“നാൻ ഊരിലിരുന്ത്
എന്നുടെ സൈക്കിൾ കൊണ്ടുവരപ്പോറേൻ...” പടിഞ്ഞാറ്
ആദമ്പാക്കം തടാകത്തിനുമപ്പുറം ചക്രവാളത്തിൽ
സൂര്യൻ മറയാൻ തുടങ്ങുന്ന ഒരു ത്രിസന്ധ്യയിൽ ടെറസിന്റെ പാരപ്പെറ്റിലിരുന്ന് കൊച്ചുവർത്തമാനം
പറയവെ പ്രേമാനന്ദ് പ്രഖ്യാപിച്ചു.
വെല്ലൂരിൽ
നിന്നും പുറപ്പെടുന്ന പട്ടുക്കോട്ടൈ അഴഗിരി ബസ്സിന്റെ മുകളിൽ ലോഡ് ചെയ്ത് വിടുന്ന സൈക്കിൾ,
ബ്രോഡ്‌വേ ബസ് സ്റ്റാന്റിൽ ചെന്ന് താഴെയിറക്കി കൊണ്ടുവന്നാൽ മതി... വെല്ലൂരിലെ പ്രമുഖ
ഓട്ടുപാത്ര ബിസിനസ്‌കാരനാണ് അവന്റെ അച്ഛൻ എസ്. ശങ്കരലിംഗ ചെട്ടിയാർ. പറഞ്ഞു കേട്ടിടത്തോളം
അത്യാവശ്യം സെറ്റപ്പൊക്കെയുള്ള സ്ഥലത്തെ ഒരു പ്രമുഖൻ...നമ്മുടെ തമിഴ് നടൻ വിനു ചക്രവർത്തിയുടെയൊക്കെ
കഥാപാത്രങ്ങളെപ്പോലെ...
അങ്ങനെയാണ്
അതിനടുത്ത വാരം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ പോകുന്ന ആദ്യത്തെ സൈക്കിളിനെ വരവേൽക്കാനായി
പ്രേമാനന്ദും ഞാനും കൂടി വൈകുന്നേരം ഫോർട്ട് സ്റ്റേഷനിൽ ചെന്നിറങ്ങുന്നത്. തേങ്ങ മൂത്തോ
എന്ന് തെങ്ങിന്റെ മുകളിലേക്ക് നോക്കുന്നത് പോലെ സ്റ്റാന്റിൽ എത്തുന്ന ബസ്സുകളുടെ മുകളിലേക്ക്
നോക്കിക്കൊണ്ട് നിന്ന ഞങ്ങളുടെ കാത്തുനില്പിന് വിരാമമിട്ടുകൊണ്ട് വെല്ലൂരിൽ നിന്നുമുള്ള
പട്ടുക്കോട്ടൈ അഴഗിരി എത്തി. താഴെയിറക്കിയ റാലി സൈക്കിളുമായി ഞങ്ങൾ ഫോർട്ട് സ്റ്റേഷനിലെത്തി
“വെണ്ടർ” കമ്പാർട്ട്മെന്റിൽ ഇടം കണ്ടെത്തി.
സൈക്കിൾ എത്തിയതോടെ
തമിഴ് ദേശീയതയ്ക്ക് ചിറക് മുളച്ചു എന്ന് പറയുന്നതാവും ശരി. ഞങ്ങളെ നോക്കി ‘ഞങ്ങളെന്നാ
അങ്ങട് പോയിട്ട് വരാംട്ടാ’ എന്ന ഭാവത്തിൽ സൈക്കിളിന്റെ കാരിയറിൽ ഇരുന്നായിരുന്നു ജയരാജിന്റെ
പിന്നീടുള്ള യാത്രകൾ.
എവൈലബിൾ പോളിറ്റ്
ബ്യൂറോ ചേർന്ന് അടിയന്തിര പ്രമേയം പാസ്സാക്കിയത് പെട്ടെന്നായിരുന്നു. ബാക്കിയുള്ളവരും
സൈക്കിൾ വാങ്ങുന്നു... അങ്ങനെയാണ് സ്പോർട്സ് മോഡലിലുള്ള രണ്ട് ബ്രാന്റ് ന്യൂ സൈക്കിളുകൾ കൂടി മുറ്റത്തെത്തുന്നത്...
മനോജിന്റെ ബി.എസ്.എ - എസ്.എൽ.ആറും ഷിബുവിന്റെ ഹീറോയും... ദുഷ്ടന്മാർ... ഡബിൾ കൊണ്ടുപോകാതിരിക്കുവാൻ
വേണ്ടി കരുതിക്കൂട്ടി വാങ്ങിയതാണ് ചുള്ളിക്കമ്പ് പോലത്തെ ആ മോഡൽ...!
അതോടെ പാർശ്വവത്ക്കരിക്കപ്പെട്ട
വിഭാഗമായി മാറിയ ഞാനും അനിലും കൂടി ചേർന്ന രഹസ്യ ഗ്രുപ്പ് യോഗത്തിൽ ഞങ്ങളുടെ ഉത്കണ്ഠ
പരസ്പരം പങ്ക് വച്ചു...
“നമ്മുടെ സാമ്പത്തിക
സ്ഥിതി വച്ച് നോക്കിയാൽ പുതിയ സൈക്കിളൊക്കെ വാങ്ങുക എന്നത് പ്രായോഗികമല്ല...”
