷത്തിലധികം ഞാൻ ചൂളൈമേട്ടിൽ താമസിച്ചിരുന്നു. അന്നും ഇതുപോലെ ഒരു പട്ടരുടെ (പട്ടർ ഗുജറാത്തിലായിരുന്നു. പട്ടത്തി മാത്രമായിരുന്നു വീട്ടിലുള്ളതു്; പിന്നെ അവരുടെ സ്കൂളിൽ പോകുന്ന പ്രായമുള്ള മകനും) വീടാണു് ഞാനും എന്റെ രണ്ടു് സഹമുറിയന്മാരും കൂടി വാടകയ്ക്കെടുത്തതു്. ഇതുപോലെ ചില നിബന്ധനകൾ പട്ടത്തി പറഞ്ഞു - ഹിന്ദുക്കൾ ആവണം (സഹമുറിയർ രണ്ടു പേരും ക്രിസ്ത്യാനികളാണു്), സസ്യാഹാരം മാത്രമേ പാചകം ചെയ്യാവൂ, ബഹളം വെയ്ക്കരുതു്, അടുത്തവീടുകളിൽ പ്രായമായവരുണ്ടു് etc etc.
സഹമുറിയന്മാരായിരുന്ന സെബിയും പ്രിൻസും “ഞങ്ങൾ നമ്പൂരാരാണു്, (എന്നെ ചൂണ്ടി) ഇവൻ മാത്രം വേറെ ജാത്യാ!” എന്നു പറഞ്ഞാണു് വീടു് സംഘടിപ്പിച്ചതു്.
പക്ഷെ ഞങ്ങൾ അവിടെ സ്വീകാര്യരായിരുന്നു. ബഹളമൊന്നും വച്ചില്ല. സസ്യാഹാരത്തിനൊപ്പം കോഴിമുട്ട (മണം ചോർന്നു് ഞങ്ങളെ ഒറ്റുകൊടുക്കാൻ ഇടനല്കാതെ.. പതുക്കെ..) ഉണ്ടാക്കി എന്നും ശാപ്പിട്ടുകൊണ്ടിരുന്നു
വീണ്ടുമെത്തിയതിൽ സന്തോഷം ചിതലേ...
Deleteചിതലിന്റെ അനുഭവങ്ങളും കിണ്ണം കാച്ചിയായിരുന്നല്ലേ അപ്പോൾ... :)
എല്ലാവരും ആകാംക്ഷയിലാണ് വിനുവേട്ടാ... ഞാനും...!!
ReplyDeleteആകാംക്ഷ ഒട്ടും കുറയ്ക്കുന്നില്ല... ജാക്ക് ഹിഗ്ഗിൻസിനെ വിവർത്തനം ചെയ്ത് ആ സ്വഭാവം ഇത്തിരി എന്നിലേക്കും ബാധിച്ചോ എന്നൊരു സംശയം... :)
DeleteSuper. ഇതാണല്ലേ 20 വർഷമായി സസ്യാഹാരി ആണെന്നു പറഞ്ഞതിന്റെ ഗുട്ടൻസ്... കമന്റ് ചെയ്ത് നിക്കാൻ നേരമില്ല.. ബാക്കി വായിക്കാൻ ഓടട്ടെ.. :)
ReplyDelete20 വർഷമായി സസ്യഭുക്കായതിന്റെ ഗുട്ടൻസ് അതൊന്നുമല്ല കുഞ്ഞുറുമ്പേ... മറിച്ച് സസ്യാഹാരം മാത്രമേ കഴിക്കാവൂ എന്ന കണ്ടീഷനും കൂടിയുണ്ടല്ലോ ഇനി ലംഘിക്കാൻ... കാത്തിരിക്കുക...
Deleteവിനുവേട്ടാ ... മദിരാശീയം - 6 വായിച്ച ആകാംഷയിൽ ഞാനും പിറകിലോട്ടുള്ള പോസ്റ്റുകളിൽ എത്തി ചേർന്നു ! :)
ReplyDeleteവളരെ സന്തോഷം ഷഹീം... അപ്പോൾ ഇനി ഇവിടെയൊക്കെത്തന്നെ ഉണ്ടാവുമല്ലോ അല്ലേ?
Deleteഈ ലക്കം മിസ് ആയിപ്പോയാരുന്നു. ദേ ഞാനിപ്പം ഓടിച്ചിട്ട് പിടിച്ചതാ
ReplyDelete