താത്വികമായ
ഒരു അവലോകനത്തിന് ശേഷം ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന റെസലൂഷൻ എന്താണെന്ന് വച്ചാൽ...
സെന്റ് തോമസ്
മൌണ്ട് റയിൽവേ സ്റ്റേഷന് സമീപം കരുണീഗർ സ്ട്രീറ്റിൽ സൈക്കിൾ വാടകയ്ക്ക് കൊടുക്കലും
റിപ്പയറിങ്ങും ഒക്കെയായി ഉപജീവനം നടത്തുന്ന ഒരു പളനിച്ചാമിയുണ്ട്... ഓടിയോടി എല്ലും
മുള്ളും തിരിഞ്ഞ സൈക്കിളുകൾ തുച്ഛമായ വിലയ്ക്ക് വില്പന നടത്താറുണ്ടത്രെ പുള്ളിക്കാരൻ.
ഒന്ന് മുട്ടി നോക്കുക...
അതീവ രഹസ്യമായ
ആ തീരുമാനവുമായി പിറ്റേ ദിവസം ഞങ്ങൾ ഇരുവരും പളനിച്ചാമിയുടെ കടയിലെത്തി.
“എന്ന...?
സൈക്കിൾ വാടകൈയ്ക്കാ...?” ചെമ്പൻ വിനോദിന്റെ ആകാരമുള്ള പളനിച്ചാമി ചോദിച്ചു.
“ഇല്ലൈ...
പഴൈയ സൈക്കിൾ ഇരുക്ക്‌ന്നാ വാങ്കലാംന്ന് നിനച്ച് വന്തോം...”
‘കുന്നത്ത്
സൂര്യൻ ഉദിച്ച പോലെ‘ പളനിച്ചാമിയുടെ മുഖം തെളിഞ്ഞു.. ഒരു മൂലയിൽ ചാരി വച്ചിരുന്ന മൂന്നു
നാല് സൈക്കിളുകളുടെ അടുത്തേക്ക് ആശാൻ ഞങ്ങളെ നയിച്ചു.അവിടെയുമിവിടെയും പെയിന്റൊക്കെ
ഇളകി തുരുമ്പ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയ റിമ്മുമായി റിട്ടയർ ചെയ്ത പാവം സൈക്കിളുകൾ.
“എന്ന വിലൈയ്ക്ക്
കൊടുപ്പീങ്ക...?” ഞങ്ങളിലെ ലിയാം ഡെവ്‌ലിൻ ഉണർന്നു.
“നൂറ്റിയമ്പത്
രൂപാ...” പളനിച്ചാമിയിലെ ബെൻ ഗാർവാൾഡ് അറുത്തു
മുറിച്ചത് പോലെ പറഞ്ഞു.
“ഇല്ലൈ ചാമീ...
അതെല്ലാം രൊമ്പ ജാസ്തി... നൂറ് രൂപാവുക്ക് കൊടുക്കപ്പോറിയാ...?”
“മുടിയാത്...”
ഞങ്ങൾ രണ്ട്
ഡെവ്‌ലിന്മാരും കൂടി മുൻകൂട്ടി തീരുമാനിച്ച പ്ലാൻ പുറത്തെടുത്തു.
“ശരി... കേളുങ്ക...
എങ്കളുക്ക് രണ്ട് സൈക്കിൾ വേണും.. ഇരുനൂറ് രൂപായ് കൊടുപ്പോം... മുടിയുമാ ഇല്ലൈയാ...?”
പളനിച്ചാമിയുടെ
മസ്തിഷ്ക്കത്തിൽ ലാഭനഷ്ടങ്ങൾ ഇലക്ട്രോണുകൾ കണക്കെ ദ്രുതഗതിയിൽ ഭ്രമണം ചെയ്തു. ശേഷം
ഞങ്ങളെ നോക്കി ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ ആ വാർത്ത ചൊല്ലി.
“ഓകെ... എടുത്തിടുങ്ക...”
അങ്ങനെ രണ്ട്
പഴഞ്ചൻ അറ്റ്ലസ് സൈക്കിളുകളുമായി തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിച്ചു
കൊണ്ട് സമ്പൂർണ്ണ “സൈക്കിളരത”യുടെ ഭാഗമായി ഞങ്ങൾ മാറി...
* * * * * * * * * * * * * *
“ദാ, ആ പോകുന്നതാണ് എയർബസ് -320... ടർബോ ജെറ്റ് ആണ് അതിൽ ഉപയോഗിച്ചിരിക്കുന്ന എൻജിനുകൾ... ” മീനമ്പാക്കം എയർപ്പോർട്ടിൽ ഇറങ്ങുവാൻ ലാന്റിങ്ങ് ഗിയർ താഴ്ത്തി ഫ്ലോട്ട് ചെയ്ത് പൊയ്ക്കൊണ്ടിരിക്കുന്ന വിമാനത്തെ ചൂണ്ടി മനോജ് പറഞ്ഞു.
സായാഹ്നങ്ങളിൽ
ടെറസിന്റെ പാരപ്പെറ്റിൽ ഇരുന്ന് വിമാനങ്ങളുടെ ടെക്നോളജിയിൽ ഗവേഷണം നടത്തുകയാണ് എയർക്രാഫ്റ്റ്
മെയിന്റനൻസ് എൻജിനീയറിങ്ങ് പഠിക്കുന്ന മനോജ്. താൻ മനസിലാക്കിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു
തരുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല മനോജ്.
അധികമകലെയല്ലാതെ
തലയുയർത്തി നിൽക്കുന്ന സെന്റ് തോമസ് മൌണ്ട് അഥവാ പറങ്കിമലൈ. അതിനു മുകളിലൂടെയാണ് കുന്നിന്റെ
താഴ്‌വാരത്തിലുള്ള റൺവേയിലേക്ക് വിമാനങ്ങൾ പറന്നിറങ്ങുന്നത്. ലാന്റിങ്ങിന് തയ്യാറെടുക്കുന്ന
വിമാനങ്ങളുടെ വളരെ വ്യക്തമായ കാഴ്ച്ചയായിരുന്നു ഞങ്ങളുടെ ടെറസിൽ നിന്നും ലഭിച്ചിരുന്നത്.
ബോയിങ്ങ് -737, ബോയിങ്ങ് -747 എന്ന ജംബോ, എയർബസ്-320, ഡഗ്ലസ് ഡി.സി-10 തുടങ്ങിയ വിമാനങ്ങളൊക്കെ
ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ പഠിച്ചത് അങ്ങനെയാണ്. പിന്നെ പിന്നെ ടേക്ക് ഓഫ്
ചെയ്യുന്ന വിമാനങ്ങളെ കാണുക പോലും ചെയ്യാതെ ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയാവുന്ന അവസ്ഥയിലേക്കെത്തിയിരുന്നു
ഞങ്ങൾ.
അനന്തകോടി
നക്ഷത്രങ്ങളെയും നോക്കി നിദ്രയെ പുൽകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് മനോജ് പുതിയ പ്രമേയം
അവതരിപ്പിച്ചത്.
“ഇപ്പോൾ എല്ലാവർക്കും
സൈക്കിൾ ആയല്ലോ... ശനിയാഴ്ച്ച ഒരു ടൂർ പോയാലോ...?”
“എങ്ങോട്ട്...?”
“വി.ജി.പി
ഗോൾഡൻ ബീച്ച്... കുറച്ച് ദൂരമുണ്ട്... എന്നാലും നല്ല രസമായിരിക്കും...”
“മച്ചാ...
ഐഡിയ പ്രമാദം... ഫിലിം ഷൂട്ട് എല്ലാം നടക്കിറ ഇടം... എൻട്രൻസ് ഫീസ് 10 രൂപാ...” പ്രേമാനന്ദ്
തന്റെ വിജ്ഞാനം തുറന്ന് പുറത്തേക്കിട്ടു.
എം.എൽ.എ മാരുടെ
ശമ്പളപരിഷ്കരണ ബിൽ ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ കൈയടിച്ച് പാസ്സാക്കുന്നത് പോലെ പ്രമേയം
ഏകകണ്ഠേന പാസ്സായി. ആദമ്പാക്കം ഏരിയുടെ ബണ്ടിലൂടെ വേളാച്ചേരിയിൽ എത്തുക... ശേഷം ഐ.ഐ.ടി.
യുടെ പിൻഭാഗത്തുള്ള വിക്കറ്റ് ഗേറ്റ് കടന്ന് കോമ്പൌണ്ടിൽ പ്രവേശിച്ച് മുൻഭാഗത്തെ ഗേറ്റിലൂടെ
അഡയാർ റോഡിൽ എത്തുക... പിന്നെ അഡയാറിൽ ചെന്ന് തിരുവാണ്മിയൂർ വഴി മഹാബലിപുരം റൂട്ടിൽ
ഒറ്റ അലക്ക്... ആകെ മൊത്തം ടോട്ടൽ ഏതാണ്ട് പതിനെട്ടോ ഇരുപതോ കിലോമീറ്റർ...
പകൽ പ്രോഗ്രാമിന്
പട്ടത്തിയുടെ അപ്രൂവൽ ആവശ്യമില്ലെങ്കിലും ദൂരയാത്ര പോകുന്നതല്ലേ, പറഞ്ഞില്ലെന്ന് വേണ്ട
എന്ന സാമാന്യ മര്യാദയെ കരുതി പ്രേമാനന്ദ് തന്നെ അനുമതി വാങ്ങി. രാത്രി പത്ത് മണിക്ക്
മുമ്പ് തിരിച്ചെത്തണം എന്ന അലിഖിത നിയമം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ പട്ടത്തി മറന്നില്ല.
ആദ്യമായിട്ടാണ്
ഐ.ഐ.ടി യുടെ കോമ്പൌണ്ടിനുള്ളിൽ കയറുന്നത്... ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പ്രകൃതിരമണീയമായ
ക്യാമ്പസ്... ധാരാളം വൃക്ഷങ്ങളും മറ്റുമായി ഒരു ചെറിയ വനം എന്ന് തന്നെ പറയാം. അവിടവിടെയായി
പുല്ല് മേഞ്ഞു കൊണ്ടിരിക്കുന്ന കലമാനുകൾ ഞങ്ങളുടെ സൈക്കിൾ ജാഥ കണ്ട് തലയുയർത്തി നോക്കി
ആശീർവാദം ചൊരിഞ്ഞു.
ഏതാണ്ട് പതിനൊന്ന്
മണിയോടെ വി.ജി.പി ഗോൾഡൻ ബീച്ചിന് മുന്നിൽ എത്തിയപ്പോൾ ആണ് ദുഷ്ടന്മാർ വീണ്ടും തനി നിറം
പുറത്തെടുത്തത്...
“നമ്മൾ ടിക്കറ്റ്
എടുക്കുന്നില്ല...!”
“അതെങ്ങനെ
ശരിയാവും...? ടിക്കറ്റില്ലാതെ അവർ ഉള്ളിൽ വിടില്ലല്ലോ...” എന്റെ സംശയം തികച്ചും ന്യായമായിരുന്നു.
“അതിനൊക്കെ
വഴിയുണ്ട്... വാ എല്ലാവരും...” മനോജിന്റെയും
പ്രേമാനന്ദിന്റെയും നേതൃത്വത്തിൽ സൈക്കിൾ ജാഥ വീണ്ടും തെക്കോട്ട്...
ഗോൾഡൻ ബീച്ചിന്റെ
കോമ്പൌണ്ട് മതിലിന്റെ അറ്റത്തെത്തി ഞങ്ങൾ നിന്നു. കുറ്റിച്ചെടികളും മറ്റും വളർന്ന്
നിൽക്കുന്ന മണൽക്കാട്ടിലൂടെ ഏതാണ്ട് അഞ്ഞൂറ് മീറ്റർ കിഴക്കോട്ട് നടന്നാൽ കടൽത്തീരത്ത്
എത്താം. അതാണ് പദ്ധതി... കോമ്പൌണ്ട് വാൾ എന്തായാലും കടലിലേക്ക് ഇറക്കി കെട്ടിയിരിക്കാൻ
സാദ്ധ്യതയില്ലാത്തത് കൊണ്ട് തീരത്ത് കൂടി അനധികൃത നുഴഞ്ഞു കയറ്റക്കാരായി ഉള്ളിലേക്ക്
പ്രവേശിക്കുക...! കുഴഞ്ഞ് കിടക്കുന്ന മണലിലൂടെ സൈക്കിളുകളും തള്ളി ഞങ്ങൾ ബീച്ചിലെത്തി.
ഊഹം തെറ്റിയിട്ടില്ല...
സൈക്കിളുകൾ മതിലിൽ ചാരി വച്ച് ഞങ്ങൾ അതിർത്തി നുഴഞ്ഞു കയറി. കാറ്റാടി മരങ്ങളുടെയും
റിസോർട്ടുകളുടെയും പാർക്കുകളുടെയും ഒക്കെ ഇടയിലൂടെ യഥേഷ്ടം ചുറ്റിക്കറങ്ങി മടുത്ത ഞങ്ങൾ
കാൽ നനയ്ക്കുവാൻ വീണ്ടും തീരത്തെത്തി. സ്വദേശികളും വിദേശികളുമായി അല്പവസ്ത്രധാരികളായ
നിരവധി പേർ വെയിൽ കായുകയും കടലിൽ നീന്തുകയും ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ചെറിയ തടിക്കഷണങ്ങൾ
കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടമറനുകളുമായി തിരമാലകൾക്ക് മേലെ തുഴഞ്ഞ് നീങ്ങുന്ന നാടൻ
മുക്കുവർ കം ലൈഫ് ഗാർഡുകൾ. പത്തോ ഇരുപതോ രൂപ കൊടുത്താൽ അവർ അതിൽ കയറ്റി ഒരു ട്രിപ്പടിച്ച്
തിരികെ കൊണ്ടു വിടും.
അതാ വരുന്നു
അടുത്ത പ്രഖ്യാപനം...! “നമ്മൾ കടലിൽ കുളിക്കുവാൻ
പോകുന്നു...!” പ്രേമാനന്ദും മനോജും ഷർട്ടും
ട്രൌസേഴ്സും ഊരിക്കഴിഞ്ഞിരിക്കുന്നു. ഷിബുവും അനിലും ഊരാനുള്ള തയ്യാറെടുപ്പിലും...
“ഇല്ല... ഞാൻ
വെള്ളത്തിലിറങ്ങുന്ന പ്രശ്നമില്ല...” എന്റെ
തീരുമാനം ദൃഢമായിരുന്നു. പ്രലോഭനങ്ങൾ പലതും നടത്തി നോക്കിയെങ്കിലും ഫെവിക്കോൾ വച്ച്
ഒട്ടിച്ചത് പോലെ ഞാനവിടെ ഇരുന്നത് കൊണ്ട് അവസാനം എന്നെക്കൂടാതെ അവർ വെള്ളത്തിലേക്ക്
ഇറങ്ങി.
തിരമാലകളിൽ
ചാഞ്ചാടി നീന്തിത്തുടിച്ച് ദൂരേയ്ക്ക് പോകുന്ന കൂട്ടുകാരെയും നോക്കി ഇരിക്കുന്നതിനിടയിൽ
എപ്പോഴോ എന്റെ ശ്രദ്ധ ബീച്ചിലെ സഞ്ചാരികളിലേക്ക് മാറി. പല ഭാഷക്കാർ, പല വേഷക്കാർ, വേഷത്തിൽ
പിശുക്കുള്ളവർ... അങ്ങനെ അങ്ങനെ...
ശ്രദ്ധ വീണ്ടും
കടലിലേക്ക് തന്നെ തിരിച്ചു... നീന്തിത്തുടിച്ചുകൊണ്ടിരുന്ന കൂട്ടുകാരെ കാണുന്നില്ലല്ലോ...!
അല്പം വടക്ക് മാറി നൂറോ ഇരുനൂറോ മീറ്റർ അകലെ ഒരു മൂന്നു നാലു പേർ കരയിലേക്ക് നീന്തി
വരുന്നുണ്ട്... ഒപ്പം ഒരു കട്ടമരനും... കട്ടമരനിൽ ആരോ കമഴ്ന്ന് കിടക്കുന്നുണ്ട്...
ബീച്ചിലെ മണൽപ്പരപ്പിലേക്ക് കയറിയ കട്ടമരനിൽ നിന്നും ചാടിയിറങ്ങിയ തുഴച്ചിൽകാരൻ അതിലുണ്ടായിരുന്നയാളെ
താങ്ങിപ്പിടിച്ച് മണലിൽ കിടത്തുന്നു... ഒപ്പം നീന്തി വന്നവരും വട്ടം കൂടി നില്പുണ്ട്...
അത് ശരി...
കാര്യം മനസ്സിലായത് ഇപ്പോഴാണ്... കുളിക്കാനിറങ്ങിയ ആരോ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു...
അയാളെ രക്ഷിച്ച് കൊണ്ടു വന്ന് കിടത്തിയിരിക്കുകയാണ്... നീന്താനറിയില്ലെങ്കിൽ ഇവനൊക്കെ
എന്തിനാണ് കടലിൽ ഇറങ്ങുന്നത്...? ഞാൻ വീണ്ടും കടലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നമ്മുടെ
ടീം എവിടെ...?
അങ്ങിങ്ങായി
കുറച്ച് പേർ കുളിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ കൂട്ടുകാരല്ല... പെട്ടെന്നാണ്
വല്ലാത്തൊരു ചിന്ത മനസ്സിലൂടെ പാഞ്ഞു പോയത്... കുറച്ച് ദൂരെയായി കാണുന്ന ആ ആൾക്കൂട്ടം...!!!
?
ഞാൻ എഴുന്നേറ്റ്
അങ്ങോട്ടോടി. ഭയന്നത് ശരിയായിരുന്നു...! നനഞ്ഞ
മണലിൽ അവശനിലയിൽ കിടക്കുന്ന മനോജ്...! ഒന്നും മിണ്ടാനാവാതെ ഭയന്ന് വിറച്ച് നിൽക്കുന്ന
കൂട്ടുകാർ...
“ഭയപ്പെട വേണ്ടാം...
ഒന്നും ആകലെ... കൊഞ്ചം തണ്ണി ഉള്ളെപ്പോയിരുക്ക്...
അതിനാലെ താൻ... അഞ്ച് മിനിറ്റ് അപ്പടിയേ പടുക്കട്ടും... എല്ലാം ശരിയായിടും...” കട്ടമരൻകാരൻ ഞങ്ങൾക്ക് ധൈര്യം പകർന്നു.
അൽപ്പം കഴിഞ്ഞതും
മനോജ് പതുക്കെ എഴുന്നേറ്റിരുന്നു. പിന്നെ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദയനീയമായ
പുഞ്ചിരി... ഇന്നും മറക്കാനാവാത്ത ആ പുഞ്ചിരി...!
വഴി നീളെ ചൂളമടിച്ചും
അട്ടഹസിച്ചും ഉല്ലസിച്ച് വന്നത് പോലെയായിരുന്നില്ല ഞങ്ങളുടെ മടക്കയാത്ര. നല്ലവരായ ആ
അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട മനോജ്... തലനാരിഴയ്ക്ക്
വഴുതി മാറിപ്പോയ ഒരു ദുരന്തം...
മനോജ്... ഓർമ്മയുണ്ടോ
അതെല്ലാം...? ഒരു പക്ഷേ, നീയിത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകാൻ വഴിയില്ല... നീണ്ട മുപ്പത്
വർഷങ്ങൾക്ക് ശേഷം ആ ഓർമ്മകൾ ഇവിടെ അയവിറക്കുമ്പോൾ എല്ലാം കൺമുന്നിൽ എന്ന പോലെ... ഒരിക്കൽ
പോലും നേരിൽ കാണുവാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും പ്രഭാമയിയായ ആ അമ്മയ്ക്ക്
എന്റെ സ്നേഹാന്വേഷങ്ങൾ...
ഇന്നും നടുക്കുന്ന ഒരോർമ്മയാണത്...
ReplyDeleteനാളികേരം എന്റെ വകയാണോ?
ReplyDeleteഎന്നാലും.. ഇടക്കെന്തൊക്കെയോ വിട്ടപോലെ..? പലതും എഴുതാതെ മറച്ചുവച്ചു, അല്ലേ? അതുകൂടി പറയൂന്നേ..
ചിതലേ... എന്താ അങ്ങനെ തോന്നിയത്...? അങ്ങനെ പ്രത്യേകിച്ചൊന്നും മറച്ചു വച്ചിട്ടില്ലാട്ടോ... മറച്ച് വച്ചതൊക്കെ വരികൾക്കിടയിൽ പറയാതെ പറഞ്ഞിട്ടുണ്ടല്ലോ... :)
Deleteവിനുവേട്ടാ, വായിച്ചു കഴിഞ്ഞപ്പോൾ പഴയ കാലത്തെ കാര്യങ്ങൾ എല്ലാം ഓർമ്മ വന്നു........
ReplyDeleteസന്തോഷം പ്രകാശ്... ഈ ബ്ലോഗിൽ എന്തെങ്കിലും ഇട്ടാലേ കമന്റിടാൻ വരൂ അല്ലേ...? :(
Deleteippozhum manojum aayi oru contactum ille??anyways scary memory alle??!!!
ReplyDeleteതീർച്ചയായും കോൺടാക്റ്റ് ഉണ്ട് വിൻസന്റ് മാഷേ... ഫേസ് ബുക്കിൽ പോയാൽ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ കാണാം...
Deleteഅടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ReplyDeleteഉടൻ പ്രതീക്ഷിക്കാംട്ടോ...
Deleteവിനുവേട്ടാ...
ReplyDeleteഒർമ്മകളുടെ നിറകുംഭം തെന്നെയാണല്ലോ!മുപ്പത് കൊല്ലം മുൻപത്തെ ഓർമ്മകൾ ഇത്ര വൃത്തിയായും അടുക്കും ചിട്ടയോടെയും എഴുതണമെങ്കിൽ ആ സംഭവം എത്രയറെ ഉള്ളിൽ പതിഞ്ഞിരിക്കണം.!!??
അടുത്ത ഭാഗം വേഗം പോന്നോട്ടേ!/!/!/!/!!
പഴയ കാര്യങ്ങളൊക്കെ നല്ല ഓർമ്മയാ സുധീ... വല്ല തന്മാത്രയുമാണോ...?
Deleteഎവിടെ വെള്ളം കണ്ടാലും ചാടിയിറങ്ങുന്ന ശീലം ചില യുവാക്കള്‍ക്കുണ്ട്. ആപത്തിനെക്കുറിച്ചു ചിന്തിക്കാതെയുള്ള ആ പ്രവര്‍ത്തി വീട്ടുകാരെ കണ്ണീരിലാഴ്ത്തും
ReplyDeleteവളരെ ശരിയാണ് കേരളേട്ടാ... ചോരത്തിളപ്പിൽ വരുത്തി വയ്ക്കുന്ന അപകടങ്ങൾ...
Deleteസൈക്കിളിനോടുള്ള അത്യാഗ്രഹം പണ്ട് വളരെയുണ്ടായിരുന്നു. വാടകയ്ക്കെടുത്ത് ചവിട്ടാൻ പഠിച്ചെങ്കിലും ഒരെണ്ണം സ്വന്തമാക്കാൻ ഒരിയ്ക്കലും സാധിച്ചില്ല.
ReplyDeleteഅതൊക്കെ ഒരു കാലം വിനുവേട്ടാ....
This comment has been removed by the author.
ReplyDeleteഅതെ അശോകേട്ടാ... അന്നൊക്കെ സൈക്കിൾ എന്ന് വച്ചാൽ വല്ലാത്തൊരു ഭ്രമമായിരുന്നു... ആ സൈക്കിളിലായിരുന്നു മദിരാശിയുടെ ഒട്ടു മിക്കയിടങ്ങളിലും കറങ്ങിയത്...
Deleteസൈക്കിള്‍ തുടങ്ങിയ ചില അനുഭവങ്ങളുടെ സാമ്യമായിരിക്കാം ഓര്‍മ്മകളിലേക്കുള്ള ഏണിപ്പടികള്‍ പോലെയാണ് തോന്നുക..അത്രമാത്രം ഹൃദ്യം.. അവസാനം ആശ്വാസത്തോടെ നിര്‍ത്തി..സമാധാനം
ReplyDeleteവളരെ സന്തോഷം ഈ ഹൃദ്യമായ വാക്കുകളിൽ... ഇങ്ങിനിയെത്താതെ പോയ്മറഞ്ഞ ആ കാലമൊക്കെ ഓർക്കാൻ നല്ല രസമാണിപ്പോൾ...
Deleteസൈക്കിൾ സവാരി!! വല്ലാത്തൊരു ഗൃഹാതുരത്വമാണത്.. പണ്ടത്തെ സൈക്കിൾ അഭ്യാസങ്ങളൊക്കെ ഒന്നൊന്നായി മനസ്സിലേയ്ക്കെത്തി.. ഓർമ്മച്ചിത്രങ്ങൾക്ക് മിഴിവ് കൂടുന്നു... കാത്തിരിക്കുന്നു, അടുത്ത ലക്കത്തിനായി..
ReplyDelete(മനോജേട്ടന്റെ ആ ചിരി നേരിൽ കണ്ടതുപോലെ..)
മനോജിന്റെ ആ പുഞ്ചിരി... മുഖത്ത് ലവലേശം രക്തമയമില്ലാത്ത ആ പുഞ്ചിരി... ഹൊ...!!! :(
Deleteനല്ല അവതരണം, വിനുവേട്ടാ... വീണ്ടും ആ വിഷ്വല്‍ എഫക്റ്റ് ഫീല്‍ ചെയ്തു.
ReplyDeleteഎന്തായാലും ഭാഗ്യം ഒപ്പമുണ്ട്. ചില ദുരന്തങ്ങള്‍ വഴിമാറിപ്പോകുന്നത് ആ സന്ദര്‍ഭങ്ങളെ അതിജീവിച്ചവരോളം അല്ലെങ്കില്‍ ഒപ്പമുണ്ടായിരുന്നവരോളം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനായെന്ന് വരില്ല.
ഓഫ്: സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ടു നടന്നിരുന്ന കുട്ടിക്കാലം ഓര്‍ത്തു
അത് പിന്നെ, എഴുതിയെഴുതി നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ ബാധ കൂടിയത് പോലെയായി... ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ശ്രീ...
Deleteമൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന അന്നത്തെ
ReplyDeleteചെത്ത് ചുള്ളന്മാരുടെ കളിവിളയാട്ടങ്ങൾക്കൊപ്പം
ഒരു മിത്രത്തിന്റെ മരണ മുഖം നേരിട്ട് കണ്ട അവസ്ഥ...!
മനോജും കുടുംബവും ഇതൊക്കെ ഇന്ന് വയിക്കുമ്പോൾ എന്തായിരിക്കും
അവരുടെ അവസ്ഥ അല്ലേ ..
അതെ മുരളിഭായ്... ഇത്തവണ എന്തായാലും മനോജിന്റെ അമ്മ ഇത് വായിക്കും... അല്ലെങ്കിൽ മനോജ് വായിപ്പിക്കും, തീർച്ച... ഒപ്പം അവന്റെ കുടുംബവും... :)
Deleteദീര്‍ഘനിശ്വാസത്തോടെയാണ് വായിച്ചുതീര്‍ത്തത്....
ReplyDeleteആരുടെയൊക്കെയോ പുണ്യം!
ആശംസകള്‍
ദീര്‍ഘനിശ്വാസത്തോടെയാണ് വായിച്ചുതീര്‍ത്തത്........
ReplyDeleteആരുടെയൊക്കെയോ പുണ്യം!
ആശംസകള്‍
സത്യം തങ്കപ്പേട്ടാ...
Deletetreacherous waters!!!
ReplyDeleteഅതെ അജിത്‌ഭായ്... അടിയൊഴുക്കിൽ പെട്ടു പോയതാണെന്നാണ് മനോജ് പിന്നീട് പറഞ്ഞത്...
Deleteഈ മുപ്പത് വര്‍ഷം മുന്പുള്ള ഒറ്റ്മകള്‍ ഇപ്പൊ എഴുതുന്നതു കൊണ്ടാണു ഇങ്ങനൊരു ഭാഷ... അതായതു പല സന്ദര്ഭങളിലും ഇന്നിന്റെ താരതമ്യ കുറിപ്പുകള്‍ കടന്നു വരുന്നതു.. അന്നിതൊരു യാത്രനുഭവം ആയി കുറിചിരുന്നെങ്കില്‍ എഴുത്തിലും ചിന്തയിലും കാലം വരുത്തിയ മാറ്റത്തെ അറിയാന്‍ പറ്റിയേനേ..
ReplyDeleteപിന്നെ വെള്ളം കണ്ടാല്‍ ആരയലും ചാടും , ചാടണം , അല്ലേല്‍ പിന്നെന്തു യൌവനം . പക്വത ഇല്ലെന്ന തോന്നലൊക്കെ വരും , പക്ഷേ യൌവനത്തില്‍ പക്വതയേക്കാള്‍ സ്താനം തിളപ്പിനാണ്............
ആഹാ... വിനീതിന്റെ ചോരത്തിളപ്പ് കാണാനുണ്ട്... :) വളരെ സന്തോഷം വിനീത് അഭിപ്രായത്തിന്... ശരിയാണ്... അന്നെഴുതിയിരുന്നെങ്കിൽ അന്നത്തെ ഭാഷ ആയേനെ...
Deleteകൊള്ളാം പഴയ കഥകൾ. മനോജിന്റെ സംഭവം അൽപ്പം കൂടി ഡ്രാമാറ്റിക്ക് ആക്കാമായിരുന്നു. അത് പോലെ അൽപ്പ വസ്ത്ര ധാരികളെ ഉളിഞ്ഞു നോക്കിയതും അങ്ങിനെ അൽപ്പം മസാലയും.
ReplyDeleteങ്ഹേ...! ബിപിൻജി അതെങ്ങനെ മനസ്സിലാക്കി...?? :)
Deleteചോരത്തിളപ്പ് വരുത്തി വയ്ക്കുന്ന അപകടങ്ങൾ...ഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല(മൂന്നാംപക്കം സിനിമ മനസ്സില് വന്നു)
ReplyDeleteഅതെ, മഹാഭാഗ്യം തന്നെ അരീക്കോടൻ മാഷേ...
Deleteuppu thinnavan vellum kudikkum uppuvellum kudichavano katamaranil kidakkum . Dear reji I am enjoying your writings. I am living those days again through your narrations. O.C.Manoj
ReplyDeleteഅങ്ങനെ അവസാനം മനോജ് ഇവിടെയെത്തി അല്ലേ? സന്തോഷം...
Deleteനാട്ടിൽ എത്തിയാലുടൻ അമ്മയെക്കൊണ്ട് വായിപ്പിക്കണം ട്ടോ... അതുപോലെ തന്നെ ഭാര്യയും മക്കളും ഒക്കെ വായിക്കട്ടെ... വീരപരാക്രമങ്ങളൊക്കെ അവർ കൂടി അറിയട്ടെ... :)
ഓഹ്... കൂട്ടുകൂടി വിലസി നടന്നിരുന്ന ആ കാലം... വായിക്കുന്നവരെക്കൂടി കൊതിപ്പിക്കുന്നു വിനുവേട്ടാ....
ReplyDeleteതീർച്ചയായും കല്ലോലിനി... എന്തു രസമായിരുന്നുവെന്നോ ആ കാലം... അഭിപ്രായത്തിന് സന്തോഷം...
Deleteവിനുവേട്ടന്‍ കടലില്‍ ഇറങ്ങിയില്ല. കൂട്ടുകാര്‍ക്കിടയിലെ മര്യാദക്കാരന്‍ ആയിരുന്നു അല്ലെ.
ReplyDeleteഇതൊരു നടുങ്ങി പോകുന്ന അനുഭവം തന്നെ. പക്ഷെ ഇപ്പൊ ഓര്‍ക്കുമ്പോള്‍ ഒരു സമാധാനം അല്ലെ.
ഞങ്ങള്‍ക്ക് "എന്ത് രസമാണീ പഠനകാല അനുഭവങ്ങള്‍".
റിസ്കുള്ള ഒരു പരിപാടിയ്ക്കും ഞാൻ പോകാറില്ല സുകന്യാജീ... പക്ഷേ, മനോജിനെപ്പോലുള്ളവർ റിസ്ക് എടുത്തതുകൊണ്ടാണല്ലോ ഇങ്ങനെയൊരു പോസ്റ്റിനുള്ള അവസരം ലഭിച്ചത് തന്നെ... അവൻ പോലും ഇപ്പോൾ ഇത് വായിച്ച് ആസ്വദിക്കുന്നത് കണ്ടില്ലേ...?
Deleteഅവതരണം...ഇഷ്ടായല്ലൊ...വിനുവെട്ടാ..നമ്മൾ..ഇവിടെ....നുങ്കാപക്കം..ഉണ്ട് ട്ടാ..:)
ReplyDeleteവളരെ സന്തോഷം മയിൽപ്പീലി...
Deleteമുപ്പത് വർഷങ്ങൾക്ക് മുമ്പുള്ള മദിരാശിയിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ടാകും ചെന്നൈ അല്ലേ? വീണ്ടും ആ വഴിയൊക്കെ വരണമെന്നുണ്ട്... നാട്ടിൽ സെറ്റ്‌ൽ ആയിട്ട് വേണം...
വിനുവേട്ടാ.. റിസ്കെടുക്കുന്നത് ആ പ്രായത്തിന്റെ ചോരത്തിളപ്പാണല്ലോ അല്ലേ.. പക്ഷേ പലപ്പോഴും ആ റിസ്ക് എത്രത്തോളമെന്ന് മനസിലാക്കില്ല. 30 വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾക്ക് നല്ല തിളക്കം
ReplyDeleteശരിയാണ് കുഞ്ഞുറുമ്പേ... ഒരോളത്തിന് മേലും കീഴും നോക്കാതെയുള്ള ചാടിപ്പുറപ്പെടൽ...
Deleteവളരെ സന്തോഷം സന്ദർശനത്തിനും അഭിപ്രായത്തിനും...
30 വർഷങ്ങൾക്ക് ശേഷവും ഓർമ്മകൾക്ക് നല്ല തിളക്കം
ReplyDeleteസന്തോഷം സുനില്‍...
Deleteഓർമ്മക്കുറിപ്പുകൾ വായിച്ചു. കുഞ്ഞുറുമ്പ് സൂചിപ്പിച്ച പോലെ പ്രായത്തിന്റെ ചോരത്തിളപ്പിൽ കാട്ടുന്ന ഓരോ സാഹസങ്ങൾ ല്ലേ? ഇപ്പൊ അതെല്ലാം ഓർമ്മകളിലൂടെ വായനക്കാരിലേക്കും എത്തിച്ചു. ആശംസകൾ.
Deleteവായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി ഗീതാജി...
Deleteഒരുപാട് നാളായി ഇങ്ങോട്ടുവന്നിട്ട്. വിനുവേട്ടൻ ഇവിടെ പരമ്പര കാച്ചിക്കൊണ്ടിരിക്കുകയാണല്ലേ...:)
ReplyDeleteമുഴുവനും വായിക്കാനായി മാർക്കുചെയ്ത് വെയ്ക്കുന്നു.
ഭായ് ഇതെവിടെയായിരുന്നു ഇത്ര നാളും? വളരെ സന്തോഷം സന്ദർശ്ശനത്തിൽ...
ReplyDeleteഈസ്റ്റ് ഓഫ് ഡെസലേഷലില്‍ ചുമ്മാ പൊയ് നോക്കിയപ്പോഴാ ഇതൊരെണ്ണം വായിക്കാതെ കിടപ്പുണ്ടല്ലോ എന്ന് ഓര്‍ത്തത്. സോറി വിനുവേട്ടാ, നാട്ടില്‍ ആയിരിക്കുമ്പോ ഇതൊന്നും നടക്കില്ല. നല്ല പണിയാ.
ReplyDeleteഞാന്‍ പണ്ട് പുഴയിലെ ഒഴുക്കില്‍ മുങ്ങിപോയത് ഓര്‍മവന്നു. കുറെച്ചു വെള്ളം കുടിച്ചെങ്കിലും, നീന്തി രക്ഷപെട്ടു. (ഞാനാരാ മോന്‍). പിന്നെ സൈക്കിള്‍ ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ സൈക്കിള്‍ പഠിക്കുന്നത്. ഗംഭീര സംഭവം അല്ലാരുന്നോ.. അടുത്ത വീട്ടിലെ അമ്മൂമയുടെ കാലിന്റെ മുകളില്‍ കൂടി വരെ ഞാന്‍ സൈക്കിള്‍ ഓടിച്ചു.
നല്ല രസിച്ചു വായിച്ചു വിനുവേട്ടാ.. അടുത്തത് ഉടനെ കാണുമല്ലോ അല്ലെ.. നാട്ടില്‍ പോകുന്നതിനു മുന്‍പ് പോസ്റ്റ് ഇട്ടാല്‍ എനിക്ക് നല്ലത്.
മിടുക്കൻ... :)
Delete